Thursday, July 18, 2019

അക്ഷരക്കൂട്ട്: ക്ലാസ് ലൈബ്രറി - ജൂലൈ 18, 2019

വിദ്യാർത്ഥികളിൽ വായനാശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വി.എച്ച്.എസ്.ഇ. ക്ലാസ് ലൈബ്രറി "അക്ഷരക്കൂട്ട്" ആരംഭിച്ചു. പെരിന്തൽമണ്ണ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് വായിക്കാനുള്ള ഒരിടം എന്ന ആശയത്തിൽ ഒരു റീഡിങ് കോർണർ കൂടി ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. ചടങ്ങിൽ വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് അധ്യക്ഷത വഹിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശോഭ.എം.എസ്., ഹെഡ്മിസ്ട്രസ് സുനന്ദ.വി.എം., അധ്യാപകരായ അമ്പിളി നാരായണൻ, ഷെഫ്‌ലിൻ.എൻ.എ., വിദ്യാർത്ഥിനി ആര്യ ശങ്കർ എന്നിവർ സംസാരിച്ചു. 

"അക്ഷരക്കൂട്ടി"ന്റെ നിർവഹണം മുഴുവനായും വിദ്യാർഥികളുടെ ചുമതലയിലാണ്. കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും സമാഹരിച്ച ഇരുനൂറോളം പുസ്തകങ്ങൾ ആണ് ഇപ്പോൾ ലൈബ്രറിയിൽ ഉള്ളത്. പുസ്തകം ഇഷ്യൂ ചെയ്യുന്നതും, സ്റ്റോക്കിൽ ചേർക്കുന്നതും പുസ്തകങ്ങളുടെ ഓഡിറ്റിങ്ങും വിദ്യാർത്ഥികളാണ് നിർവഹിക്കുന്നത്. വായനയോടൊപ്പം ലൈബ്രറിയുടെ പ്രവർത്തനരീതി സ്വയം മനസ്സിലാക്കുക എന്നതും ഈ പ്രവർത്തനത്തിന്റെ ലക്‌ഷ്യം ആണ്.

ദിനപത്രങ്ങളും, ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുക  എന്നതാണ് റീഡിങ് കോർണറിന്റെ ഉദ്ദേശ്യം. വിദ്യാർത്ഥികൾക്ക് വായനയ്ക്കായി വിവിധ മലയാളം ദിനപത്രങ്ങളും ഒരു ഇംഗ്ലീഷ് ദിനപത്രവും ഇപ്പോൾ റീഡിങ് കോർണറിൽ ലഭ്യമാണ്.





No comments:

Post a Comment