പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ്-ലെ ശ്രീ. കുറ്റിരി മാനുപ്പ എൻഎസ്എസ് വളണ്ടിയേഴ്സിന് പാലിയേറ്റീവ് കെയർ എന്നാൽ എന്ത്, എന്തിന് എന്ന വിഷയത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് നൽകി. പെരിന്തൽമണ്ണയിലെ പാലിയേറ്റീവ് യൂണിറ്റ് സന്ദർശിക്കുവാനും മൂന്നു പേരടങ്ങുന്ന ചെറിയ യൂണിറ്റുകളായി പാലിയേറ്റീവ് ഹോം കെയർ വിസിറ്റിനു പോകുവാനും ഉള്ള രൂപരേഖ തയ്യാറാക്കി.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Monday, October 31, 2022
Sunday, October 23, 2022
"കൂടെ" - ക്യാമ്പ് റിപ്പോർട്ട്
"കൂടെ" - ദ്വിദിന സഹവാസ ക്യാമ്പ് ഒക്ടോബർ 22, ശനിയാഴ്ച ആരംഭിച്ചു. പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാൻ പി. ഷാജി ലഹരിവിരുദ്ധജ്വാല കൊളുത്തി വളണ്ടിയേഴ്സിന് പകർന്നുനൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ, പി.ടി.എ. ഭാരവാഹികൾ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് നസീൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതവും വളണ്ടിയർ ലീഡർ നിവേത് നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫീസർ റെസ്മ.പി ക്യാമ്പ് പ്രോജക്റ്റുകൾ അവതരിപ്പിച്ചു. ലഹരിവിരുദ്ധ സെൽഫി ബൂത്ത് ചെയർമാൻ സെൽഫിയെടുത്ത് ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം ഏഴുമണിക്ക് വളണ്ടിയർമാർക്കുള്ള "ഐസ് ബ്രേക്കിംഗ് സെഷൻ" നയിച്ചത് വേങ്ങൂർ എ.എം.എച്ച്.എസ്.സ്കൂളിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായ ശരീഫ് സാറാണ്. വളണ്ടിയേഴ്‌സ് എല്ലാവരും ഉത്സാഹത്തോടെ സെഷനിൽ പങ്കെടുത്തു. വിവിധ ഗെയിമുകളും ആക്ടിവിറ്റികളും സെഷന്റെ ഭാഗമായി നടന്നു. കൾച്ചറൽ പ്രോഗ്രാമോടെ ആദ്യദിനം അവസാനിച്ചു.
ഞായറാഴ്ച (23/19/2022) രാവിലെ ആറ് മണിക്ക് ഉണർന്ന് ക്യാമ്പ് പ്രഭാതകർമ്മങ്ങൾക്ക് ശേഷം മോണിംഗ് എക്സർസൈസും ലഘുകായികവിനോദങ്ങളും പ്രഭാതഭക്ഷണവും കഴിഞ്ഞു ക്യാമ്പ് അസംബ്ലി സംഘടിപ്പിച്ചു. ഇന്നത്തെ ചിന്താവിഷയം, പ്രോജക്ട് അവതരണം എന്നിവയ്ക്കുശേഷം "വയോഹിതം " സർവ്വേക്കായി വളണ്ടിയർമാർ ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപപ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചു. വയോജനങ്ങളുമായി കുറച്ചു സമയം ചെലവിട്ട ശേഷം ചോദ്യാവലി പൂരിപ്പിച്ച് വയോജന വികസനരേഖക്കുള്ള റിപ്പോർട്ട് തയ്യാറാക്കി.
12-മണിയോടെ തിരിച്ചെത്തിയ വളണ്ടിയേഴ്സ് സ്കൂൾ പച്ചക്കറിത്തോട്ടനിർമ്മാണത്തിൽ പങ്കാളികളായി. ഉച്ചഭക്ഷണത്തിനുശേഷം ക്യാമ്പ് ക്ലീനിങ്ങും കഴിഞ്ഞ് ഫീഡ്ബാക്ക് സെഷന് വേണ്ടി ഒത്തുകൂടി. പ്രിൻസിപ്പൽ രാജീവ് ബോസ് ക്യാമ്പ് പേപ്പർ പ്രകാശനം ചെയ്തു. വളണ്ടിയേഴ്സ് ഫീഡ് ബാക്ക് പറഞ്ഞു. ഡയറിയും റിപ്പോർട്ടും മുഴുവനാക്കി ക്യാമ്പ് സമാപിച്ചു.
Saturday, October 22, 2022
എൻ.എസ്.എസ്. ദ്വിദിന സഹവാസ ക്യാംപ് "കൂടെ" ആരംഭിച്ചു - ഒക്ടോബർ 22, 2022
പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. ദ്വിദിന സഹവാസ ക്യാംപ് "കൂടെ" ആരംഭിച്ചു. പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ പി.ഷാജി ലഹരിവിരുദ്ധജ്വാല കൊളുത്തി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ, പി.ടി.എ. പ്രസിഡൻ്റ് കിനാതിയിൽ സാലിഹ്, വൈസ് പ്രസിഡൻ്റ് കെ.യൂസഫ്, പി.ടി.എ. മെമ്പർ സുനിൽ ബാബു, സ്റ്റാഫ് സെക്രട്ടറി വി.സി.മുഹമ്മദ് നസീൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ് സ്വാഗതവും വളണ്ടിയർ ലീഡർ കെ.നിവേത് നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫീസർ പി. റസ്മ ക്യാംപ് പ്രോജക്ട് അവതരിപ്പിച്ചു.
പുസ്തകത്തണൽ - ഒക്ടോബർ 22, 2022
"കൂടെ" ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പെരിന്തൽമണ്ണ ആയുർവേദ ആശുപത്രിയിൽ "പുസ്തകത്തണൽ" എന്ന പേരിൽ വായനാമൂല ഒരുക്കിക്കൊടുത്തു. എൻ.എസ്.എസ്. ക്യാമ്പ് ഓഫീസർ പി.റസ്‌മ നേതൃത്വം നൽകി.
വർജ്ജ്യം: ലഹരി വിരുദ്ധ സംഘ ചിത്രരചന - ഒക്ടോബർ 22, 2022
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന മെഗാ സംഘ ചിത്രരചനായത്നത്തിൽ ലഹരിവിരുദ്ധ ചിത്രങ്ങൾ വരച്ചും സ്ലോഗനുകൾ എഴുതിയും വളണ്ടിയേഴ്സ് പങ്കാളികളായി. 2500 ലധികം ആളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ പ്രോഗ്രാം ജനശ്രദ്ധയാകർഷിച്ചു.
Wednesday, October 19, 2022
വർജ്ജ്യം : ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ - ഒക്ടോബർ 19, 2022
വർജ്ജ്യം-ലഹരിവിരുദ്ധ ക്യാംപെയിൻറെ ഭാഗമായി വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റ് സിഗ്നേച്ചർ ക്യാമ്പയിന് തുടക്കമിട്ടു. ലഹരിവിരുദ്ധ പ്രതിജ്ഞ എഴുതിയ ബോർഡിൽ സ്കൂൾ പിടിഎ പ്രസിഡന്റ് കിനാതിയിൽ സാലിഹ് പേരെഴുതി ഒപ്പിട്ടു കൊണ്ടാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഫൗസിയ കെ.വി., ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ.പി., വിഎച്ച്എസ്ഇ പ്രിൻസിപ്പൽ രാജീവ് ബോസ് എന്നിവർ ഉദ്യമത്തിൽ പങ്കാളികളായി. മിനി ക്യാമ്പ് 2022-മായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി നടത്തിയ പ്രീ-ക്യാമ്പ് ഓറിയന്റേഷൻ പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കളും മറ്റു അധ്യാപകരും അനധ്യാപകരും എൻഎസ്എസ് വളണ്ടിയേഴ്സും സിഗ്നേച്ചർ ബോർഡിൽ ഒപ്പുവെച്ചു. എൻ.എസ്.എസ്. വളണ്ടിയർമാരുടെ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും ഈ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
വർജ്ജ്യം : ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം - ഒക്ടോബർ 19, 2022
എൻ.എസ്.എസ്. വളണ്ടിയർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം നടത്തി. കേരള ഗവണ്മെന്റിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെയും എൻ.എസ്.എസ്. സ്റ്റേറ്റ് സെല്ലിന്റെ "വർജ്ജ്യം" പ്രോജക്ടിന്റെയും ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ കെ.വി. ഫൗസിയ പ്രദർശനം ഉദ്‌ഘാടനം ചെയ്തു.
Tuesday, October 18, 2022
രക്ഷിതാക്കൾക്കുള്ള പ്രീ-ക്യാമ്പ് ഓറിയന്റേഷൻ - ഒക്ടോബർ 18, 2022
എൻ.എസ്.എസ്. ദ്വി-ദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പി.ടി.ഏ. പ്രസിഡൻറ് കിനാതിയിൽ സാലിഹ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രാജീവ് ബോസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പി.റെസ്‌മ സ്വാഗതവും അദ്ധ്യാപകൻ കെ.റിയാസ് നന്ദിയും പറഞ്ഞു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ കെ.വി. ഫൗസിയ, ഹെഡ്മാസ്റ്റർ പി.സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.
Sunday, October 16, 2022
മനം മാനവം നേതൃത്വ പരിശീലന ക്യാമ്പ് - ഒക്ടോബർ 15 & 16, 2022
വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വളണ്ടിയർമാർക്കുള്ള നേതൃത്വ പരിശീലന ക്യാമ്പ് "മനം മാനവം" പുല്ലാനൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് നടന്നു. സ്‌കൂളിനെ പ്രതിനിധീകരിച്ച് നിവേതും ആര്യയും ക്യാംപിൽ പങ്കെടുത്തു. അവർ തങ്ങളുടെ ക്യാമ്പ് അനുഭവങ്ങൾ മറ്റുള്ള വളണ്ടിയർമാരുമായി പങ്കുവെച്ചത് എല്ലാവർക്കും പ്രചോദനമായി.
Saturday, October 15, 2022
എൻറോൾമെൻറ് ഡേ 2022 - ഒക്ടോബർ 15, 2022
വിദ്യാർത്ഥി ദിനത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ ഒന്നാം വർഷ വിഎച്ച്എസ്ഇ എൻഎസ്എസ് വളണ്ടിയർമാരുടെ എൻറോൾമെന്റ് നടന്നു. പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിൽ സംഘടിപ്പിച്ച എൻറോൾമെൻറ് ഡേ 2022-ൽ രണ്ടാം വർഷ വളണ്ടിയർ ലീഡർ മുഹമ്മദ് മുബഷിർ എൻ.എസ്.എസ്. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് രണ്ടാം വർഷ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളെ എൻ.എസ്.എസ്. ബാഡ്ജ് ധരിപ്പിച്ചു. രണ്ടാം വർഷ വളണ്ടിയർ ഫിദ.സി. സംസാരിച്ചു. പ്രോഗ്രാം ഓഫീസർ പി. റസ്‌മ നേതൃത്വം നൽകി.
Thursday, October 13, 2022
വർജ്ജ്യം: ലഹരി വിരുദ്ധ ബോധവൽക്കരണ ക്വിസ് - ഒക്ടോബർ 13, 2022
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. അധ്യാപകനായ കെ.റിയാസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.റസ്‌മ എന്നിവർ നേതൃത്വം നൽകി.എച്ച്.ഡി.റ്റി. വിദ്യാർത്ഥിനി പി.സി. ഫാത്തിമ ഫിദ ഒന്നാം സ്ഥാനവും എം.ഇ..ടി. വിദ്യാർത്ഥി ലെവിൻ ജോൺസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Wednesday, October 12, 2022
എൻ.എസ്.എസ്. ഓറിയന്റേഷൻ ക്ലാസ് - ഒക്ടോബർ 12, 2022
ഒന്നാം വർഷ വളണ്ടിയർമാർക്കുള്ള ഓറിയെന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ എൻ.എസ്.എസ്. കോർഡിനേറ്റർ പ്രഭാകരൻ വെണ്ണൂർ ക്ലാസെടുത്തു.പ്രിൻസിപ്പൽ രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ പി.റസ്‌മ തുടങ്ങിയവർ പങ്കെടുത്തു.
Monday, October 10, 2022
വർജ്ജ്യം: ലഹരി വിരുദ്ധ വിദ്യാർത്ഥി റാലി - ഒക്ടോബർ 10, 2022
ലഹരിക്കെതിരെ പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരം നയിച്ച "റെലിക്റ്റ" വിദ്യാർത്ഥി റാലിയിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വളണ്ടിയർമാരും പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ പി.റെസ്‌മ, അധ്യാപകരായ ഇസ്ഹാക്ക്, ഷിഹാബുദീൻ എന്നിവർ നേതൃത്വം നൽകി.
Friday, October 7, 2022
ലഹരി വിരുദ്ധ ക്യാംപയിൻ രക്ഷിതാക്കൾക്കുള്ള പരിശീലനം - ഒക്ടോബർ 7, 2022
കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപയിൻ-ന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള പരിശീലനം സ്‌കൂളിൽ വെച്ച് നടന്നു. പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ് ഉദ്ഘാടനം ചെയ്തു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ഫൗസിയ.കെ.വി., വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ. പി. എന്നിവർ സംബന്ധിച്ചു. ഹയർസെക്കണ്ടറി റിസോഴ്സ് പേഴ്സൺ വാഹിദ്.വി. ക്ലാസ് കൈകാര്യം ചെയ്തു.