Wednesday, February 10, 2021

Expert Interaction (MET) - February 10, 2021

മെഡിക്കൽ എക്വിപ്മെന്റ് ടെക്നിഷ്യൻ കോഴ്‌സിന്റെ എക്സ്പർട്ട് ഇന്ററാക്ഷൻ ഫെബ്രുവരി 10-ന് ഗൂഗിൾ മീറ്റിലൂടെ നടന്നു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും എം.ഇ.എസ്. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ബയോമെഡിക്കൽ എഞ്ചിനീയറുമായ സി. നിസാമുദ്ദീൻ ക്ലാസ് കൈകാര്യം ചെയ്തു. വെന്റിലേറ്റർ ഇൻസ്റ്റലേഷൻ, ഓപ്പറേഷൻ, മെയ്ന്റനൻസ് എന്നിവ ലളിതമായി വിശദീകരിക്കുന്നതായിരുന്നു ക്ലാസ്. MET വിദ്യാർത്ഥികൾ, പ്രിൻസിപ്പൽ രാജീവ് ബോസ്, അധ്യാപകരായ ഷെഫ്‌ളിൻ, താജുന്നീസ തുടങ്ങിയവർ പങ്കെടുത്തു. 


Tuesday, February 9, 2021

യാത്രയയപ്പ് യോഗം - ഫെബ്രുവരി 09, 2021

2021 ൽ സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് യോഗം വിവിധ കലാപരിപാടികളോടെ നടന്നു. പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ കെ.ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, പി.ടി.ഏ. ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശോഭ. എം.എസ്‌., ഹൈസ്‌കൂൾ അധ്യാപകരായ ഊർമ്മിള. എൻ., മുരളീധരൻ. പി., വി.എച്ച്.എസ്.ഇ. സീനിയർ ക്ലർക്ക് സിബി. ടി.എ. എന്നിവരെ ആദരിച്ചു. തുടർന്ന് അധ്യാപകർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

മുനിസിപ്പൽ ചെയർമാൻ ശ്രീ. പി.ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.

ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശോഭ. എം.എസ്‌. ഉപഹാരം ഏറ്റുവാങ്ങുന്നു.

ഊർമ്മിള. എൻ.  ഉപഹാരം ഏറ്റുവാങ്ങുന്നു.

മുരളീധരൻ. പി. ഉപഹാരം ഏറ്റുവാങ്ങുന്നു.

സിബി. ടി.എ. ഉപഹാരം ഏറ്റുവാങ്ങുന്നു.

Monday, February 8, 2021

എൻ.എസ്.എസ്. ഡയറി വിതരണോദ്ഘാടനം - ഫെബ്രുവരി 08, 2021

ഒന്നാം വർഷ എൻ.എസ്.എസ്. വളണ്ടിയർമാർക്കുള്ള ഡയറി വിതരണം ആരംഭിച്ചു. വിതരണത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ രാജീവ് ബോസ് നിർവഹിച്ചു. വളണ്ടിയർ ലീഡർ കുമാരി. എസ്. മമിത, പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ. തുടങ്ങിയവർ പങ്കെടുത്തു.

Thursday, February 4, 2021

കുറ്റിപ്പുറം റീജിയൺ വി.എച്ച്.എസ്.ഇ. മിനിസ്റ്റീരിയൽ സ്റ്റാഫിനുള്ള യാത്രയയപ്പ് യോഗം - ഫെബ്രുവരി 04, 2021

വൊക്കേഷണൽ ഹയർസെക്കണ്ടറി മിനിസ്റ്റീരിയൽ സ്റ്റാഫ് ഓർഗനൈസേഷൻ (മൂവ്) കുറ്റിപ്പുറം റീജിയൺ-ന്റെ ആഭിമുഖ്യത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിന് പെരിന്തൽമണ്ണ സ്‌കൂൾ വേദിയായി. ചടങ്ങ് കുറ്റിപ്പുറം റീജിയൺ അസിസ്റ്റൻറ് ഡയറക്ടർ ശ്രീ. എം. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. മൂവ് പ്രതിനിധികൾ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീമതി. ശോഭ.എം.എസ്., ഹെഡ്മാസ്റ്റർ ശ്രീ. സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. പെരിന്തൽമണ്ണ സ്‌കൂളിലെ സീനിയർ ക്ലർക്ക് ശ്രീ. സിബി.ടി.എ., എരുത്തൻപതി എസ്.വി.വി.എച്ച്.എസ്. സ്‌കൂളിലെ ക്ലർക്ക് ശ്രീമതി. ഹേമകുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Wednesday, February 3, 2021

Expert Interaction (MET) - February 03, 2021

Smt. Hima. C. S., Biomedical Engineer, RCC Thiruvananthapuram interacted with students on 3rd Feb, 2021 through Google Meet. The topic was "Scope, Role and Responsibilities of a Medical Equipment Technician". This programme was organized as part of the new NSQF curriculum. The guest gave a concrete idea about the role of a technician in Biomedical field. She also discussed about their higher study options and career growth opportunities.


Expert Interaction (FHW) - February 03, 2021

An expert interaction session was organized as part of the NSQF curriculum on February 3rd, 2021. The session was taken by Smt. Archana. Jay., Nursing Tutor, EMS College of Nursing, Perinthalmanna. She discussed about health indicators and records/registers maintained in a PHC. The session was meant for Frontline Health Worker course.

Monday, February 1, 2021

Expert Interaction (FHW) - February 01, 2021

The second Expert interaction session for FHW course was organized on 1st January, 2021 through Google Meet platform. The session was handled by Smt. Neethu Vincent, Asst. Professor, College of Nursing, KVM Hospital, Cherthala. The topic was "NHM/ARDRAM Programme and role of ASHA".

Sunday, January 31, 2021

Face to Face II - January 31, 2021

കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഫേസ് റ്റു ഫേസ് സെഷൻ നടത്തി. കേരള ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ലാബറട്ടറി ടെക്‌നീഷ്യനായ ശ്രീ. പി. സുഗീഷ് ആണ് ക്ളാസെടുത്തത്. വി.എച്ച്.എസ്.ഇ. യും പാരാമെഡിക്കൽ കോഴ്‌സും കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച അദ്ദേഹം വിവിധ പാരാമെഡിക്കൽ കോഴ്‌സുകളുടെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു. കരിയർ ഗൈഡൻസ് കോർഡിനേറ്റർ ശ്രീമതി. സിന്ധു.കെ. നേതൃത്വം നൽകി.


Friday, January 29, 2021

Expert Interaction (MET) - January 28, 2021

MET കോഴ്‌സിന്റെ എക്സ്പെർട്ട് ഇൻററാക്ഷൻ ജനുവരി 28-ന് നടന്നു. NIPRO Medical India Pvt. Ltd. ൽ Clinical Coordinator ആയ  ശ്രീ. കെ.പി.മിഥുൻ ആണ് സെഷൻ കൈകാര്യം ചെയ്തത്. ഡയാലിസിസ് മെഷീൻ-ന്റെ ഇൻസ്റ്റലേഷൻ, ഉപയോഗിക്കുന്ന രീതി, പ്രവർത്തനം എന്നിവ വിശദമായി പ്രതിപാദിക്കുന്നതായിരുന്നു ക്ലാസ്.


Wednesday, January 27, 2021

Expert Interaction (MET) - January 27, 2021

MET കോഴ്‌സിന്റെ Expert Interaction "ഇന്റർനെറ്റ് ഓഫ് തിങ്സ്" ജനുവരി 27-ന് നടന്നു. സോഫ്റ്റ്‌വെയർ കൺസൾട്ടന്റ് ആയ ആൽവിൻ ആൻറണി ക്ലാസ് എടുത്തു.