ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ കോഴ്‌സിന്റെ ഭാഗമായി എക്സ്പർട്ട് ഇന്ററാക്ഷൻ നടന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ. ജിബി പുല്ലാട്ട് ആണ് ക്ലാസ് കൈകാര്യം ചെയ്തത്. കമ്മ്യുണിറ്റി ഹെൽത്ത്-നെ കുറിച്ചും അതിന്റെ ജോലി സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Thursday, February 25, 2021
ഓൺലൈൻ ടാലന്റ് ഹണ്ട് 2021: കുമാരി. എസ്. ചിന്മയ വിജയി.
ഏറനാട് നോളജ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാനവവിഭവശേഷി മന്ത്രാലയത്തിൻറെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ കൗൺസിൽ സംഘടിപ്പിച്ച 'ടാലന്റ് ഹണ്ട് ടെക്-വിസാർഡ് 2021' മത്സരത്തിൽ കുമാരി.എസ്. ചിന്മയ വിജയിയായി. പ്ലസ്ടു ശാസ്ത്ര വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ആയിരം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. സ്‌കൂളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് അവാർഡ് വിതരണം ചെയ്തു. ഏറനാട് നോളജ് സിറ്റി പ്രതിനിധികൾ, അധ്യാപിക ശ്രീമതി. രശ്മി.കെ. തുടങ്ങിയവർ പങ്കെടുത്തു.
Wednesday, February 24, 2021
Expert Interaction (MET) - February 24, 2021
MET കോഴ്‌സിന്റെ എക്സ്പർട്ട് ഇൻററാക്ഷൻ ഓൺലൈനായി സംഘടിപ്പിച്ചു. തിരുച്ചെങ്കോട് സെങ്കുന്താർ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ശ്രീമതി. രേഷ്മ.പി.ഡി. ക്ലാസെടുത്തു. എക്സ്-റേ മെഷീൻ-ന്റെ പ്രവർത്തനവും ഇൻസ്റ്റാലേഷനും ആയിരുന്നു topic.
Friday, February 19, 2021
Career Aptitude Test - February 19, 2021
കുട്ടികളുടെ കരിയർ ആപ്റ്റിറ്റ്യൂഡ് മനസ്സിലാക്കുന്നതിനും അത് വഴി മികച്ച കരിയർ തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനുമായി സ്‌കൂളിൽ കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി. കരിയർ ഗൈഡൻസ് ചാർജ് വഹിക്കുന്ന ശ്രീമതി. സിന്ധു.കെ. നേതൃത്വം നൽകി.
Thursday, February 18, 2021
CGCC Awards 2019-20 - February 18, 2021
വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാലയങ്ങളിൽ 2019-20 അധ്യയന വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച കരിയർ മാസ്റ്റർമാർക്കുള്ള അവാർഡ് വിതരണം തിരുവനന്തപുരം മോഡൽ എസ്.എം.വി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബഹു: പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ. ജീവൻബാബു. കെ. ഐ.എ.എസ്. പങ്കെടുത്തു. മലപ്പുറം ജില്ലയിൽ നിന്നും ഈ അവാർഡിന് അർഹത നേടിയ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിലെ ശ്രീമതി. അമ്പിളി.എൻ. പ്രസ്തുത ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.
Sunday, February 14, 2021
NSS Virtual Mini Camp (Day 2) - February 14, 2021
എൻ.എസ്.എസ്. വിർച്വൽ മിനി ക്യാമ്പ് "പുനർജ്ജനി"
രണ്ടാം ദിനം - ഫെബ്രുവരി 14, 2021
Morning session:
രാവിലെ 5 മണിക്ക് യോഗ സെഷൻ-ലൂടെ ക്യാമ്പ് ആരംഭിച്ചു. മഞ്ചേരി എൻ.എസ്.എസ്. കോളേജ് റിട്ട: പ്രിൻസിപ്പലും യോഗാചാര്യനുമായ ഡോ. ടി.എൻ. വിജയകുമാർ ക്ലാസെടുത്തു. വളണ്ടിയർമാർ എല്ലാവരും അദ്ദേഹത്തോടൊപ്പം യോഗ പരിശീലിച്ചു. സാറിന്റെ ശിഷ്യനായ സൈനുലാബ്ദീൻ, പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി, അധ്യാപിക സജ്‌ന അമ്പലക്കുത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് വളണ്ടിയർമാർ വാർത്താ വായന, ഇന്നത്തെ ചിന്താവിഷയം എന്നിവ അവതരിപ്പിച്ചു. ക്യാമ്പ് ന്യൂസ് പേപ്പർ വളണ്ടിയർ അനുശ്രീ പ്രകാശനം ചെയ്തു.
Noon session:
സീരിയൽ-സിനിമാ താരം ശ്രീമതി. രഞ്ജു സെഷന്റെ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ലാ കോർഡിനേറ്റർ ശ്രീ. പി.കെ. മണികണ്ഠൻ, പി.ഏ.സി. മെമ്പർ ശ്രീ. ഫാസിൽ. എൻ.എസ്. എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. തുടർന്ന് 'ഹെൽത്തി ലഞ്ച് വിത്ത് ഫാമിലി' ആയിരുന്നു. വളണ്ടിയർമാർ കുടുംബത്തോടൊപ്പം അവർ തയ്യാറാക്കിയ ഹെൽത്തി വിഭവങ്ങളുമായി ലൈവിൽ വന്നു. ആരോഗ്യഭക്ഷണ ശീലത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കുന്ന പ്രോഗ്രാം ആയിരുന്നു ഇത്. അധ്യാപകനായ ഷെഫ്‌ലിനും വളണ്ടിയർ മുഹമ്മദ് ഷിബിലിയും പ്രോഗ്രാം കോ-ഓർഡിനേറ്റ് ചെയ്തു.
തുടർന്ന് വളണ്ടിയേഴ്‌സ് പാഴ്വസ്തുക്കളിൽ നിന്നും പല ക്രിയേറ്റിവായ ഉൽപ്പന്നങ്ങളും നിർമിച്ചു. കൂടാതെ ജീവജാലങ്ങൾക്ക് കുടിനീര് നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്തു.
Evening session:
നൃത്തം, സംഗീതം, കഥകളി ഇങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സദനം ഹരികുമാർ ആണ് സെക്ഷന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. വളണ്ടിയർമാരുമായി അദ്ദേഹം സംവദിച്ചു. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. താൻ ചിട്ടപ്പെടുത്തിയ കഥകളി സംഗീതം കുട്ടികൾക്കായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.
തുടർന്ന് വളണ്ടിയർമാർ വീട്ടിലുള്ള വയോജനങ്ങളുടെ കൂടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മറ്റു കുടുംബാംഗങ്ങളും കുട്ടികളും പ്രോഗ്രാമിൽ പങ്കെടുത്തു.
തുടർന്ന് നടന്ന ഫീഡ്ബാക്ക് സെഷനിൽ വളണ്ടിയേഴ്‌സും അധ്യാപകരും രണ്ടു ദിവസത്തെ മിനിക്യാമ്പ് വിലയിരുത്തി സംസാരിച്ചു. അധ്യാപികയായ സിന്ധു.കെ., വളണ്ടിയർ മഞ്ജിമ എന്നിവർ ഫീഡ്ബാക്ക് സെഷൻ കോ-ഓർഡിനേറ്റ് ചെയ്തു.
ക്യാംപിലെ അവസാന പ്രോഗ്രാം കോവിഡ് പ്രതിരോധ പ്രതിജ്ഞ ആയിരുന്നു. വിദ്യാർത്ഥികൾ ലൈവിൽ വന്ന് പ്രതിജ്ഞ ചൊല്ലി. ലീഡർ എസ്. മമത നേതൃത്വം നൽകി. രാത്രി 9 മണിയോടെ രണ്ടു ദിവസം നീണ്ടു നിന്ന വിർച്വൽ മിനി ക്യാമ്പ് അവസാനിച്ചു.
Saturday, February 13, 2021
NSS Virtual Mini Camp (Day 1) - February 13, 2021
എൻ.എസ്.എസ്. വിർച്വൽ മിനി ക്യാമ്പ് "പുനർജ്ജനി"
ആദ്യ ദിനം - ഫെബ്രുവരി 13, 2021
Noon session:
പ്രമുഖ സിനിമാ-സീരിയൽ നടൻ ശരത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്, പ്രിൻസിപ്പൽ രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ., മറ്റ് അധ്യാപകർ, എൻ.എസ്.എസ്. വളണ്ടിയേഴ്‌സ് എന്നിവർ പങ്കെടുത്തു. വളണ്ടിയർമാർ തൈകൾ നട്ടാണ് ക്യാമ്പ് ആരംഭിച്ചത്.
തുടർന്ന് സ്‌കിൽ സെഷൻ നടന്നു. കുട്ടികളുടെ ക്രിയേറ്റിവിറ്റി തെളിയിക്കുന്ന സെഷനായിരുന്നു ഇത്. വളണ്ടിയർമാർ പലതരം കരകൗശല, കൗതുക വസ്തുക്കൾ നിർമിച്ചു.
പ്രവർത്തനങ്ങളുടെ ഭാഗമായി വളണ്ടിയേഴ്‌സ് പാതയോരങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.
വളണ്ടിയർ അനുശ്രീ.പി. കോഓർഡിനേറ്റ് ചെയ്തു.
Evening session:
ആരോഗ്യബോധവൽക്കരണ ക്ലാസോടു കൂടി സെഷൻ ആരംഭിച്ചു. ആർദ്രം മിഷൻ ഫാക്കൾട്ടിയും ഹെൽത്ത് ഇൻസ്പെക്ടറുമായ ദിനേശ്.വി.വി. ക്‌ളാസ് കൈകാര്യം ചെയ്തു. കോവിഡ് കാലത്തെ ആരോഗ്യവും ജീവിതശൈലികളും എന്നതായിരുന്നു വിഷയം.
Cultural programs ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് ഫെയിം പ്രദീപ് ബാലൻ ഉദ്ഘാടനം ചെയ്തു. നാടൻപാട്ടും മിമിക്രിയും എല്ലാം ഉൾക്കൊണ്ടതായിരുന്നു ഉദ്ഘാടന സെഷൻ.
തുടർന്ന് വളണ്ടിയേഴ്‌സ് വീട്ടിലുള്ള വയോജനങ്ങളോടൊപ്പവും കുട്ടികളോടൊപ്പവും കലാപരിപാടികൾ അവതരിപ്പിച്ചു.
ഫീഡ്ബാക്ക് സെഷനായിരുന്നു അവസാനം. വളണ്ടിയേഴ്‌സും അധ്യാപകരും ആദ്യദിന സെഷനുകൾ വിലയിരുത്തി.
വളണ്ടിയർ വൈഷ്ണ. കെ. സെഷൻ കോഓർഡിനേറ്റ് ചെയ്തു.
Thursday, February 11, 2021
Enlightening the Spectacles : Motivation Session for Teachers - February 11, 2021
പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വി.എച്ച്.എസ്.ഇ. അദ്ധ്യാപകർക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. മാനേജ്മെൻറ് ട്രെയ്നറും എഴുത്തുകാരനും കോഴിക്കോട് റഹ്‌മാനിയ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലുമായ ശ്രീ. കെ.പി. ആഷിക്ക് ക്ലാസ് കൈകാര്യം ചെയ്തു. കോവിഡ്-ന്റെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയായിരുന്നു സെഷൻ. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്, കരിയർ ഗൈഡൻസ് സെൽ കോർഡിനേറ്റർ ശ്രീമതി. കെ. സിന്ധു എന്നിവർ സംസാരിച്ചു.
Wednesday, February 10, 2021
Expert Interaction (MET) - February 10, 2021
മെഡിക്കൽ എക്വിപ്മെന്റ് ടെക്നിഷ്യൻ കോഴ്‌സിന്റെ എക്സ്പർട്ട് ഇന്ററാക്ഷൻ ഫെബ്രുവരി 10-ന് ഗൂഗിൾ മീറ്റിലൂടെ നടന്നു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും എം.ഇ.എസ്. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ബയോമെഡിക്കൽ എഞ്ചിനീയറുമായ സി. നിസാമുദ്ദീൻ ക്ലാസ് കൈകാര്യം ചെയ്തു. വെന്റിലേറ്റർ ഇൻസ്റ്റലേഷൻ, ഓപ്പറേഷൻ, മെയ്ന്റനൻസ് എന്നിവ ലളിതമായി വിശദീകരിക്കുന്നതായിരുന്നു ക്ലാസ്. MET വിദ്യാർത്ഥികൾ, പ്രിൻസിപ്പൽ രാജീവ് ബോസ്, അധ്യാപകരായ ഷെഫ്‌ളിൻ, താജുന്നീസ തുടങ്ങിയവർ പങ്കെടുത്തു.
Tuesday, February 9, 2021
യാത്രയയപ്പ് യോഗം - ഫെബ്രുവരി 09, 2021
2021 ൽ സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് യോഗം വിവിധ കലാപരിപാടികളോടെ നടന്നു. പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ കെ.ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, പി.ടി.ഏ. ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശോഭ. എം.എസ്., ഹൈസ്‌കൂൾ അധ്യാപകരായ ഊർമ്മിള. എൻ., മുരളീധരൻ. പി., വി.എച്ച്.എസ്.ഇ. സീനിയർ ക്ലർക്ക് സിബി. ടി.എ. എന്നിവരെ ആദരിച്ചു. തുടർന്ന് അധ്യാപകർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Monday, February 8, 2021
എൻ.എസ്.എസ്. ഡയറി വിതരണോദ്ഘാടനം - ഫെബ്രുവരി 08, 2021
ഒന്നാം വർഷ എൻ.എസ്.എസ്. വളണ്ടിയർമാർക്കുള്ള ഡയറി വിതരണം ആരംഭിച്ചു. വിതരണത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ രാജീവ് ബോസ് നിർവഹിച്ചു. വളണ്ടിയർ ലീഡർ കുമാരി. എസ്. മമിത, പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ. തുടങ്ങിയവർ പങ്കെടുത്തു.
Thursday, February 4, 2021
കുറ്റിപ്പുറം റീജിയൺ വി.എച്ച്.എസ്.ഇ. മിനിസ്റ്റീരിയൽ സ്റ്റാഫിനുള്ള യാത്രയയപ്പ് യോഗം - ഫെബ്രുവരി 04, 2021
വൊക്കേഷണൽ ഹയർസെക്കണ്ടറി മിനിസ്റ്റീരിയൽ സ്റ്റാഫ് ഓർഗനൈസേഷൻ (മൂവ്) കുറ്റിപ്പുറം റീജിയൺ-ന്റെ ആഭിമുഖ്യത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിന് പെരിന്തൽമണ്ണ സ്‌കൂൾ വേദിയായി. ചടങ്ങ് കുറ്റിപ്പുറം റീജിയൺ അസിസ്റ്റൻറ് ഡയറക്ടർ ശ്രീ. എം. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. മൂവ് പ്രതിനിധികൾ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീമതി. ശോഭ.എം.എസ്., ഹെഡ്മാസ്റ്റർ ശ്രീ. സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. പെരിന്തൽമണ്ണ സ്‌കൂളിലെ സീനിയർ ക്ലർക്ക് ശ്രീ. സിബി.ടി.എ., എരുത്തൻപതി എസ്.വി.വി.എച്ച്.എസ്. സ്‌കൂളിലെ ക്ലർക്ക് ശ്രീമതി. ഹേമകുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Wednesday, February 3, 2021
Expert Interaction (MET) - February 03, 2021
Smt. Hima. C. S., Biomedical Engineer, RCC Thiruvananthapuram interacted with students on 3rd Feb, 2021 through Google Meet. The topic was "Scope, Role and Responsibilities of a Medical Equipment Technician". This programme was organized as part of the new NSQF curriculum. The guest gave a concrete idea about the role of a technician in Biomedical field. She also discussed about their higher study options and career growth opportunities.