ജി.ജി.വി.എച്ച്.എസ് പെരിന്തൽമണ്ണയിലെ വി.എച്ച്.എസ്.ഇ. വിഭാഗം വിദ്യാർത്ഥികൾക്കുള്ള സൈബർ അവയർനെസ്സ് ക്ലാസ് വിജിലൻസ് & ആൻറി കറപ്ഷൻ വിഭാഗത്തിലെ സീനിയർ ഓഫീസർ ശ്രീ. ജിറ്റ്സ്. പി.ബി. നടത്തി. ശാസ്ത്ര സാങ്കേതിക രംഗത്തുള്ള മുന്നേറ്റം പുത്തൻ സാങ്കേതികവിദ്യയേയും അതുവഴി പുതിയ ആശയക്കൈമാറ്റരീതികളിലേക്കും വഴിതെളിക്കുന്നു. സാങ്കേതിക വിദ്യയുടെ വളർച്ചയുടെ കാലഘട്ടത്തിൽ എല്ലാം കമ്പ്യൂട്ടറും മൊബൈലുമായി ബന്ധപ്പെട്ടിരിക്കുന്നു. മൊബൈലിന്റേയും ഇൻറർനെറ്റിന്റെയും അനന്തസാധ്യതകൾ ഈ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ നമ്മൾ മനസ്സിലാക്കിയതുമാണ്. എന്നാൽ ഇൻറർനെറ്റിന്റെ ലോകത്തെ ചതിക്കുഴികളും ഒരുപാടുണ്ട്. സൈബർ ലോകത്തെ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അറിവും പക്വതയും നമ്മുടെ വിദ്യാർത്ഥികൾ സ്വായത്തമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ അദ്ദേഹം സംസാരിച്ചു. കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. കരിയർ മാസ്റ്റർ ശ്രീമതി. സിന്ധു.കെ. നേതൃത്വം നൽകി.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Sunday, October 24, 2021
Sunday, October 17, 2021
Get Set : Re-skill Webinar "Film Making, Script & Direction" - ഒക്ടോബർ 17, 2022
നവംബർ 1 മുതൽ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് സജ്ജരാക്കുന്നതിനായി വി.എച്ച്.എസ്.ഇ. NSS സ്റ്റേറ്റ് സെൽ ആസൂത്രണം ചെയ്ത "ഗെറ്റ് സെറ്റ് വെബിനാറിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റും പങ്കെടുത്തു. ഫിലിം മേക്കിങ് - സ്ക്രിപ്റ്റ് & ഡയറക്ഷൻ എന്ന വിഷയത്തിലാണ് വെബിനാർ നടന്നത്. സൂം പ്ലാറ്റ്‌ഫോമിൽ നടന്ന വെബിനാർ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ സച്ചിൻ വാര്യർ ഉദ്‌ഘാടനം ചെയ്തു. ജനശ്രദ്ധ നേടിയ നിരവധി സിനിമകളും ഡോക്യുമെന്ററികളും ചെയ്ത വിനോദ് മങ്കര ക്ലാസെടുത്തു. സ്റ്റേറ്റ് കോർഡിനേറ്റർ പി.രഞ്ജിത്ത്, ഡിസ്ട്രിക്ട് കോർഡിനേറ്റർ എൻ.ഫാസിൽ, പി എ.സി. മെമ്പർ സിയോജ്, പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. മറ്റു ജില്ലകളിലെ എൻ.എസ്.എസ്. വളണ്ടിയർമാരുടെ സാന്നിധ്യം കൊണ്ട് പ്രോഗ്രാം ശ്രദ്ധേയമായി.
Thursday, October 14, 2021
തമസോമാ ജ്യോതിർഗമയ
നേത്രദാനത്തെ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന് നേത്രദാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും കൊച്ചിൻ ഒഫ്താൽമോളജിക് ക്ലബ് നടത്തിയ നേത്രദാന വീഡിയോ മത്സരത്തിൽ എൻ.എസ്സ്എസ്. വോളന്റിയർ എസ്. മമിതയുടെ വീഡിയോ ശ്രദ്ധേയമായി. നേത്രദാനത്തിന്റെ മഹത്വം വളരെ തന്മയത്വത്തോട് കൂടി മമിത അവതരിപ്പിച്ചു.
Saturday, October 2, 2021
ഗാന്ധി ജയന്തി ദിനാചരണം - ഒക്ടോബർ 02, 2021
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2-ന് നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്‌സ് പങ്കെടുത്തു. സ്വന്തം വീടും പരിസരവും വൃത്തിയാക്കുകയും മറ്റ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. "ശുചിത്വം വീട്ടിൽ നിന്ന്" എന്നതായിരുന്നു ഈ വർഷത്തെ സന്ദേശം.