Monday, January 13, 2020

കരിയർ പ്ലാനിങ് - ജനുവരി 13, 2020

വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും കൂടാതെ വിവിധ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനും വേണ്ടി 'കരിയർ പ്ലാനിങ്' ക്ലാസ് സംഘടിപ്പിച്ചു. സ്റ്റേറ്റ് കരിയർ ഫാക്കൽറ്റി ആയ ശ്രീ. മൊയ്തീൻകുട്ടി ആണ് ക്ലാസ് കൈകാര്യം ചെയ്തത്. പ്രിൻസിപ്പൽ വിജീഷ്.കെ. അധ്യക്ഷത വഹിച്ചു. കരിയർ മാസ്റ്റർ അമ്പിളി നാരായണൻ സ്വാഗതവും വിദ്യാർത്ഥിനിയായ തസ്‌രിയ നന്ദിയും പറഞ്ഞു. അധ്യാപകരായ രശ്മി, സജ്‌ന, ലിസിമോൾ തുടങ്ങിയവർ പങ്കെടുത്തു.


Tuesday, January 7, 2020

ഇൻസൈറ്റ് - ജനുവരി 7, 2020

ജീവിത വിജയം നേടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്‌ഷ്യം വെച്ച് 'ഇൻസൈറ്റ്' സെമിനാർ നടത്തി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഷബീർ അലി ആണ് ക്ലാസ് കൈകാര്യം ചെയ്തത്. ജീവിതത്തിലെ വൈകല്യങ്ങൾ മറന്ന് വിജയം നേടിയ പല വ്യക്തികളുടെയും ജീവിതം ഉൾക്കൊള്ളുന്ന വിഡിയോകൾ പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ വിജീഷ്.കെ., കരിയർ മാസ്റ്റർ അമ്പിളി നാരായണൻ, അധ്യാപകരായ സിന്ധു, ലിസിമോൾ,  ഷെഫ്ലിൻ  തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം വർഷ വിദ്യാർത്ഥിനി തസ്‌രിയ കൃതജ്ഞത രേഖപ്പെടുത്തി.


Wednesday, December 4, 2019

ഹാപ്പി ലേർണിംഗ് - ഡിസംബർ 4, 2019

വിദ്യാർത്ഥികളെ പൊതുപരീക്ഷ അഭിമുഖീകരിക്കാൻ സജ്ജമാക്കുന്ന 'ഹാപ്പി ലേർണിംഗ്' ക്ലാസ് വിദ്യാലയത്തിൽ നടന്നു. ആനക്കയം കെ.പി.പി.എം.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ കെ.വി. ദേവാനന്ദൻ ക്ലാസ് കൈകാര്യം ചെയ്തു. പരീക്ഷാ പഠനത്തിന് വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ സമയക്രമം, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ടെക്നിക്കുകൾ എന്നിവയെ കുറിച്ച് അദ്ദേഹം ക്ലാസിൽ പ്രതിപാദിച്ചു. പ്രിൻസിപ്പൽ വിജീഷ്.കെ., കരിയർ മാസ്റ്റർ അരുൺ.പി.ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.


Saturday, November 30, 2019

ഫേസ് റ്റു ഫേസ്: II - നവംബർ 30, 2019

വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുന്നതിനും സ്വയംതൊഴിലിനോട് കൂടുതൽ ആഭിമുഖ്യം ഉണ്ടാക്കുന്നതിനും ഇത്തരം മേഖലയിലെ പ്രവർത്തന മികവ് കാഴ്ച വെച്ച സംരംഭകനും സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയുമായ  ഹാഷിം ഇർഷാദ് വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രിൻസിപ്പൽ വിജീഷ്.കെ., കരിയർ മാസ്റ്റർ അരുൺ.പി.ശങ്കർ, അധ്യാപികയായ അമ്പിളി നാരായണൻ എന്നിവർ പങ്കെടുത്തു. 


Wednesday, November 27, 2019

വിദ്യാലയം പ്രതിഭകളിലേക്ക് - നവംബർ 27, 2019

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ചു 'വിദ്യാലയം പ്രതിഭകളോടൊപ്പം'  എന്ന പരിപാടിയിൽ ദേശിയ, സംസ്ഥാന പുരസ്‌കാര ജേതാവ് ശ്രീ. കെ. ആർ. രവിയെ ആദരിച്ചു. സാമൂഹ്യ സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. കെ. ആർ. രവി ആദിവാസി മേഖലയിൽ നടത്തിയ സേവന പ്രവർത്തനങ്ങൾക്കാണ് വിവിധ പുരസ്കാരങ്ങൾ ലഭിച്ചത്. അധ്യാപകരായ ശ്രീമതി. അമ്പിളി നാരായണൻ, ശ്രീ. ഷിഹാബുദീൻ. വി.കെ. , ശ്രീമതി. താജുന്നീസ തുടങ്ങിയവർ പങ്കെടുത്തു.



Tuesday, November 19, 2019

ഓൺ ദ ജോബ് ട്രെയിനിങ്

വിദ്യാർത്ഥികളുടെ പഠനപ്രവർത്തനത്തിന്റെ ഭാഗമായ ഹോസ്പിറ്റൽ ട്രെയിനിങ് ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിലും രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് പെരിന്തൽമണ്ണ കിംസ് അൽഷിഫ ഹോസ്പിറ്റലിലും നടത്തി. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 14 മുതൽ 26 വരെയും രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് നവംബർ 5 മുതൽ 19 വരെയുമാണ് നടന്നത്.

Wednesday, October 30, 2019

ഷീ ക്യാമ്പ് - ഒക്ടോബർ 30, 2019

വിദ്യാർത്ഥിനികളിലെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ചർച്ച ചെയ്യുന്ന ബോധവൽക്കരണ പരിപാടി 'ഷീ ക്യാമ്പ്' പെരിന്തൽമണ്ണ ജനറൽ ഹോസ്പിറ്റലിലെ ആർ.എം.ഓ. ഡോ: ഇന്ദു.എസ്. ന്റെ നേതൃത്വത്തിൽ നടന്നു. കരിയർ മാസ്റ്റർ അരുൺ.പി.ശങ്കർ, അധ്യാപികമാരായ രാധിക.എം.ജി., അമ്പിളി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.


Monday, October 28, 2019

റീജിയണൽ എക്സ്പോ - ഒക്ടോബർ 28, 2019

കുറ്റിപ്പുറം റീജിയണൽ എക്സ്പോ കൊണ്ടോട്ടി ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് നടന്നു. പെരിന്തൽമണ്ണ സ്‌കൂളിന്റെ സ്റ്റാളിൽ എം.എൽ.ടി. ബി.ഇ.ടി. സംബന്ധമായ ടെസ്റ്റുകളും പ്രദർശനവും ഒരുക്കിയിരുന്നു.


Saturday, October 26, 2019

ഫേസ് റ്റു ഫേസ് - ഒക്ടോബർ 26, 2019

വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും വി.എച്ച്.എസ്.ഇ. യുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമായി ഫേസ് റ്റു ഫേസ് സംഘടിപ്പിച്ചു. മുക്കം കെ.എം.സി.ടി. കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് ന്റെ ഡയറക്ടറും പൂർവ വി.എച്ച്.എസ്.ഇ. വിദ്യാർത്ഥിയുമായ ശ്രീ. സന്ദീപ് ക്ലാസെടുത്തു. പ്രിൻസിപ്പൽ വിജീഷ്.കെ., കരിയർ മാസ്റ്റർ അരുൺ.പി.ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.


Tuesday, October 15, 2019

ഓൺ-ദ-ജോബ് ട്രെയിനിങ് ആരംഭിച്ചു

വിദ്യാർത്ഥികളുടെ പഠനപ്രവർത്തനത്തിന്റെ ഭാഗമായ ഓൺ-ദ-ജോബ് ട്രെയിനിങ് പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ ആരംഭിച്ചു. ഒക്ടോബർ 14 മുതൽ 26 വരെയാണ് ട്രെയിനിങ്. ഈ ട്രെയിനിങ്ങിൽ ഒന്നാം വർഷ വിദ്യാർത്ഥികൾ ആണ് പങ്കെടുക്കുന്നത്. മെഡിക്കൽ ലബോറട്ടറി, ബയോമെഡിക്കൽ എന്നീ ഡിപ്പാർട്ടുമെന്റുകളിൽ ആണ് 12 ദിവസം നീണ്ടു നിൽക്കുന്ന ട്രെയിനിങ്.

രണ്ടാം വർഷ വിദ്യാർത്ഥികളുടെ ട്രെയിനിങ് നവംബർ 5 മുതൽ 19 വരെ പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിൽ നടക്കും.