EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Friday, September 30, 2022
Tuesday, September 27, 2022
Saturday, September 24, 2022
എൻ.എസ്.എസ്. ഡേ ആഘോഷിച്ചു - സെപ്റ്റംബർ 24, 2022
സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് പെരിന്തൽമണ്ണ ഗവ. ആശുപത്രിയുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചാണ് എൻ.എസ്.എസ്. ഡേ ആഘോഷിച്ചത്. വളണ്ടിയർമാർ കൊണ്ടുവന്ന 20 പേർ രക്തദാനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ് രക്തദാനം ചെയ്ത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ശേഷം സ്‌കൂളിൽ നടന്ന ചടങ്ങിൽ വളണ്ടിയർമാർ എൻ.എസ്.എസ്. പ്രതിജ്ഞ ചൊല്ലി. അധ്യാപകർ എൻ.എസ്.എസ്. സന്ദേശം കൈമാറി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റസ്‌മ.പി. നേതൃത്വം നൽകി.
Tuesday, September 6, 2022
ഹയർസെക്കണ്ടറി (വൊക്കേഷണൽ) സപ്ലിമെന്ററി അലോട്ട്മെന്റ്
ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 12-09-2022 മുതൽ 14-09-2022 വൈകുന്നേരം 4 മണി വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്.
Website: www.vhscap.kerala.gov.in
Saturday, September 3, 2022
ഓമനിക്കാൻ ഒരു ഓണക്കാലം : ഓണക്കോടി സമ്മാനിച്ചു
പെരിന്തൽമണ്ണ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വി.എച്ച്എസ്ഇ വിഭാഗം എൻ.എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കോടി സമ്മാനിച്ചു.
കേരളമൊട്ടാകെ എൻഎസ്എസ് വൊളണ്ടിയർമാരുടെ നേതൃത്വത്തിലാണ് അടിസ്ഥാന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ഏറ്റവും അർഹരായവരെ കണ്ടെത്തി ഓണക്കോടി സമ്മാനിക്കുന്നത്.
പെരിന്തൽമണ്ണ നഗരസഭയിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന അമ്മയ്ക്കും മകനുമാണ് ഓണക്കോടി സമ്മാനിച്ചത്. പ്രിൻസിപ്പൾ രാജീവ് ബോസിന്റെ നേതൃത്വത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ അസീസ് മാസ്റ്റർ, വൊളണ്ടിയർ ലീഡർ മുബഷിർ, പ്രണവ് എന്നിവർ വീട് സന്ദർശിച്ചാണ് ഓണസമ്മാനം നൽകിയത്.