വിദ്യാർത്ഥികളിൽ ഇംഗ്ളീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിൽ "ദ ഹിന്ദു" പത്രം വിതരണം ആരംഭിച്ചു. സ്‌കൂളിലെ പൂർവ-വിദ്യാർത്ഥി കൂട്ടായ്മയായ "എന്റെ വിദ്യാലയം" യു.ഏ.ഇ. ചാപ്റ്റർ ആണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. സ്‌കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ അലുമ്‌നി അസോസിയേഷൻ കൺവീനർ റഫീക്ക് സക്കറിയ സ്‌കൂൾ ലീഡർ അസിൻ ന് പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.
ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എം.എസ്.ശോഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, ഹെഡ്മിസ്ട്രസ് വി.എം.സുനന്ദ, അധ്യാപകരായ പി.ടി.തോമസ്, കെ.രാമൻ കുട്ടി, എം.ജി.രാധിക, സി.എം.മഞ്ജുഷ, അലുമ്‌നി അസോസിയേഷൻ പ്രതിനിധി ടി.ടി.സക്കീർ എന്നിവർ സംസാരിച്ചു.
No comments:
Post a Comment