Thursday, March 4, 2021

എൻ.എസ്.എസ്. ജാഗ്രതാ മതിൽ

'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം' എന്ന ആശയം പ്രചരിപ്പിക്കുന്നതിൻറെ ഭാഗമായി പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ജാഗ്രതാ മതിൽ നിർമിച്ചു. കേരള ആരോഗ്യ വകുപ്പും വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. ഉം സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 

Wednesday, March 3, 2021

Expert Interaction (MET) - March 03, 2021

എം.ഇ.ടി. കോഴ്‌സിന്റെ ഭാഗമായി എക്സ്പർട്ട് ഇന്ററാക്ഷൻ സംഘടിപ്പിച്ചു. കോഴിക്കോട് ബേർഡ് ഐ ടെക്‌നോളജീസ് ലെ ചീഫ് ടെക്നിക്കൽ ഓഫീസർ ആയ ശ്രീ. മുഹമ്മദ് അക്ബർ ക്ലാസെടുത്തു. Arduino Board നെ കുറിച്ചായിരുന്നു ക്ലാസ്.


Thursday, February 25, 2021

Expert Interaction (FHW) - February 25, 2021

ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ കോഴ്‌സിന്റെ ഭാഗമായി എക്സ്പർട്ട് ഇന്ററാക്ഷൻ നടന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ. ജിബി പുല്ലാട്ട് ആണ് ക്ലാസ് കൈകാര്യം ചെയ്തത്. കമ്മ്യുണിറ്റി ഹെൽത്ത്-നെ കുറിച്ചും അതിന്റെ ജോലി സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഓൺലൈൻ ടാലന്റ് ഹണ്ട് 2021: കുമാരി. എസ്. ചിന്മയ വിജയി.

ഏറനാട് നോളജ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാനവവിഭവശേഷി മന്ത്രാലയത്തിൻറെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ കൗൺസിൽ സംഘടിപ്പിച്ച 'ടാലന്റ് ഹണ്ട് ടെക്-വിസാർഡ് 2021' മത്സരത്തിൽ കുമാരി.എസ്. ചിന്മയ വിജയിയായി. പ്ലസ്ടു ശാസ്ത്ര വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ആയിരം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. സ്‌കൂളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് അവാർഡ് വിതരണം ചെയ്തു. ഏറനാട് നോളജ് സിറ്റി പ്രതിനിധികൾ, അധ്യാപിക ശ്രീമതി. രശ്മി.കെ. തുടങ്ങിയവർ പങ്കെടുത്തു.

Wednesday, February 24, 2021

Expert Interaction (MET) - February 24, 2021

MET കോഴ്‌സിന്റെ എക്സ്പർട്ട് ഇൻററാക്ഷൻ ഓൺലൈനായി സംഘടിപ്പിച്ചു. തിരുച്ചെങ്കോട് സെങ്കുന്താർ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ശ്രീമതി. രേഷ്മ.പി.ഡി. ക്ലാസെടുത്തു. എക്സ്-റേ മെഷീൻ-ന്റെ പ്രവർത്തനവും ഇൻസ്റ്റാലേഷനും ആയിരുന്നു topic.


Friday, February 19, 2021

Career Aptitude Test - February 19, 2021

കുട്ടികളുടെ കരിയർ ആപ്റ്റിറ്റ്യൂഡ് മനസ്സിലാക്കുന്നതിനും അത് വഴി മികച്ച കരിയർ തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനുമായി സ്‌കൂളിൽ കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്  നടത്തി. കരിയർ ഗൈഡൻസ് ചാർജ് വഹിക്കുന്ന ശ്രീമതി. സിന്ധു.കെ. നേതൃത്വം നൽകി.



Thursday, February 18, 2021

CGCC Awards 2019-20 - February 18, 2021

വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാലയങ്ങളിൽ 2019-20 അധ്യയന വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച കരിയർ മാസ്റ്റർമാർക്കുള്ള അവാർഡ് വിതരണം തിരുവനന്തപുരം മോഡൽ എസ്.എം.വി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബഹു: പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ. ജീവൻബാബു. കെ. ഐ.എ.എസ്. പങ്കെടുത്തു. മലപ്പുറം ജില്ലയിൽ നിന്നും ഈ അവാർഡിന് അർഹത നേടിയ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിലെ ശ്രീമതി. അമ്പിളി.എൻ. പ്രസ്തുത ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.


Sunday, February 14, 2021

NSS Virtual Mini Camp (Day 2) - February 14, 2021

എൻ.എസ്.എസ്. വിർച്വൽ മിനി ക്യാമ്പ് "പുനർജ്ജനി" 

രണ്ടാം ദിനം - ഫെബ്രുവരി 14, 2021

Morning session:

രാവിലെ 5 മണിക്ക് യോഗ സെഷൻ-ലൂടെ ക്യാമ്പ് ആരംഭിച്ചു. മഞ്ചേരി എൻ.എസ്.എസ്. കോളേജ് റിട്ട: പ്രിൻസിപ്പലും യോഗാചാര്യനുമായ ഡോ. ടി.എൻ. വിജയകുമാർ ക്ലാസെടുത്തു. വളണ്ടിയർമാർ എല്ലാവരും അദ്ദേഹത്തോടൊപ്പം യോഗ പരിശീലിച്ചു. സാറിന്റെ ശിഷ്യനായ സൈനുലാബ്ദീൻ, പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി, അധ്യാപിക സജ്‌ന അമ്പലക്കുത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് വളണ്ടിയർമാർ വാർത്താ വായന, ഇന്നത്തെ ചിന്താവിഷയം എന്നിവ അവതരിപ്പിച്ചു. ക്യാമ്പ് ന്യൂസ് പേപ്പർ വളണ്ടിയർ അനുശ്രീ പ്രകാശനം ചെയ്തു.

Noon session:

സീരിയൽ-സിനിമാ താരം ശ്രീമതി. രഞ്ജു സെഷന്റെ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ലാ കോർഡിനേറ്റർ ശ്രീ. പി.കെ. മണികണ്ഠൻ, പി.ഏ.സി. മെമ്പർ ശ്രീ. ഫാസിൽ. എൻ.എസ്. എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. തുടർന്ന് 'ഹെൽത്തി ലഞ്ച് വിത്ത് ഫാമിലി' ആയിരുന്നു. വളണ്ടിയർമാർ കുടുംബത്തോടൊപ്പം അവർ തയ്യാറാക്കിയ ഹെൽത്തി വിഭവങ്ങളുമായി ലൈവിൽ വന്നു. ആരോഗ്യഭക്ഷണ ശീലത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കുന്ന പ്രോഗ്രാം ആയിരുന്നു ഇത്. അധ്യാപകനായ ഷെഫ്‌ലിനും വളണ്ടിയർ മുഹമ്മദ് ഷിബിലിയും  പ്രോഗ്രാം കോ-ഓർഡിനേറ്റ് ചെയ്തു.

തുടർന്ന് വളണ്ടിയേഴ്‌സ് പാഴ്വസ്തുക്കളിൽ നിന്നും പല ക്രിയേറ്റിവായ ഉൽപ്പന്നങ്ങളും നിർമിച്ചു. കൂടാതെ ജീവജാലങ്ങൾക്ക് കുടിനീര് നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്തു.

Evening session:

നൃത്തം, സംഗീതം, കഥകളി ഇങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സദനം ഹരികുമാർ ആണ് സെക്ഷന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. വളണ്ടിയർമാരുമായി അദ്ദേഹം സംവദിച്ചു. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. താൻ ചിട്ടപ്പെടുത്തിയ കഥകളി സംഗീതം കുട്ടികൾക്കായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.

തുടർന്ന് വളണ്ടിയർമാർ വീട്ടിലുള്ള വയോജനങ്ങളുടെ കൂടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മറ്റു കുടുംബാംഗങ്ങളും കുട്ടികളും പ്രോഗ്രാമിൽ പങ്കെടുത്തു.

തുടർന്ന് നടന്ന ഫീഡ്ബാക്ക് സെഷനിൽ വളണ്ടിയേഴ്‌സും അധ്യാപകരും രണ്ടു ദിവസത്തെ മിനിക്യാമ്പ് വിലയിരുത്തി സംസാരിച്ചു. അധ്യാപികയായ സിന്ധു.കെ., വളണ്ടിയർ മഞ്ജിമ എന്നിവർ ഫീഡ്ബാക്ക് സെഷൻ കോ-ഓർഡിനേറ്റ് ചെയ്തു.

ക്യാംപിലെ അവസാന പ്രോഗ്രാം കോവിഡ് പ്രതിരോധ പ്രതിജ്ഞ ആയിരുന്നു. വിദ്യാർത്ഥികൾ ലൈവിൽ വന്ന് പ്രതിജ്ഞ ചൊല്ലി. ലീഡർ എസ്. മമത നേതൃത്വം നൽകി. രാത്രി 9 മണിയോടെ രണ്ടു ദിവസം നീണ്ടു നിന്ന വിർച്വൽ മിനി ക്യാമ്പ് അവസാനിച്ചു.










Saturday, February 13, 2021

NSS Virtual Mini Camp (Day 1) - February 13, 2021

എൻ.എസ്.എസ്. വിർച്വൽ മിനി ക്യാമ്പ് "പുനർജ്ജനി" 

ആദ്യ ദിനം - ഫെബ്രുവരി 13, 2021

Noon session:

പ്രമുഖ സിനിമാ-സീരിയൽ നടൻ ശരത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്, പ്രിൻസിപ്പൽ രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ., മറ്റ് അധ്യാപകർ, എൻ.എസ്.എസ്. വളണ്ടിയേഴ്‌സ് എന്നിവർ പങ്കെടുത്തു. വളണ്ടിയർമാർ തൈകൾ നട്ടാണ് ക്യാമ്പ് ആരംഭിച്ചത്.

തുടർന്ന് സ്‌കിൽ സെഷൻ നടന്നു. കുട്ടികളുടെ ക്രിയേറ്റിവിറ്റി തെളിയിക്കുന്ന സെഷനായിരുന്നു ഇത്. വളണ്ടിയർമാർ പലതരം കരകൗശല, കൗതുക വസ്തുക്കൾ നിർമിച്ചു.

പ്രവർത്തനങ്ങളുടെ ഭാഗമായി വളണ്ടിയേഴ്‌സ് പാതയോരങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.

വളണ്ടിയർ അനുശ്രീ.പി. കോഓർഡിനേറ്റ് ചെയ്തു.

Evening session:

ആരോഗ്യബോധവൽക്കരണ ക്ലാസോടു കൂടി സെഷൻ ആരംഭിച്ചു. ആർദ്രം മിഷൻ ഫാക്കൾട്ടിയും ഹെൽത്ത് ഇൻസ്പെക്ടറുമായ ദിനേശ്.വി.വി. ക്‌ളാസ് കൈകാര്യം ചെയ്തു. കോവിഡ് കാലത്തെ ആരോഗ്യവും ജീവിതശൈലികളും എന്നതായിരുന്നു വിഷയം.

Cultural programs ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് ഫെയിം പ്രദീപ് ബാലൻ ഉദ്ഘാടനം ചെയ്തു. നാടൻപാട്ടും മിമിക്രിയും എല്ലാം ഉൾക്കൊണ്ടതായിരുന്നു ഉദ്ഘാടന സെഷൻ.

തുടർന്ന് വളണ്ടിയേഴ്‌സ് വീട്ടിലുള്ള വയോജനങ്ങളോടൊപ്പവും കുട്ടികളോടൊപ്പവും കലാപരിപാടികൾ അവതരിപ്പിച്ചു.

ഫീഡ്ബാക്ക് സെഷനായിരുന്നു അവസാനം. വളണ്ടിയേഴ്‌സും അധ്യാപകരും ആദ്യദിന സെഷനുകൾ വിലയിരുത്തി.

വളണ്ടിയർ വൈഷ്ണ. കെ. സെഷൻ കോഓർഡിനേറ്റ് ചെയ്തു.




ഉദ്ഘാടന സെഷനിൽ നിന്ന് 


സ്‌കിൽ സെഷൻ 

പാതയോരത്ത് വൃക്ഷത്തൈ നടൽ 

ആരോഗ്യ  ബോധവൽക്കരണ ക്‌ളാസ് 


കൾച്ചറൽ പ്രോഗ്രാം

ഫീഡ്ബാക്ക്

Thursday, February 11, 2021

Enlightening the Spectacles : Motivation Session for Teachers - February 11, 2021

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ  വി.എച്ച്.എസ്.ഇ. അദ്ധ്യാപകർക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. മാനേജ്മെൻറ് ട്രെയ്നറും എഴുത്തുകാരനും കോഴിക്കോട് റഹ്‌മാനിയ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലുമായ ശ്രീ. കെ.പി. ആഷിക്ക് ക്ലാസ് കൈകാര്യം ചെയ്തു. കോവിഡ്-ന്റെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയായിരുന്നു സെഷൻ. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്, കരിയർ ഗൈഡൻസ് സെൽ കോർഡിനേറ്റർ ശ്രീമതി. കെ. സിന്ധു എന്നിവർ സംസാരിച്ചു.