സ്‌കൂൾ ഓണാഘോഷം വിപുലമായ ചടങ്ങുകളോടെ നടന്നു. ആഘോഷത്തിന്റെ ഭാഗമായി പൂക്കള മത്സരം, ഓണക്കളികൾ, വടംവലി മത്സരം, ശിങ്കാരി മേളം തുടങ്ങിയവയും സംഘടിപ്പിച്ചു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Friday, August 25, 2023
Thursday, August 24, 2023
ന്യൂസ് പേപ്പർ ചാലഞ്ച് കൊണ്ട് ഓണക്കിറ്റ്
ന്യൂസ് പേപ്പർ ചലഞ്ചിലൂടെ ശേഖരിച്ച തുകകൊണ്ട് നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി എൻഎസ്എസ് വളണ്ടിയർമാർ ഓണാഘോഷത്തിന് മാറ്റുകൂട്ടി. പലചരക്കും ഓണസദ്യക്ക് ആവശ്യമായ പച്ചക്കറികളും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ വീട്ടിലുള്ള പഴയ പത്രക്കടലാസുകൾ വിറ്റ് കിട്ടിയ തുക ഉപയോഗിച്ചാണ് ഓണക്കിറ്റ് നൽകിയത്. പ്രോഗ്രാം ഓഫീസർ പി.റസ്‌മ നേതൃത്വം നൽകി.
Tuesday, August 15, 2023
സമന്വയ - ദ്വിദിന സഹവാസ ക്യാമ്പ്
പെരിന്തൽമണ്ണ ഗവ. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റ് ഒന്നാം വർഷ വളണ്ടിയർമാർക്കായി ആഗസ്ത് 14, 15 തിയ്യതികളിലായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് "സമന്വയ" സാമൂഹ്യ പ്രാധാന്യമുള്ള പ്രോജക്ടുകൾ കൊണ്ട് ശ്രദ്ധേയമായി.
വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ ചൂഷണത്തിനെതിരെ സമത്വ ജ്വാല തെളിയിച്ചുകൊണ്ട് പെരിന്തൽമണ്ണ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ എ. നസീറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കിനാതിയിൽ സാലിഹ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എം. പി. രാജീവ് ബോസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി.എം.ലത, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാത്തിമത്ത് സുഹറ, സുനിൽ ബാബു, അധ്യാപകരായ നന്ദകുമാർ, റസ്മ, വളണ്ടിയർ സെക്രട്ടറി ഫൗസാൻ എന്നിവർ സംസാരിച്ചു.
ആരോഗ്യവകുപ്പുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി "ദൃഢഗാത്രം" എന്ന പേരിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പും സമീപവീടുകളിൽ അടുക്കള കലണ്ടർ വിതരണവും, "തുല്യം" പ്രോജക്റ്റിന്റെ ഭാഗമായി ജൻഡർ ഓഡിറ്റിങ്ങും വളണ്ടിയർമാർ നടത്തി.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പരിസ്ഥിതിസൗഹൃദ വിത്ത് പേന നിർമ്മാണവും വിപണനവും നടത്തിയാണ് ക്യാമ്പ് സമാപിച്ചത്. ഇതിൽ നിന്നും കണ്ടെത്തിയ തുക സഹപാഠിയുടെ ചികിത്സാ സഹായത്തിനായി വിനിയോഗിക്കും.
ദൃഢഗാത്രം - ജീവിതശൈലി രോഗനിർണയ ക്യാമ്പ്
പെരിന്തൽമണ്ണ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗം എൻ.എസ്.എസ്. യൂണിറ്റും പെരിന്തൽമണ്ണ ഗവൺമെന്റ് ജില്ലാ ആശുപത്രിയും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി എൻ.എസ്എസ് ദ്വിദിന സഹവാസ മിനി ക്യാമ്പിന്റെയും ദൃഢഗാത്രം പദ്ധതിയുടെയും ഭാഗമായി ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സൗജന്യമായി പ്രമേഹം, രക്ത സമ്മർദ്ദം, ഹീമോഗ്ലോബിൻ, ബോഡി മാസ് ഇൻഡക്സ് എന്നീ ടെസ്റ്റുകൾ നടത്തി പൊതുജനങ്ങളെയും കുട്ടികളെയും ബോധവൽക്കരിച്ചു.
ചടങ്ങ് പെരിന്തൽമണ്ണ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കിനാതിയിൽ സ്വാലിഹ് അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി. റസ്മ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ സെന്തിൽകുമാർ, ജെപി എച്ച് എൻ ഫസീല, ആർ ബി എസ് കെ നഴ്സ് റജില, ആശാവർക്കർ ലീല, സി.ജി.സി.സി കോഡിനേറ്റർ കെ. റിയാസ്, അധ്യാപകരായ വി. ഇസ്ഹാഖ്, ഫാത്തിമ ജാസ്മിൻ, വിൻസി സെബി, എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ എം. പി രാജീവ് ബോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. സി മുഹമ്മദ് നസീൽ നന്ദിയും പറഞ്ഞു.
Thursday, August 10, 2023
എൻ.എസ്.എസ്. എൻറോൾമെൻറ് ഡേ - ആഗസ്ത് 10, 2023
വി.എച്ച്.എസ്.ഇ. ഒന്നാം വർഷ വിദ്യാർത്ഥികൾ പ്രതിജ്ഞ കൈക്കൊണ്ട് എൻ.എസ്.എസ്. വളണ്ടിയർമാരായി എൻറോൾ ചെയ്യുന്ന ചടങ്ങ് സ്‌കൂൾ ഹാളിൽ വെച്ച് നടന്നു. രണ്ടാം വർഷ വളണ്ടിയർ ലീഡർമാരായ പി.സാരംഗ്, ഷിബിന ഷെറിൻ എന്നിവർ നേതൃത്വം നൽകി. രണ്ടാം വർഷ വളണ്ടിയർമാർ ഒന്നാം വർഷ വളണ്ടിയർമാർക്ക് എൻ.എസ്.എസ്. ബാഡ്‌ജ് കൈമാറി.
"Pen Bin" - Pen Box Challenge
മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സ്‌കൂളിൽ പെൻ ബോക്സ് ചാലഞ്ച് - "എഴുതി തീർന്ന സമ്പാദ്യം" ആരംഭിച്ചു. ഈ ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾ എഴുതി തീർന്ന പേനകൾ വലിച്ചെറിയുന്നതിന് പകരം സ്‌കൂളിൽ ലഭ്യമായിട്ടുള്ള പെൻ ബിന്നിൽ നിക്ഷേപിക്കും. സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് പെൻ ബിൻ സജ്ജീകരിച്ചത്. മാലിന്യ സംസ്കരണം ശാസ്ത്രീയമായി നൽകുന്നതിനെ കുറിച്ച് എൻ.എസ്.എസ്. വളണ്ടിയർ നിവേദ് സംസാരിച്ചു. പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി മഷിപ്പേനകളിലേക്ക് മാറി ചിന്തിക്കാനും തീരുമാനിച്ചു.
Wednesday, August 9, 2023
രക്ഷാകർതൃ യോഗം - ആഗസ്ത് 09, 2023
ആഗസ്ത് 14, 15 തിയ്യതികളിലായി നടക്കുന്ന എൻ.എസ്.എസ്. മിനി ക്യാംപിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒന്നാം വർഷ വളണ്ടിയർമാരുടെ രക്ഷാകർതൃയോഗം നടത്തി. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എം.പി. രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ പി. റസ്‌മ, ക്ലാസ് അധ്യാപകൻ സി. അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.
പോസിറ്റിവ് പാരന്റിങ് ക്ലാസ് - ആഗസ്ത് 09, 2023
കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ടി.കെ. അബ്ദുൾ ഷുക്കൂർ ക്‌ളാസ് നയിച്ചു. പ്രിൻസിപ്പൽ എം.പി.രാജീവ് ബോസ്, കരിയർ മാസ്റ്റർ കെ.റിയാസ് തുടങ്ങിയവർ പങ്കെടുത്തു.
ഹിരോഷിമ ദിനം - ആഗസ്ത് 09, 2023
Sunday, August 6, 2023
എൻ.എസ്.എസ്. ഒന്നാം വർഷ ലീഡർഷിപ്പ് ക്യാമ്പ്
കുറ്റിപ്പുറം മേഖലയുടെ കീഴിൽ വരുന്ന വിദ്യാലയങ്ങളിലെ ഒന്നാം വർഷ എൻ.എസ്.എസ്. വളണ്ടിയർമാർക്കുള്ള ലീഡർഷിപ്പ് ക്യാമ്പ് കൂനത്തറ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് ആഗസ്ത് 5, 6 തിയ്യതികളിലായി നടന്നു. പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യെ പ്രതിനിധാനം ചെയ്ത് ഒന്നാം വർഷ വളണ്ടിയർമാരായ ഫൗസാൻ അബ്ദുൾ അഹദ്, ഫാത്തിമ സൻഹ എന്നിവർ പങ്കെടുത്തു. ലീഡർഷിപ്പ് ക്യാമ്പിൽ പങ്കെടുത്ത വളണ്ടിയർ ലീഡർമാർ ക്യാമ്പ് അനുഭവം മറ്റു വളണ്ടിയർമാരുമായി പങ്കുവെച്ചു.ഒന്നാം വർഷ വളണ്ടിയർമാർക്കുള്ള എൻഎസ്എസ് ഡയറി വിതരണ ഉദ്ഘാടനം പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ് നിർവഹിച്ചു.
Friday, August 4, 2023
POCSO Act വിദ്യാർത്ഥികൾക്കുള്ള പരിശീലനം - ആഗസ്ത് 04, 2023
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള പോക്‌സോ ആക്ട് വിദ്യാർത്ഥി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി.ആർ.സി. യുടെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ നടന്ന പരിശീലന പരിപാടികളുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം ലഭിച്ച അധ്യാപകർ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തിയത്. ജില്ലാ റിസോഴ്‌സ് പേഴ്‌സൺ കെ.റിയാസ് നേതൃത്വം നൽകി.
Tuesday, August 1, 2023
എൻ.എസ്.എസ്. ഓറിയന്റേഷൻ ക്ലാസ് - ആഗസ്റ്റ് 01, 2023
പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് എൻ.എസ്.എസ്. ഓറിയന്റേഷൻ നൽകി. ചെർപ്പുളശേരി ഗവ. വി.എച്ച്.എസ്. സ്‌കൂൾ അധ്യാപകനും പാലക്കാട് ജില്ലാ കോർഡിനേറ്ററുമായ കെ. പ്രഭാകരൻ ക്ലാസെടുത്തു.
POCSO Act അധ്യാപക പരിശീലനം - ആഗസ്ത് 01, 2023
ബഹു. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അധ്യാപകർക്ക് പോക്സോ ആക്ടുമായി ബന്ധപ്പെട്ട ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി അധ്യാപക പരിശീലനം നടത്തി. ജില്ലാ റിസോഴ്‌സ് പേഴ്‌സണായ കെ.റിയാസ് ക്ലാസ് കൈകാര്യം ചെയ്തു.