പെരിന്തൽമണ്ണ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വി.എച്ച്എസ്ഇ വിഭാഗം എൻ.എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കോടി സമ്മാനിച്ചു.
കേരളമൊട്ടാകെ എൻഎസ്എസ് വൊളണ്ടിയർമാരുടെ നേതൃത്വത്തിലാണ് അടിസ്ഥാന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ഏറ്റവും അർഹരായവരെ കണ്ടെത്തി ഓണക്കോടി സമ്മാനിക്കുന്നത്.
പെരിന്തൽമണ്ണ നഗരസഭയിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന അമ്മയ്ക്കും മകനുമാണ് ഓണക്കോടി സമ്മാനിച്ചത്. പ്രിൻസിപ്പൾ രാജീവ് ബോസിന്റെ നേതൃത്വത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ അസീസ് മാസ്റ്റർ, വൊളണ്ടിയർ ലീഡർ മുബഷിർ, പ്രണവ് എന്നിവർ വീട് സന്ദർശിച്ചാണ് ഓണസമ്മാനം നൽകിയത്.
No comments:
Post a Comment