പെരിന്തൽമണ്ണ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗം എൻ.എസ്.എസ്. യൂണിറ്റും പെരിന്തൽമണ്ണ ഗവൺമെന്റ് ജില്ലാ ആശുപത്രിയും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി എൻ.എസ്എസ് ദ്വിദിന സഹവാസ മിനി ക്യാമ്പിന്റെയും ദൃഢഗാത്രം പദ്ധതിയുടെയും ഭാഗമായി ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സൗജന്യമായി പ്രമേഹം, രക്ത സമ്മർദ്ദം, ഹീമോഗ്ലോബിൻ, ബോഡി മാസ് ഇൻഡക്സ് എന്നീ ടെസ്റ്റുകൾ നടത്തി പൊതുജനങ്ങളെയും കുട്ടികളെയും ബോധവൽക്കരിച്ചു.
ചടങ്ങ് പെരിന്തൽമണ്ണ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കിനാതിയിൽ സ്വാലിഹ് അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി. റസ്മ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ സെന്തിൽകുമാർ, ജെപി എച്ച് എൻ ഫസീല, ആർ ബി എസ് കെ നഴ്സ് റജില, ആശാവർക്കർ ലീല, സി.ജി.സി.സി കോഡിനേറ്റർ കെ. റിയാസ്, അധ്യാപകരായ വി. ഇസ്ഹാഖ്, ഫാത്തിമ ജാസ്മിൻ, വിൻസി സെബി, എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ എം. പി രാജീവ് ബോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. സി മുഹമ്മദ് നസീൽ നന്ദിയും പറഞ്ഞു.
No comments:
Post a Comment