വി.എച്ച്.എസ്.ഇ. രണ്ടാം വർഷ വിദ്യാർത്ഥികളുടെ ഈ അധ്യയന വർഷത്തിലെ ആദ്യത്തെ ക്ലാസ്സ് പി.ടി.എ. യോഗം 17-12-2020 ന് ഗൂഗിൾ മീറ്റ് വഴി നടന്നു. പ്രസ്തുത യോഗത്തിൽ എസ്.ആർ.ജി. കൺവീനർ സജ്‌ന അമ്പലക്കുത്ത് സ്വാഗതവും വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് ആമുഖ പ്രഭാഷണവും നടത്തി. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് യോഗം ഉദ്ഘാടനം ചെയ്തു. അമ്പതോളം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകർ തങ്ങളുടെ ഓൺലൈൻ ക്ലാസുകൾ, സപ്പോർട്ട് ക്ലാസുകൾ, തുടർപ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ അടങ്ങിയ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. അതിനു ശേഷം രക്ഷിതാക്കൾ സംശയനിവാരണം നടത്തി. ഈ യോഗത്തിന്റെ ഫലമായി രക്ഷിതാക്കളുടെ ആശങ്കകൾ ഒരു പരിധി വരെ ലഘൂകരിക്കാൻ സാധിച്ചു എന്നതിൽ സംശയമില്ല. സ്റ്റാഫ് സെക്രട്ടറി രാധിക.എം.ജി. നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment