Saturday, June 5, 2021

ലോക പരിസ്ഥിതി ദിനം - ജൂൺ 05, 2021

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നാളേക്ക് തണലേകാൻ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വളന്റിയേഴ്സ് ഭവനപരിസരങ്ങളിലും മറ്റും വൃക്ഷത്തൈകൾ നട്ടു. എൻ.എസ്.എസ്. കേരള-ലക്ഷദ്വീപ് മേഖല ഡയറക്ടർ ആയിരുന്ന അന്തരിച്ച  ശ്രീ. ജി.പി. സജിത്ത് ബാബു അവർകളുടെ സ്മരണാർത്ഥം "തണൽ വഴി" എന്ന പേരിൽ 10,000 വൃക്ഷത്തൈകൾ നട്ടു തണൽ വിരിയ്ക്കുന്നതിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കാളികളായി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾ  പോസ്റ്ററുകൾ തയ്യാറാക്കുകയും കവിത ആലപിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻകുട്ടി അവർകളുടെ പരിസ്ഥിതിദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി.


No comments:

Post a Comment