കേരളം പ്രളയക്കെടുതികളിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ
ലളിതമായി ഓണാഘോഷം മതി എന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ആയിരിക്കണം ഓണാഘോഷം എന്നുള്ള ആശയം "ഡിജിറ്റൽ
പൂക്കളം" നിർമിച്ച് വിദ്യാർഥികൾ പ്രാവർത്തികമാക്കി. ഓണാഘോഷത്തിനായി കരുതി
വെച്ച പണം വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.
ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ നാടൻ കലാപരിപാടികൾ അവതരിപ്പിച്ചു.
അധ്യാപകരുടെ വകയായി പായസവും നൽകി.
No comments:
Post a Comment