സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് പെരിന്തൽമണ്ണ ഗവ. ആശുപത്രിയുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചാണ് എൻ.എസ്.എസ്. ഡേ ആഘോഷിച്ചത്. വളണ്ടിയർമാർ കൊണ്ടുവന്ന 20 പേർ രക്തദാനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ് രക്തദാനം ചെയ്ത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ശേഷം സ്‌കൂളിൽ നടന്ന ചടങ്ങിൽ വളണ്ടിയർമാർ എൻ.എസ്.എസ്. പ്രതിജ്ഞ ചൊല്ലി. അധ്യാപകർ എൻ.എസ്.എസ്. സന്ദേശം കൈമാറി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റസ്‌മ.പി. നേതൃത്വം നൽകി.
No comments:
Post a Comment