സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റും കരിയർ സെല്ലും സംയുക്തമായി "സൈബർ യുഗത്തിലെ കൗമാര ഇടപെടലുകൾ" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. യും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ ഫിലിപ്പ് മമ്പാട് ക്ലാസെടുത്തു. സൈബർ കാലഘട്ടത്തിലെ സാധ്യതകളും ചതിക്കുഴികളും ലഹരിക്കടിമപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളും വളരെ ലളിതമായി കുട്ടികളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ കെ. ബാബുരാജൻ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ എം.പി.രാജീവ് ബോസ്, ഹെഡ്മാസ്റ്റർ പി.സക്കീർ ഹുസൈൻ, എൻ.എസ്എസ്. പ്രോഗ്രാം ഓഫീസർമാരായ പി.റസ്‌മ, പി.ഗീത, എൻ.എസ്.എസ്. വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
No comments:
Post a Comment