പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ഷീ ക്യാമ്പ് നടത്തി. 20-12-2020 രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസ് നടന്നത്. സ്‌കൂൾ പ്രിൻസിപ്പൽ രാജീവ് ബോസ് ഉദ്ഘാടനം ചെയ്തു. കേരള ഹെൽത്ത് സർവീസിലെ അസിസ്റ്റന്റ് സർജനായ ഡോ. എസ്. ഇന്ദു ക്ലാസെടുത്തു. പ്രസ്തുത ക്ലാസിൽ വിദ്യാർത്ഥിനികളുടെ ആരോഗ്യപരിപാലനത്തെക്കുറിച്ചും, കൗമാരപ്രശ്നങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. വിദ്യാർത്ഥിനികൾക്കുള്ള സംശയനിവാരണവും നടന്നു. കരിയർ ഗൈഡൻസ് കോഓർഡിനേറ്റർ സിന്ധു.കെ. നേതൃത്വം നൽകി. അധ്യാപികമാരും അൻപത്തിയഞ്ചോളം വിദ്യാർത്ഥിനികളും ക്ലാസിൽ പങ്കെടുത്തു. ക്ലാസ് ലീഡർ ഫാത്തിമ അഫ്‌നാൻ നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment