ജി.ജി.വി.എച്ച്.എസ് പെരിന്തൽമണ്ണയിലെ വി.എച്ച്.എസ്.ഇ. വിഭാഗം വിദ്യാർത്ഥികൾക്കുള്ള സൈബർ അവയർനെസ്സ് ക്ലാസ് വിജിലൻസ് & ആൻറി കറപ്ഷൻ വിഭാഗത്തിലെ സീനിയർ ഓഫീസർ ശ്രീ. ജിറ്റ്സ്. പി.ബി. നടത്തി. ശാസ്ത്ര സാങ്കേതിക രംഗത്തുള്ള മുന്നേറ്റം പുത്തൻ സാങ്കേതികവിദ്യയേയും അതുവഴി പുതിയ ആശയക്കൈമാറ്റരീതികളിലേക്കും വഴിതെളിക്കുന്നു. സാങ്കേതിക വിദ്യയുടെ വളർച്ചയുടെ കാലഘട്ടത്തിൽ എല്ലാം കമ്പ്യൂട്ടറും മൊബൈലുമായി ബന്ധപ്പെട്ടിരിക്കുന്നു. മൊബൈലിന്റേയും ഇൻറർനെറ്റിന്റെയും അനന്തസാധ്യതകൾ ഈ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ നമ്മൾ മനസ്സിലാക്കിയതുമാണ്. എന്നാൽ ഇൻറർനെറ്റിന്റെ ലോകത്തെ ചതിക്കുഴികളും ഒരുപാടുണ്ട്. സൈബർ ലോകത്തെ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അറിവും പക്വതയും നമ്മുടെ വിദ്യാർത്ഥികൾ സ്വായത്തമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ അദ്ദേഹം സംസാരിച്ചു. കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. കരിയർ മാസ്റ്റർ ശ്രീമതി. സിന്ധു.കെ. നേതൃത്വം നൽകി.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Sunday, October 24, 2021
Sunday, October 17, 2021
Get Set : Re-skill Webinar "Film Making, Script & Direction" - ഒക്ടോബർ 17, 2022
നവംബർ 1 മുതൽ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് സജ്ജരാക്കുന്നതിനായി വി.എച്ച്.എസ്.ഇ. NSS സ്റ്റേറ്റ് സെൽ ആസൂത്രണം ചെയ്ത "ഗെറ്റ് സെറ്റ് വെബിനാറിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റും പങ്കെടുത്തു. ഫിലിം മേക്കിങ് - സ്ക്രിപ്റ്റ് & ഡയറക്ഷൻ എന്ന വിഷയത്തിലാണ് വെബിനാർ നടന്നത്. സൂം പ്ലാറ്റ്ഫോമിൽ നടന്ന വെബിനാർ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ സച്ചിൻ വാര്യർ ഉദ്ഘാടനം ചെയ്തു. ജനശ്രദ്ധ നേടിയ നിരവധി സിനിമകളും ഡോക്യുമെന്ററികളും ചെയ്ത വിനോദ് മങ്കര ക്ലാസെടുത്തു. സ്റ്റേറ്റ് കോർഡിനേറ്റർ പി.രഞ്ജിത്ത്, ഡിസ്ട്രിക്ട് കോർഡിനേറ്റർ എൻ.ഫാസിൽ, പി എ.സി. മെമ്പർ സിയോജ്, പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. മറ്റു ജില്ലകളിലെ എൻ.എസ്.എസ്. വളണ്ടിയർമാരുടെ സാന്നിധ്യം കൊണ്ട് പ്രോഗ്രാം ശ്രദ്ധേയമായി.
Thursday, October 14, 2021
തമസോമാ ജ്യോതിർഗമയ
നേത്രദാനത്തെ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന് നേത്രദാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും കൊച്ചിൻ ഒഫ്താൽമോളജിക് ക്ലബ് നടത്തിയ നേത്രദാന വീഡിയോ മത്സരത്തിൽ എൻ.എസ്സ്എസ്. വോളന്റിയർ എസ്. മമിതയുടെ വീഡിയോ ശ്രദ്ധേയമായി. നേത്രദാനത്തിന്റെ മഹത്വം വളരെ തന്മയത്വത്തോട് കൂടി മമിത അവതരിപ്പിച്ചു.
Saturday, October 2, 2021
ഗാന്ധി ജയന്തി ദിനാചരണം - ഒക്ടോബർ 02, 2021
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2-ന് നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്സ് പങ്കെടുത്തു. സ്വന്തം വീടും പരിസരവും വൃത്തിയാക്കുകയും മറ്റ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. "ശുചിത്വം വീട്ടിൽ നിന്ന്" എന്നതായിരുന്നു ഈ വർഷത്തെ സന്ദേശം.
Tuesday, September 28, 2021
ആർ.എൻ. മനഴി എൻഡോവ്മെന്റ് വിതരണം - സെപ്റ്റംബർ 28, 2021
എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ആർ.എൻ. മനഴി എൻഡോവ്മെന്റ് വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ പി.ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.സന്തോഷ് കുമാർ അധ്യക്ഷനായി. മോഡൽ സ്കൂൾ യു.എ.ഇ. ചാപ്റ്റർ അലുമ്നി നൽകുന്ന അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, വി.എച്ച്.എസ്.ഇ. സീനിയർ അധ്യാപിക അമ്പിളി.എൻ., മറ്റ് അധ്യാപകർ പങ്കെടുത്തു.
Monday, September 27, 2021
കൂടെ - എൻ.എസ്.എസ്. പ്രോജക്ട്
എൻ.എസ്.എസ്. ദിനത്തോടനുബന്ധിച്ച് വളണ്ടിയേഴ്സ് പിരിച്ചെടുത്ത തുക പെരിന്തൽമണ്ണ പെയിൻ ആന്റ് പാലിയേറ്റിവിന് കൈമാറി. കൊറോണക്കാലത്ത് കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'കൂടെ' പ്രോജക്ടിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ സഹായം നൽകിയത്. പെരിന്തൽമണ്ണ പെയിൻ ആന്റ് പാലിയേറ്റിവിന് വേണ്ടി കുറ്റിരി മാനുപ്പ സ്കൂൾ പ്രിന്സിപ്പലിൽ നിന്ന് തുക ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ. പങ്കെടുത്തു.
Friday, September 24, 2021
NSS ദിനാചരണം - സെപ്റ്റംബർ 24, 2021
എൻ.എസ്.എസ്. ദിനത്തോടനുബന്ധിച്ച് വളന്റിയേഴ്സ് വിവിധ സേവനപ്രവർത്തനങ്ങൾ നടത്തി. കോവിഡ് മഹാമാരി കാലഘട്ടത്തിൽ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ പറ്റാത്തതിനാൽ ഓരോ വളന്റിയേഴ്സിന്റെയും ചുറ്റുവട്ടത്തുള്ള നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷണം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, പക്ഷിമൃഗാദികൾക്ക് ഭക്ഷണം നൽകൽ, വൃദ്ധസദനത്തിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികളിൽ സേവന സന്നദ്ധത, പരിസ്ഥിതിസംരക്ഷണബോധം, സഹജീവികളോടുള്ള സഹാനുഭൂതി, ദേശസ്നേഹം എന്നിവ വളർത്തി എടുക്കാനും ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാനും സഹായിക്കുന്നതായിരുന്നു ദിനാചരണ പ്രവർത്തനങ്ങൾ. പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്, പ്രിൻസിപ്പാൾ രാജീവ് ബോസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ., അധ്യാപകരായ രാധിക.എം.ജി., സിന്ധു. കെ., സറീന.വി.പി., ഷെഫ്ലിൻ.എൻ.എ. തുടങ്ങിയവർ നേതൃത്വം നൽകി.
Thursday, September 16, 2021
ഓസോൺ ദിനാചരണം - സെപ്റ്റംബർ 16, 2021
ഓസോൺ ദിനത്തോടനുബന്ധിച്ച് വളണ്ടിയേഴ്സ് വിവിധ പോസ്റ്ററുകൾ നിർമിച്ചു. ഓസോൺ പാളികൾ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും അവബോധവും അതിനായി പ്രാവർത്തികമാക്കേണ്ട മാനദണ്ഡങ്ങളും ചൂണ്ടിക്കാണിക്കുന്നതായിരുന്നു പോസ്റ്ററുകൾ.
Tuesday, September 14, 2021
ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ
എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ സ്കൂളിൽ ഇൻസ്റ്റാൾ ചെയ്തു. കോവിഡ്-ൻറെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് സാനിറ്റൈസറിന്റെ ഉപയോഗം ലഭ്യമാവും.
Sunday, September 5, 2021
അധ്യാപക ദിനാചരണം - സെപ്റ്റംബർ 05, 2021
കൊറോണ സാഹചര്യത്തിൽ അധ്യാപക ദിനാഘോഷം @ ഹോം നടന്നു. വളണ്ടിയേഴ്സ് പോസ്റ്ററുകൾ നിർമിച്ചും, ചെറു പ്രസംഗങ്ങൾ ഓൺലൈനായി നടത്തിയും അധ്യാപക ദിന ഉദ്ധരണികൾ ഉൾപ്പെടുത്തിയ വിഡിയോകൾ, ഗ്രീറ്റിംഗ് കാർഡുകൾ എന്നിവ നിർമിച്ചും അധ്യാപക ദിനം ആഘോഷിച്ചു.






