Wednesday, July 29, 2020

വി.എച്ച്.എസ്.ഇ. 2020-21 പ്രവേശന നടപടികൾ ആരംഭിച്ചു

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 14.08.2020 

Covid -19 പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ മുഴുവൻ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലേക്കും ഓൺലൈൻ സംവിധാനത്തിലാണ് പ്രവേശന നടപടികൾ തീരുമാനിച്ചിട്ടുള്ളത്.

അപേക്ഷ സമർപ്പണത്തിനു വേണ്ടിയുള്ള നിർദേശങ്ങൾ:

👉വി.എച്ച്.എസ്.ഇ. യുടെ അഡ്മിഷൻ സൈറ്റ് ആയ www.vhscap.kerala.gov.in ൽ കയറി Apply Online എന്ന ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

👉കേരളത്തിലെ ഏതു വി.എച്ച്.എസ്.ഇ സ്‌കൂളുകളിലേക്കും പ്രവേശനം നേടുന്നതിന് Online സംവിധാനത്തിലൂടെ ശരിയായ വിവരങ്ങൾ മാത്രം രേഖപ്പെടുത്തി ഒറ്റ തവണ മാത്രം അപേക്ഷിക്കുക.

👉ഓൺലൈൻ അപേക്ഷയിൽ അഡ്മിഷൻ ലഭിക്കുവാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ, കോഴ്‌സുകൾ എന്നിവ മുൻഗണനാക്രമത്തിൽ ഓപ്ഷൻ നൽകുക

👉 അപേക്ഷയോടൊപ്പം യാതൊരുവിധ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതില്ല.

👉 അപേക്ഷയുടെ പ്രിൻറ്ഔട്ട് സൂക്ഷിച്ചു വെക്കുക.

👉സ്കൂളുകളിൽ പ്രവേശനം നേടുന്ന സമയത്തു അപേക്ഷയുടെ പ്രിൻറ്ഔട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മറ്റു രേഖകൾ എന്നിവക്കൊപ്പം അപേക്ഷാ ഫീസായ 25 രൂപയും നൽകേണ്ടതാണ്.

👉 അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രോസ്പെക്ടസ് നന്നായി വായിക്കുക.

👉വിവിധ സ്കൂളുകളുടെ കോഴ്സുകളും കോഡുകളും പ്രോസ്‌പെക്ടസിൽ ലഭ്യമാണ്.

👉 സംശയ നിവാരണത്തിനായി വി.എച്ച്.എസ്.ഇ. സ്കൂളിൽ പ്രവർത്തിക്കുന്ന Help Desk മായി ബന്ധപ്പെടാവുന്നതാണ്.

അപേക്ഷ നൽകേണ്ട വെബ്‌സൈറ്റ്:

കോഴ്‌സ് വിവരങ്ങൾ:

സ്‌കൂൾ: GVHSS Perinthalmanna

സ്‌കൂൾ കോഡ്: 910009

കോഴ്‌സുകൾ:

(1) Frontline Health Worker (FHW) കോഴ്സ് കോഡ്: 31

(2) Medical Equipment Technician (MET) കോഴ്സ് കോഡ്: 34

സബ്ജക്റ്റ്‌ കോമ്പിനേഷൻ: English, Entrepreneurship Development, Physics, Chemistry & Biology

താല്പര്യമുണ്ടെങ്കിൽ മാത്‍സ് അഡീഷണൽ ആയി പഠിക്കാവുന്നതാണ്.

ജോബ് റോൾ:

Frontline Health Worker (FHW): 
ദേശീയ ആരോഗ്യപ്രവർത്തനങ്ങൾക്ക് മുൻനിരയായി പ്രവർത്തിക്കുകയും healthcare services നല്കുകയുമാണ് ജോലി. ക്ലിനിക്കുകൾ, ആശുപത്രികൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ ജോലി സാധ്യത.

Medical Equipment Technician (MET):
മെഡിക്കൽ ഉപകരണങ്ങളുടെ inspection, maintenance, repair ഇവ ചെയ്യുകയാണ് ജോലി. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ ജോലി സാധ്യത.

ഉപരിപഠന സാധ്യതകൾ:

1. MBBS, BDS, Ayurveda, Homoeo, Siddha, Unani, Agriculture, Forestry, Veterinary, Fisheries and Pharmacy Professional courses.

2. Engineering courses (If Additional Maths is taken)

3. Paramedical Degree courses

4. Paramedical Diploma courses

5. Any other Degree courses

6. Polytechnic Diploma courses

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:

04933-226802 (പ്രവൃത്തിദിവസങ്ങളിൽ 10am മുതൽ 5pm വരെ)

ഒന്നാം വർഷ റിസൾട്ട് പ്രഖ്യാപിച്ചു

വി.എച്ച്.എസ്.ഇ. ഒന്നാം വർഷ റിസൾട്ട് പ്രഖ്യാപിച്ചു. പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. ക്ക് 89.47% വിജയം. എം.എൽ.ടി. കോഴ്‌സിൽ 96.67% വിജയവും ബി.ഇ.ടി. യിൽ 81.48% വിജയവും ആണ് ലഭിച്ചത്. ഗ്രേയ്സ് മാർക്ക് ഒന്നും തന്നെ ലഭിക്കാതെയുള്ള സ്‌കൂളിന്റെ വിജയം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. എം.എൽ.ടി. യിൽ ഫാഹിയ.കെ.പി. യും ബി.ഇ.ടി. യിൽ അർച്ചന.സി. യും ഒന്നാം സ്ഥാനത്തെത്തി.

Tuesday, July 28, 2020

നവീനം 2020 - അഡ്മിഷൻ വീഡിയോ

വി.എച്ച്.എസ്.ഇ. അഡ്മിഷനുമായി ബന്ധപ്പെട്ട നവീനം 2020 വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കേരളത്തിലെ വി.എച്ച്.എസ്.ഇ. വിദ്യാലയങ്ങൾ ഇനി ദേശീയ കരിക്കുലത്തിലേക്ക്

പത്താംക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് കേരള സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളില്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ പഠനത്തോടൊപ്പം നൈപുണി പരിശീലനവും ലഭ്യമാക്കുന്നു.

2018 - 19 അധ്യയന വര്‍ഷമാണ് 66 സ്‌ക്കൂളുകളില്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ National Skill Qualification Framework (NSQF) അധിഷ്ഠിത വൊക്കേഷണല്‍ കോഴ്‌സുകള്‍ ആരംഭിച്ചത്. ദേശീയ അംഗീകാരമുള്ള ഈ സര്‍ട്ടിഫിക്കറ്റുമായി NSQF ആദ്യ ബാച്ച് കുട്ടികള്‍ ഈ വര്‍ഷം പുറത്തിറങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-സ്വകാര്യ ജോലികള്‍ക്ക് NSQF സര്‍ട്ടിഫിക്കറ്റുകള്‍ പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ഈ കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമാണ്. കൂടാതെ, ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനാല്‍ അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട തുടര്‍ പഠന സാധ്യതകള്‍ എല്ലാം നിലനില്‍ക്കുന്നു.

ഗുണമേന്മയുള്ള നൈപുണി പരിശീലനം ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രശസ്ത തൊഴില്‍ശാലകളുടെ പരിശീലന പങ്കാളിത്തത്തോടുകൂടിയാണ് ഈ കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നു. NAPS സ്‌കീം വഴി സ്‌റ്റൈപ്പന്റോടുകൂടി ഇവര്‍ക്ക് വ്യത്യസ്ത തൊഴില്‍ശാലകളില്‍ അപ്രെന്റിസ് ട്രയിനിങ് ലഭിക്കുതിനുള്ള അവസരവും നിലനില്‍ക്കുന്നു.

ഈ അക്കാദമിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 389 സ്‌ക്കൂളുകളില്‍ ഹയര്‍ സെക്കന്ററി തലത്തില്‍ 1101 ബാച്ചുകളിലായി NSQF അധിഷ്ഠിതമായതോ നൈപുണി പരിശീലനത്തിലധിഷ്ഠിതമായതോ ആയ വിവിധ തരത്തിലുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുന്നു.

◆ ആഗോള തൊഴില്‍ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്ന സിലബസ്.
◆കേരളത്തിലെ പ്രൊഫഷണല്‍/പോളിടെക്‌നിക് കോഴ്‌സുകള്‍ക്ക് റിസര്‍വേഷന്‍.
◆ നൈപുണി പരിശീലനം-വെറും ക്ലാസ്‌റൂം പഠനം മാത്രമല്ല.
◆പഠിക്കുന്ന കോഴ്‌സില്‍ ആഭിമുഖ്യം വളര്‍ത്തുന്നതിനും ബന്ധപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ പരിചയപ്പെടുന്നതിനും വിദ്യാലയത്തിനു പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നതിനും Industry Institute Interaction Cell (III cell) ഡയറക്ടറേറ്റ് തലത്തില്‍ പ്രവര്‍ത്തിക്കുന്നു.
◆ സ്‌കൂള്‍ തലത്തില്‍ ഉത്പാദന പരിശീലന കേന്ദ്രങ്ങള്‍.
◆മാറുന്ന ലോകത്തിന്റെ മികച്ച തൊഴിലവസരങ്ങളെക്കുറിച്ചും ഉപരിപഠന സാധ്യതകളെക്കുറിച്ചും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് സംസ്ഥാന തലത്തില്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നു.
◆എല്ലാ റീജണല്‍ തലത്തിലും കോഴ്‌സ് പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പു തലത്തില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു.
◆ ഇന്‍ഡസ്ട്രിയല്‍/ഫീല്‍ഡ് വിസിറ്റ് സംഘടിപ്പിക്കുന്നു.

താഴെപ്പറയുന്ന സെക്ടറുകളിലാണ് ഈ അധ്യയന വര്‍ഷത്തില്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നത്:

അഗ്രികള്‍ച്ചര്‍, ഇലക്ട്രോണിക്‌സ് & ഹാര്‍ഡ്‌വെയര്‍, മീഡിയ & എന്റര്‍ടൈന്‍മെന്റ്, IT - IT അധിഷ്ഠിത സര്‍വ്വീസുകള്‍, പവര്‍സെക്റ്റർ, ഓട്ടോമോട്ടീവ്, കണ്‍സ്ട്രക്ഷന്‍, ടെക്‌സ്റ്റൈല്‍സ് & ഹാന്റ്‌ലൂം, അപ്പാരല്‍, കെമിക്കല്‍ & പെട്രൊകെമിക്കല്‍, ടെലികോം, ഇന്ത്യന്‍ പ്ലംബിങ്ങ് അസോസിയേഷന്‍, ഹെല്‍ത്ത് കെയര്‍, ബ്യൂട്ടി & വെല്‍നെസ്, ഫുഡ് ഇൻഡസ്ട്രി, കപ്പാസിറ്റി & സ്‌കില്‍ ഇനിഷിയേറ്റിവ്, സ്‌പോര്‍ട്‌സ്, ബാങ്കിങ്ങ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് & ഇന്‍ഷൂറന്‍സ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ & ഫെസിലിറ്റി മാനേജ്‌മെന്റ് etc.
.
അപേക്ഷ നല്‍കേണ്ടത്: www.vhscap.kerala.gov.in

Wednesday, July 15, 2020

ഇത്തവണയും മികച്ച വിജയവുമായി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.

രണ്ടാം വർഷ വി.എച്ച്.എസ്.ഇ. റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ 98.33% വിജയവുമായി പെരിന്തൽമണ്ണ സ്‌കൂൾ ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എം.എൽ.ടി. ബാച്ച് 100% വിജയം കരസ്ഥമാക്കിയപ്പോൾ ബി.ഇ.ടി. ബാച്ച് 96.67% വിജയം നേടി. എം.എൽ.ടി. യിൽ ഫാത്തിമ റിഫ.ടി.പി., മാജിദ ഫർഹാന.യു.  എന്നീ കുട്ടികളും  ബി.ഇ.ടി. യിൽ മുഹമ്മദ് സാലിഹ്,  ജസ്‌ന.എം.  എന്നീ കുട്ടികളും  ഒന്നാം സ്ഥാനത്തെത്തി.