Tuesday, June 1, 2021

പ്രവേശനോത്സവം 2021 - ജൂൺ 01, 2021

പെരിന്തൽമണ്ണ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ വിർച്വൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പെരിന്തൽമണ്ണ നഗരസഭാ വൈസ് ചെയർമാൻ നസീറ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പച്ചീരി ഹുസൈന നാസർ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, സ്‌കൂൾ ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, പി.ടി.എ. പ്രതിനിധി പി. വേലു എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. 



No comments:

Post a Comment