പട്ടിക്കാട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കുന്ന എൻ.എസ്.എസ്. ക്യാമ്പ് "സ്പന്ദന"ത്തിന്റെ ഭാഗമായി സൗജന്യ ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി രക്തസമ്മർദ്ദം, പ്രമേഹ രോഗ നിർണ്ണയം, ബി.എം.ഐ. തുടങ്ങിയ പരിശോധനകൾ നടത്തി. സ്ത്രീകൾക്കായി സ്തനാർബുദ സാധ്യത സ്വയം പരിശോധനയും ബോധവൽക്കരണവും സംഘടിപ്പിച്ചു. നൂറോളം പരിസരവാസികൾ ക്യാംപിന്റെ ഗുണഭോക്താക്കളായി. പട്ടിക്കാട് സ്‌കൂൾ എസ്.എം.സി. ചെയർമാൻ വേലു മാസ്റ്റർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. പി.പ്രീതാ കുമാരി, കെ.റിയാസ്, സുധാകുമാരി, വി.ഇസ്‌ഹാക്ക്, പ്രോഗ്രാം ഓഫീസർ പി.റസ്‌മ എന്നിവർ സംസാരിച്ചു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Wednesday, December 28, 2022
Monday, December 26, 2022
എൻ.എസ്.എസ്. ക്യാമ്പ് "സ്പന്ദനം" ഉദ്ഘാടനം - ഡിസംബർ 26, 2022
പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "സ്പന്ദനം" പട്ടിക്കാട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എ.കെ. മുസ്‌തഫ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട് അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രശസ്ത സോപാന സംഗീത കലാകാരൻ ഞരളത്ത് ഹരിഗോവിന്ദൻ മുഖ്യാതിഥിയായി. മുഹമ്മദ് നയീം, എൻ.കെ. ബഷീർ, പി.എം.എ. ഗഫൂർ, എ. മുബഷിർ, വി. ജ്യോതിഷ്, വേലു മാസ്റ്റർ, പി. നൈലോഫർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ പി. റസ്‌മ നന്ദിയും പറഞ്ഞു.
Monday, December 19, 2022
എൻ.എസ്.എസ്. ക്യാമ്പ് - സ്വാഗത സംഘം രൂപികരിച്ചു
പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന്റെ വാർഷിക സപ്തദിന സഹവാസ ക്യാമ്പ് "സ്പന്ദനം" പട്ടിക്കാട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് നടത്താനുള്ള സ്വാഗത സംഘവും സംഘാടക സമിതിയുടെ രൂപീകരണവും പട്ടിക്കാട് സ്‌കൂളിൽ വെച്ച് നടന്നു. പെരിന്തൽമണ്ണ ബ്‌ളോക്ക് സ്ഥിരം സമിതി അധ്യക്ഷനും പട്ടിക്കാട് സ്‌കൂൾ പി.ടി.എ. പ്രസിഡന്റുമായ അസീസ് പട്ടിക്കാട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പട്ടിക്കാട്, പെരിന്തൽമണ്ണ സ്‌കൂളുകളിലെ പി.ടി.എ. ഭാരവാഹികളായ വി.ജ്യോതിഷ്, വേലു മാസ്റ്റർ, കെ.ടി.അനീസ തുടങ്ങിയവരും അധ്യാപകരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് നടത്തുന്ന ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും പാലിയേറ്റിവ് പ്രവര്ത്തനങ്ങളിലും ക്യാമ്പ് നടത്തിപ്പിലും സഹായകമായ വിവിധ കമ്മറ്റികൾ രൂപീകരിച്ചു. ഡിസംബർ 26-ന് ആരംഭിക്കുന്ന ക്യാമ്പ് ജനുവരി ഒന്നിന് അവസാനിക്കും.
Friday, December 16, 2022
എൻ.എസ്.എസ്. ക്യാമ്പ് - രക്ഷിതാക്കളുടെ യോഗം
സപ്തദിന സഹവാസ ക്യാമ്പിന്റെ മുന്നോടിയായി രക്ഷിതാക്കളുടെ യോഗം സ്‌കൂളിൽ വെച്ച് നടന്നു. ക്യാമ്പ് നടത്തിപ്പ്, വിഭവ സമാഹരണം എന്നിവ ചർച്ച ചെയ്തു. ക്യാമ്പ് പ്രവർത്തനങ്ങൾ പ്രോഗ്രാം ഓഫീസർ പി.റസ്‌മ വിശദീകരിച്ചു. പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ്, സ്‌കൂൾ പ്രിൻസിപ്പൽ എം.പി.രാജീവ് ബോസ്, ഹെഡ്‌മാസ്റ്റർ പി.സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
Saturday, December 10, 2022
തൊഴിൽ മേളയിൽ സേവന സന്നദ്ധരായി എൻ.എസ്.എസ്. വളണ്ടിയർമാർ
തൊഴിൽ മേള 2022 - ഡിസംബർ 10, 2022
വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലും മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽമേള പെരിന്തൽമണ്ണ ഗേൾസ് സ്‌കൂളിൽ വെച്ച് നടന്നു. മേളയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ പി.ഷാജി നിർവഹിച്ചു. വി.എച്ച്.എസ്.ഇ. കുറ്റിപ്പുറം മേഖലാ അസിസ്റ്റന്റ് ഡയറക്ടർ എം.ഉബൈദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ പച്ചീരി ഹുസൈന നാസർ, എസ്.എം.സി. ചെയർപേഴ്‌സൺ കെ.ടി.അനീസ, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ എം.മണി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ബിമൽ ഡൊമിനിക്, സ്‌കൂൾ ഹെഡ്‌മാസ്റ്റർ പി.സക്കീർ ഹുസൈൻ, പാലക്കാട് ജില്ലാ കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ സി.പ്രവീൺ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മലപ്പുറം ജില്ലാ കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ എൻ.സ്മിത നന്ദി അറിയിച്ചു.