Thursday, September 26, 2019

സ്‌കൂൾ തല കലാമേള ഉദ്ഘാടനം

സ്‌കൂൾ തല കലാമേളയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ മുഹമ്മദ് സലിം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ സുന്ദരൻ, പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സ്വാലിഹ്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എം.എസ്.ശോഭ, ഹെഡ്‌മിസ്ട്രസ് വി.എം.സുനന്ദ, വി.എച്ച്.എസ്‌.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് എന്നിവർ പങ്കെടുത്തു.


Wednesday, September 25, 2019

പോസിറ്റീവ് പാരന്റിങ് - സെപ്റ്റംബർ 25, 2019

സ്‌കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് "പോസിറ്റീവ് പാരന്റിങ്" നൽകി. മലപ്പുറം ജില്ലാ കരിയർ, സൗഹൃദ കോർഡിനേറ്റർ പി.ടി.അബ്രഹാം ക്ലാസ് കൈകാര്യം ചെയ്തു. കരിയർ മാസ്റ്റർ അരുൺ.പി.ശങ്കർ, സ്‌കൂൾ പ്രിൻസിപ്പൽ രാജീവ് ബോസ്, അധ്യാപിക അമ്പിളി നാരായണൻ എന്നിവർ സംസാരിച്ചു.  

Mathrubhumi Daily 26-09-2019

സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ 2019

25-09-2019 ന് നടന്ന സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വി.എച്ച്.എസ്.ഇ. യിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ:

ഒന്നാം വർഷം BET - ഗൗതം കൃഷ്‌ണ. സി.
ഒന്നാം വർഷം MLT - ഫാത്തിമ അഫ്‌നാൻ
രണ്ടാം വർഷം BET - അസ്ഫാ മുനാസ് 
രണ്ടാം വർഷം MLT - ഫാത്തിമ ഹിബ

Friday, September 20, 2019

ഇനി മേളകളുടെ കാലം

സ്‌കൂൾതല മേളകൾ സെപ്റ്റംബർ 24 മുതൽ ആരംഭിക്കും. സെപ്റ്റംബർ 24-ന് ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐടി മേളകൾ നടക്കും. 26, 27 തീയതികളിൽ സ്കൂൾതല കലാമേള നടക്കും. 26-ന് പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ ശ്രീ.മുഹമ്മദ് സലിം മേള ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 1-ന് സ്കൂൾതല സ്പോർട്സ് മേളയും നടക്കും.

Monday, September 2, 2019

ലാളിത്യം കൊണ്ട് വ്യത്യസ്തമായ ഒരു ഓണാഘോഷം

കേരളം പ്രളയക്കെടുതികളിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ലളിതമായി ഓണാഘോഷം മതി എന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ആയിരിക്കണം ഓണാഘോഷം എന്നുള്ള ആശയം "ഡിജിറ്റൽ പൂക്കളം" നിർമിച്ച് വിദ്യാർഥികൾ പ്രാവർത്തികമാക്കി. ഓണാഘോഷത്തിനായി കരുതി വെച്ച പണം വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ നാടൻ കലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരുടെ വകയായി പായസവും നൽകി.