ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു വളന്റിയേഴ്‌സ് പോസ്റ്ററുകൾ, പ്ലക്കാർഡുകൾ മുതലായവ നിർമ്മിച്ചു. താനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീ. കെ.ജെ. ജിനേഷ് ലഹരി ഉപയോഗം മൂലം ഉണ്ടാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് ഗൂഗിൾ മീറ്റ് വഴി ക്ലാസ് എടുത്തു. ലഹരി എങ്ങനെ നിർത്താം തുടങ്ങിയ ചോദ്യങ്ങൾക്കു സരസമായി അദ്ദേഹം മറുപടി പറഞ്ഞു. എല്ലാ വളന്റിയേഴ്‌സും പങ്കെടുത്തു. ഭാവിയിൽ യാതൊരു ലഹരിയും ഉപയോഗിക്കില്ല എന്ന് മീറ്റിൽ എല്ലാവരും പ്രതിജ്ഞ എടുത്തു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Saturday, June 26, 2021
Saturday, June 19, 2021
വായനാ ദിനം - ജൂൺ 19, 2021
വായനാ ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വളന്റിയേഴ്‌സ് സ്വ-ഭവനങ്ങളിൽ ഹോം ലൈബ്രറി ഒരുക്കി. വീടിന്റെ ഒരു കോണിൽ പുസ്തകങ്ങൾ ആകർഷണീയവും മനോഹരവുമാക്കി സജ്ജീകരിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട നല്ല ചിന്തകൾ ഉദ്ധരിച്ചു.
Monday, June 14, 2021
World Blood Donor Day - June 14, 2021
On Blood Donor Day, VHSE NSS volunteers made variety of posters which point out the importance of blood donation. The necessity to donate blood and save life reflected in each poster and that was a silent consent of volunteers that they will be a donor in upcoming years.
Sunday, June 13, 2021
Impulse : Awakening by a Stimulus - June 13, 2021
ഓൺലൈൻ ക്ളാസുകൾ മാത്രം ഉള്ള ഈ സാഹചര്യത്തിൽ കുട്ടികൾക്കുണ്ടാവുന്ന സമ്മർദ്ദം നേരിടുവാൻ അവരെ പ്രാപ്തരാക്കാനും പ്രചോദിപ്പിക്കാനും ഉതകുന്ന ഒരു മോട്ടിവേഷൻ ക്ലാസ് കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പ്രമുഖ മോട്ടിവേറ്ററും കീഴുപറമ്പ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകനുമായ ബി.വി. പ്രദീപ് ക്ലാസെടുത്തു. കരിയർ മാസ്റ്റർ കെ. സിന്ധു, വിദ്യാർത്ഥികളായ ഫാത്തിമ സഹല, ഹിദ എന്നിവർ സംസാരിച്ചു.
Saturday, June 12, 2021
Special Programme for Academic and Creative Excellence (SPACE)
We introduce a new venture 'SPACE' which aims boundless activities that lift up academic and creative excellence of students. It emphasizes hope while living in this world and shower a lot of inspirations to students for staying strong both in physical and mental status.
The programme, regardless of real space, carries full of Oxygen-filled tasks and events that nourish students and nurture them to live a lively life throughout their academic way.
'SPACE' provides space for each student to improve their creative thinking to its highest level. Space is a promise that fills cognitive and intellectual skills in students thus accomplishing a complete transformation of each and every student.
Saturday, June 5, 2021
ലോക പരിസ്ഥിതി ദിനം - ജൂൺ 05, 2021
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നാളേക്ക് തണലേകാൻ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വളന്റിയേഴ്സ് ഭവനപരിസരങ്ങളിലും മറ്റും വൃക്ഷത്തൈകൾ നട്ടു. എൻ.എസ്.എസ്. കേരള-ലക്ഷദ്വീപ് മേഖല ഡയറക്ടർ ആയിരുന്ന അന്തരിച്ച ശ്രീ. ജി.പി. സജിത്ത് ബാബു അവർകളുടെ സ്മരണാർത്ഥം "തണൽ വഴി" എന്ന പേരിൽ 10,000 വൃക്ഷത്തൈകൾ നട്ടു തണൽ വിരിയ്ക്കുന്നതിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കാളികളായി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും കവിത ആലപിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻകുട്ടി അവർകളുടെ പരിസ്ഥിതിദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി.
Tuesday, June 1, 2021
പ്രവേശനോത്സവം 2021 - ജൂൺ 01, 2021
പെരിന്തൽമണ്ണ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ വിർച്വൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പെരിന്തൽമണ്ണ നഗരസഭാ വൈസ് ചെയർമാൻ നസീറ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പച്ചീരി ഹുസൈന നാസർ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, സ്‌കൂൾ ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, പി.ടി.എ. പ്രതിനിധി പി. വേലു എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.