പത്താംക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് കേരള സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളില്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ പഠനത്തോടൊപ്പം നൈപുണി പരിശീലനവും ലഭ്യമാക്കുന്നു.
2018 - 19 അധ്യയന വര്‍ഷമാണ് 66 സ്‌ക്കൂളുകളില്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ National Skill Qualification Framework (NSQF) അധിഷ്ഠിത വൊക്കേഷണല്‍ കോഴ്‌സുകള്‍ ആരംഭിച്ചത്. ദേശീയ അംഗീകാരമുള്ള ഈ സര്‍ട്ടിഫിക്കറ്റുമായി NSQF ആദ്യ ബാച്ച് കുട്ടികള്‍ ഈ വര്‍ഷം പുറത്തിറങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-സ്വകാര്യ ജോലികള്‍ക്ക് NSQF സര്‍ട്ടിഫിക്കറ്റുകള്‍ പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ഈ കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമാണ്. കൂടാതെ, ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനാല്‍ അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട തുടര്‍ പഠന സാധ്യതകള്‍ എല്ലാം നിലനില്‍ക്കുന്നു.
ഗുണമേന്മയുള്ള നൈപുണി പരിശീലനം ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രശസ്ത തൊഴില്‍ശാലകളുടെ പരിശീലന പങ്കാളിത്തത്തോടുകൂടിയാണ് ഈ കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നു. NAPS സ്‌കീം വഴി സ്‌റ്റൈപ്പന്റോടുകൂടി ഇവര്‍ക്ക് വ്യത്യസ്ത തൊഴില്‍ശാലകളില്‍ അപ്രെന്റിസ് ട്രയിനിങ് ലഭിക്കുതിനുള്ള അവസരവും നിലനില്‍ക്കുന്നു.
ഈ അക്കാദമിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 389 സ്‌ക്കൂളുകളില്‍ ഹയര്‍ സെക്കന്ററി തലത്തില്‍ 1101 ബാച്ചുകളിലായി NSQF അധിഷ്ഠിതമായതോ നൈപുണി പരിശീലനത്തിലധിഷ്ഠിതമായതോ ആയ വിവിധ തരത്തിലുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുന്നു.
◆ ആഗോള തൊഴില്‍ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്ന സിലബസ്.
◆കേരളത്തിലെ പ്രൊഫഷണല്‍/പോളിടെക്‌നിക് കോഴ്‌സുകള്‍ക്ക് റിസര്‍വേഷന്‍.
◆ നൈപുണി പരിശീലനം-വെറും ക്ലാസ്‌റൂം പഠനം മാത്രമല്ല.
◆പഠിക്കുന്ന കോഴ്‌സില്‍ ആഭിമുഖ്യം വളര്‍ത്തുന്നതിനും ബന്ധപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ പരിചയപ്പെടുന്നതിനും വിദ്യാലയത്തിനു പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നതിനും Industry Institute Interaction Cell (III cell) ഡയറക്ടറേറ്റ് തലത്തില്‍ പ്രവര്‍ത്തിക്കുന്നു.
◆ സ്‌കൂള്‍ തലത്തില്‍ ഉത്പാദന പരിശീലന കേന്ദ്രങ്ങള്‍.
◆മാറുന്ന ലോകത്തിന്റെ മികച്ച തൊഴിലവസരങ്ങളെക്കുറിച്ചും ഉപരിപഠന സാധ്യതകളെക്കുറിച്ചും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് സംസ്ഥാന തലത്തില്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നു.
◆എല്ലാ റീജണല്‍ തലത്തിലും കോഴ്‌സ് പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പു തലത്തില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു.
◆ ഇന്‍ഡസ്ട്രിയല്‍/ഫീല്‍ഡ് വിസിറ്റ് സംഘടിപ്പിക്കുന്നു.
താഴെപ്പറയുന്ന സെക്ടറുകളിലാണ് ഈ അധ്യയന വര്‍ഷത്തില്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നത്:
അഗ്രികള്‍ച്ചര്‍, ഇലക്ട്രോണിക്‌സ് & ഹാര്‍ഡ്‌വെയര്‍, മീഡിയ & എന്റര്‍ടൈന്‍മെന്റ്, IT - IT അധിഷ്ഠിത സര്‍വ്വീസുകള്‍, പവര്‍സെക്റ്റർ, ഓട്ടോമോട്ടീവ്, കണ്‍സ്ട്രക്ഷന്‍, ടെക്‌സ്റ്റൈല്‍സ് & ഹാന്റ്‌ലൂം, അപ്പാരല്‍, കെമിക്കല്‍ & പെട്രൊകെമിക്കല്‍, ടെലികോം, ഇന്ത്യന്‍ പ്ലംബിങ്ങ് അസോസിയേഷന്‍, ഹെല്‍ത്ത് കെയര്‍, ബ്യൂട്ടി & വെല്‍നെസ്, ഫുഡ് ഇൻഡസ്ട്രി, കപ്പാസിറ്റി & സ്‌കില്‍ ഇനിഷിയേറ്റിവ്, സ്‌പോര്‍ട്‌സ്, ബാങ്കിങ്ങ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് & ഇന്‍ഷൂറന്‍സ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ & ഫെസിലിറ്റി മാനേജ്‌മെന്റ് etc.
.
അപേക്ഷ നല്‍കേണ്ടത്: www.vhscap.kerala.gov.in
No comments:
Post a Comment