Saturday, June 26, 2021

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം - ജൂൺ 26, 2021

ലഹരി വിരുദ്ധ  ദിനത്തോടനുബന്ധിച്ചു വളന്റിയേഴ്‌സ് പോസ്റ്ററുകൾ, പ്ലക്കാർഡുകൾ മുതലായവ  നിർമ്മിച്ചു. താനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീ. കെ.ജെ. ജിനേഷ്  ലഹരി ഉപയോഗം മൂലം ഉണ്ടാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് ഗൂഗിൾ മീറ്റ് വഴി ക്ലാസ് എടുത്തു. ലഹരി എങ്ങനെ നിർത്താം തുടങ്ങിയ ചോദ്യങ്ങൾക്കു സരസമായി  അദ്ദേഹം മറുപടി പറഞ്ഞു. എല്ലാ വളന്റിയേഴ്‌സും പങ്കെടുത്തു. ഭാവിയിൽ യാതൊരു ലഹരിയും ഉപയോഗിക്കില്ല എന്ന് മീറ്റിൽ എല്ലാവരും പ്രതിജ്ഞ എടുത്തു.



No comments:

Post a Comment