Friday, July 22, 2022

ചാന്ദ്രദിനം - ജൂലൈ 21, 2022

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21.ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നത്. ചാന്ദ്രദിനാഘോഷങ്ങളുടെ ഭാഗമായി വളണ്ടിയർമാർക്കിടയിൽ ഫോട്ടോഗ്രാഫി മത്സരം നടത്തി. രണ്ടാം വർഷ എം.ഇ.ടി. വിദ്യാർത്ഥി ലെവിൻ ജോൺസ് ഒന്നാമതായി.

Monday, July 18, 2022

വി.എച്ച്.എസ്ഇ. പ്രവേശനത്തിനുള്ള അവസാന തിയതി 21-07-2022

2022-23 അധ്യയന വർഷത്തെ ഒന്നാം വർഷ അഡ്മിഷന് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 21 വരെ ദീർഘിപ്പിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

Monday, July 11, 2022

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിൽ പുതിയ എൻ.എസ്.ക്യു.എഫ്‌. കോഴ്‌സുകൾ

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഈ വര്ഷം മുതൽ പുതിയ എൻ.എസ്.ക്യു.എഫ്. കോഴ്‌സുകളായ ലാബ് ടെക്‌നീഷ്യൻ - റീസേർച്ച് & ക്വാളിറ്റി കൺട്രോൾ, ഹാൻഡ്‌ഹെൽഡ് ഡിവൈസ് (ഹാൻഡ്‌സെറ്റ് & ടാബ്‌ലെറ്റ്) ടെക്‌നിഷ്യൻ എന്നീ കോഴ്‌സുകൾ ആരംഭിക്കുന്നു. പുതിയ കാലഘട്ടത്തിലെ രണ്ട് ജോലി സാധ്യതയുള്ള കോഴ്‌സുകളാണ് ഇവ രണ്ടും. ഓരോ കോഴ്‌സിനും 30 സീറ്റുകൾ വീതമാണുള്ളത്. വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ അഡ്മിഷൻ ഹെൽപ് ഡെസ്ക് സ്‌കൂളിൽ പ്രവർത്തിക്കുന്നുണ്ട്.


Sunday, July 10, 2022

വി.എച്ച്.എസ്.ഇ. അഡ്മിഷൻ 2022

ഒന്നാം വർഷ ഹയർസെക്കണ്ടറി (വൊക്കേഷണൽ) കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾ ഏകജാലക അഡ്മിഷൻ വെബ്സൈറ്റായ  www.vhscap.kerala.gov.in -ൽ ലഭ്യമായ പ്രോസ്‌പെക്ടസും അനുബന്ധങ്ങളും വ്യക്തമായി വായിച്ച് മനസ്സിലാക്കേണ്ടതാണ്. അപേക്ഷകൾ പൂർണ്ണമായും ഓൺലൈൻ ആയാണ് സമർപ്പിക്കേണ്ടത്. ജൂലൈ 11 മുതൽ 18 വരെ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്.

Friday, July 8, 2022

Mehandi Fest - July 08, 2022

ഈദ്-ഉൽ-അദ യോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ "സലോനി" എന്ന പേരിൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥിനികൾ പങ്കെടുത്തു.

 

Sunday, July 3, 2022

അമൃതം ഗമയ: സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ് - ജൂലൈ 01 - 03, 2022

എൻ.എസ്.എസ്. വളണ്ടിയർമാർക്കുള്ള സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ് "അമൃതം ഗമയ" ജൂലൈ 1 മുതൽ 3 വരെ ആലപ്പുഴ സനാതന ധർമ കോളേജിൽ വെച്ച് നടന്നു. സ്‌കൂളിനെ പ്രതിനിധീകരിച്ച് കെ.ടി. മുഹമ്മദ് മുബഷിർ പങ്കെടുത്തു.