Wednesday, November 25, 2020

എൻ.എസ്.എസ്. യൂണിറ്റ് ഉദ്ഘാടനം - നവംബർ 25, 2020

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഗൂഗിൾ മീറ്റ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി നടന്നു. പ്രശസ്ത സിനിമാ-സീരിയൽ ആർട്ടിസ്റ്റ് ശ്രീ. മനുവർമ്മ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പി.ടി.എ. പ്രസിഡൻറ് ശ്രീ. കിനാതിയിൽ സാലിഹ്-ന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സിനിമാ ഗാനരചയിതാവ് ശ്രീ. വയലാർ ശരത്ചന്ദ്രവർമ്മ, സിനിമാനടൻ ശ്രീ. ദേവൻ എന്നിവർ ആശംസകൾ നേർന്നു. വി.എച്ച്.എസ്.ഇ. കുറ്റിപ്പുറം മേഖലാ അസിസ്റ്റൻറ് ഡയറക്ടർ ശ്രീ. എം.ഉബൈദുള്ള മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ്. സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ. പി.രഞ്ജിത്ത് എൻ.എസ്.എസ്. സന്ദേശം നൽകി. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീമതി. എം.എസ്. ശോഭ, സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. പി.സക്കീർ ഹുസൈൻ, എൻ.എസ്.എസ്. റീജിണൽ കോർഡിനേറ്റർ ശ്രീ. കെ. ബാലു മനോഹർ, എൻ.എസ്.എസ്. ജില്ലാ കോർഡിനേറ്റർ ശ്രീ. പി.കെ. മണികണ്ഠൻ, എൻ.എസ്.എസ്. പി.ഏ.സി. മെമ്പർ ശ്രീ. എൻ.എസ്. ഫാസിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീമതി. എൻ.അമ്പിളി നന്ദിയും പറഞ്ഞു.






മാതൃഭൂമി ദിനപത്രം 27-11-2020

Thursday, November 19, 2020

കരിയർ മാസ്റ്റർ അവാർഡ് പെരിന്തൽമണ്ണയിലേക്ക്

പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻറ് കൗൺസലിംഗ് സെൽ 2019-20 അധ്യയന വർഷത്തിൽ ജില്ലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച കരിയർ മാസ്റ്റർമാർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിലെ കരിയർ ഗൈഡൻസ് ആൻറ് കൗൺസലിംഗ് സെൽ കോ-ഓർഡിനേറ്റർ ആയിരുന്ന ശ്രീമതി. അമ്പിളി നാരായണൻ ആണ് മലപ്പുറം ജില്ലയിൽ അവാർഡിന് അർഹയായത്. ഇപ്പോൾ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ചാർജ് വഹിക്കുന്നു.


Saturday, November 14, 2020

ലോക പ്രമേഹദിനം - നവംബർ 14, 2020

ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ക്ലാസ് സംഘടിപ്പിച്ചു. മലബാർ ഡെന്റൽ കോളേജ്, എടപ്പാൾ-ലെ  അനാട്ടമി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. പി.റഫീക്ക് കുട്ടികളുമായി സംവദിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് ക്ലാസ് നടന്നത്. പ്രിൻസിപ്പൽ രാജീവ് ബോസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി നാരായണൻ, അധ്യാപിക സജ്‌ന അമ്പലക്കുത്ത് എന്നിവർ സംസാരിച്ചു. ഒന്നാം വർഷ വിദ്യാർത്ഥിനി ഇഷ.ഇ. നന്ദി പ്രകാശിപ്പിച്ചു. മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രമേഹത്തെക്കുറിച്ച് ഒരു അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കാൻ ഈ സെഷൻ സഹായകമായി.





Tuesday, November 3, 2020

നവീനം 2020 - നവംബർ 2, 2020

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ്ങ്‌ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്കുള്ള സ്വാഗത സെമിനാർ "നവീനം 2020" ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തി. പ്രസ്തുത പരിപാടിയിൽ കരിയർ ഗൈഡൻസ് കോഓർഡിനേറ്റർ ശ്രീമതി സിന്ധു കെ. സ്വാഗതവും, വി.എച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പൽ ശ്രീ രാജീവ് ബോസ് ആമുഖ പ്രഭാഷണവും നടത്തി. "നവീനം 2020" ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ. കിനാതിയിൽ സാലിഹ് ആണ്. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീമതി എം.എസ്. ശോഭ, ഹെഡ്മാസ്റ്റർ ശ്രീ. പി. സക്കീർ ഹുസൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പുതുതായി അനുവദിച്ച എൻ.എസ്.ക്യു.എഫ്. കോഴ്സുകളായ ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ, മെഡിക്കൽ എക്യുപ്മെന്റ് ടെക്നിഷ്യൻ എന്നിവയെ കുറിച്ചുള്ള മൊഡ്യൂൾ അവതരണം ശ്രീമതി ലിസിമോൾ, ശ്രീ. ഷെഫ്ലിൻ.എൻ.എ. എന്നിവർ നിർവ്വഹിച്ചു. വി.എച്ച്.എസ്.ഇ. വിഭാഗത്തിനായി ഈ വർഷം അനുവദിച്ച എൻ.എസ്.എസ്. യുണിറ്റ് നെ കുറിച്ച് ശ്രീമതി. അമ്പിളി നാരായണൻ  വിശദീകരിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടേയും സംശയ നിവാരണം പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. വി.എച്ച്.എസ്.ഇ. വിഭാഗം ലീഡർ കുമാരി. ഫാത്തിമ അഫ്നാന്റെ നന്ദിയോടു കൂടി പ്രോഗ്രാം അവസാനിച്ചു.



Monday, November 2, 2020

ഒന്നാം വർഷ ക്ളാസുകൾ ആരംഭിച്ചു - നവംബർ 2, 2020

ഒന്നാം വർഷ ക്ളാസുകൾ വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഓൺലൈനായാണ് ക്ളാസുകൾ നൽകുക. ഈ ക്ലാസുകളുടെ തുടർപ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കും.


Sunday, November 1, 2020

അതിജീവനത്തിന്റെ നിറവിൽ കേരളം - നവംബർ 1, 2020

കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആശംസകൾ അർപ്പിച്ചു. 40-ഓളം വിദ്യാർത്ഥികൾ 64-ാം പിറന്നാൾ ആഘോഷിക്കുന്ന കേരളസംസ്ഥാനത്തിന് ആശംസകൾ നേർന്നു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി നാരായണൻ, ബയോളജി അധ്യാപിക സജ്‌ന അമ്പലക്കുത്ത് എന്നിവർ നേതൃത്വം നൽകി.


Thursday, October 29, 2020

വി.എച്ച്.എസ്.ഇ. യിൽ ഇനി എൻ.എസ്.എസ്. യൂണിറ്റും

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിൽ സ്വാശ്രയമേഖലയിൽ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് അനുവദിച്ച് ഉത്തരവായി. ഇതോടെ കാലങ്ങളായുള്ള സ്‌കൂളിന്റെ ആവശ്യം സാക്ഷാത്കരിക്കുകയാണ്. ഇനി വി.എച്ച്.എസ്.ഇ. വിദ്യാർഥികൾക്കും എൻ.എസ്.എസ്. പ്രവർത്തനങ്ങളിൽ പങ്കാളികളാവാം. സ്വാശ്രയ മേഖലയിലായത് കൊണ്ട് 75 വിദ്യാർത്ഥികൾ ഉള്ള യൂണിറ്റാണ് ഇപ്പോൾ നൽകുന്നത്. പ്രവർത്തനമികവിനനുസരിച്ച് ഇത് ഫുൾ യൂണിറ്റായി മാറും. പുതിയ പ്രോഗ്രാം ഓഫീസറായി ശ്രീമതി. അമ്പിളി നാരായണൻ ചുമതലയേറ്റു.


Tuesday, October 13, 2020

വിദ്യാഭ്യാസമേഖലയിൽ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം

കേരളം പൊതുവിദ്യാഭ്യാസ മേഖലയിൽ പൂർണ്ണമായും ഡിജിറ്റലാവുന്ന ആദ്യ സംസ്ഥാനം എന്ന  പ്രഖ്യാപനം ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ പ്രഖ്യാപനം സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. എം.എൽ.എ. മഞ്ഞളാംകുഴി അലി നിർവഹിച്ചു. പെരിന്തൽമണ്ണ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ തെക്കത്ത് ഉസ്മാൻ, പി.ടി.എ. പ്രസിഡൻറ് മുഹമ്മദ് സ്വാലിഹ്, പ്രിൻസിപ്പൽ എം.എസ്.ശോഭ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, എ.ഇ.ഒ. എൻ. സ്രാജുദ്ദീൻ, ഹെഡ്മാസ്റ്റർ പി.സക്കീർ ഹുസൈൻ, ബി.പി.സി. വി.എൻ.ജയൻ, പി.ടി.എ. അംഗം പി.വേലു തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ വര്ഷം സംസ്ഥാനതല മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥിനികളെ അനുമോദിച്ചു.




Sunday, October 11, 2020

വി.എച്ച്.എസ്.ഇ. സപ്ലിമെന്ററി അലോട്ട്മെന്റ്

വി.എച്ച്.എസ്.ഇ. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി  അലോട്ട്മെന്റ് ന് അപേക്ഷിക്കാം. ഒക്ടോബർ 14 വൈകീട്ട് 5 മണി വരെ www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

അപേക്ഷ പുതുക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ EDIT/RENEW APPLICATION എന്ന ലിങ്ക് ഉപയോഗിക്കാം. ഇതു വരെയും അപേക്ഷിക്കാത്തവർ വെബ്സൈറ്റിലെ APPLY ONLINE എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷ നൽകാൻ വേണ്ട സാങ്കേതിക സഹായം സ്‌കൂൾ ഹെൽപ് ഡെസ്കിൽ നിന്നും ലഭിക്കുന്നതാണ്.

Sunday, September 27, 2020

വി.എച്ച്.എസ്.ഇ. അഡ്മിഷൻ - മൂന്നാം അലോട്ട്മെൻറ്

വി.എച്ച്.എസ്.ഇ. അഡ്മിഷനുള്ള മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 28   മുതൽ ഒക്ടോബർ 1 വരെ അഡ്മിഷൻ എടുക്കാം. www.vhscap.kerala.gov.in എന്ന അഡ്മിഷൻ വെബ്‌സൈറ്റിൽ നിന്നും അലോട്ട്മെൻറ് സ്ലിപ്പ് ഡൗൺലോഡ് ചെയ്തെടുത്ത് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 1  ന് 4  മണിക്ക് മുൻപായി സ്‌കൂളിൽ എത്തി പ്രവേശനം നേടാവുന്നതാണ്. അഡ്മിഷന് ഹാജരാകുമ്പോൾ, വിദ്യാർത്ഥി അപേക്ഷയിൽ അവകാശപ്പെട്ട എല്ലാ വിവരങ്ങളും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കുക. അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്  www.vhscap.kerala.gov.in സന്ദർശിക്കുക.