പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിൽ സ്വാശ്രയമേഖലയിൽ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് അനുവദിച്ച് ഉത്തരവായി. ഇതോടെ കാലങ്ങളായുള്ള സ്‌കൂളിന്റെ ആവശ്യം സാക്ഷാത്കരിക്കുകയാണ്. ഇനി വി.എച്ച്.എസ്.ഇ. വിദ്യാർഥികൾക്കും എൻ.എസ്.എസ്. പ്രവർത്തനങ്ങളിൽ പങ്കാളികളാവാം. സ്വാശ്രയ മേഖലയിലായത് കൊണ്ട് 75 വിദ്യാർത്ഥികൾ ഉള്ള യൂണിറ്റാണ് ഇപ്പോൾ നൽകുന്നത്. പ്രവർത്തനമികവിനനുസരിച്ച് ഇത് ഫുൾ യൂണിറ്റായി മാറും. പുതിയ പ്രോഗ്രാം ഓഫീസറായി ശ്രീമതി. അമ്പിളി നാരായണൻ ചുമതലയേറ്റു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Thursday, October 29, 2020
Tuesday, October 13, 2020
വിദ്യാഭ്യാസമേഖലയിൽ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം
Sunday, October 11, 2020
വി.എച്ച്.എസ്.ഇ. സപ്ലിമെന്ററി അലോട്ട്മെന്റ്
വി.എച്ച്.എസ്.ഇ. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റ് ന് അപേക്ഷിക്കാം. ഒക്ടോബർ 14 വൈകീട്ട് 5 മണി വരെ www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷ പുതുക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ EDIT/RENEW APPLICATION എന്ന ലിങ്ക് ഉപയോഗിക്കാം. ഇതു വരെയും അപേക്ഷിക്കാത്തവർ വെബ്സൈറ്റിലെ APPLY ONLINE എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷ നൽകാൻ വേണ്ട സാങ്കേതിക സഹായം സ്‌കൂൾ ഹെൽപ് ഡെസ്കിൽ നിന്നും ലഭിക്കുന്നതാണ്.
Sunday, September 27, 2020
വി.എച്ച്.എസ്.ഇ. അഡ്മിഷൻ - മൂന്നാം അലോട്ട്മെൻറ്
വി.എച്ച്.എസ്.ഇ. അഡ്മിഷനുള്ള മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ അഡ്മിഷൻ എടുക്കാം. www.vhscap.kerala.gov.in എന്ന അഡ്മിഷൻ വെബ്‌സൈറ്റിൽ നിന്നും അലോട്ട്മെൻറ് സ്ലിപ്പ് ഡൗൺലോഡ് ചെയ്തെടുത്ത് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 1 ന് 4 മണിക്ക് മുൻപായി സ്‌കൂളിൽ എത്തി പ്രവേശനം നേടാവുന്നതാണ്. അഡ്മിഷന് ഹാജരാകുമ്പോൾ, വിദ്യാർത്ഥി അപേക്ഷയിൽ അവകാശപ്പെട്ട എല്ലാ വിവരങ്ങളും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കുക. അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.vhscap.kerala.gov.in സന്ദർശിക്കുക.
Tuesday, September 22, 2020
വി.എച്ച്.എസ്.ഇ. അഡ്മിഷൻ - രണ്ടാം അലോട്ട്മെൻറ്
വി.എച്ച്.എസ്.ഇ. അഡ്മിഷനുള്ള രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 23 മുതൽ 25 വരെ അഡ്മിഷൻ എടുക്കാം. www.vhscap.kerala.gov.in എന്ന അഡ്മിഷൻ വെബ്‌സൈറ്റിൽ നിന്നും അലോട്ട്മെൻറ് സ്ലിപ്പ് ഡൗൺലോഡ് ചെയ്തെടുത്ത് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 25 ന് 4 മണിക്ക് മുൻപായി സ്‌കൂളിൽ എത്തി പ്രവേശനം നേടാവുന്നതാണ്. അഡ്മിഷന് ഹാജരാകുമ്പോൾ, വിദ്യാർത്ഥി അപേക്ഷയിൽ അവകാശപ്പെട്ട എല്ലാ വിവരങ്ങളും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കുക. താൽക്കാലിക പ്രവേശനം നേടുമ്പോൾ വിദ്യാർത്ഥി ഫീസ് നൽകേണ്ടതില്ല. എന്നാൽ സ്ഥിരപ്രവേശനം നേടുമ്പോൾ നിശ്ചിതഫീസ് നൽകണം.
കൂടുതൽ വിവരങ്ങൾക്ക് www.vhscap.kerala.gov.in സന്ദർശിക്കുക.
Sunday, September 13, 2020
വി.എച്ച്.എസ്.ഇ. ഏകജാലക പ്രവേശനം - ഒന്നാം അലോട്ട്മെൻറ്
വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 14 മുതൽ 18 വരെ അഡ്മിഷൻ എടുക്കാം. www.vhscap.kerala.gov.in എന്ന അഡ്മിഷൻ വെബ്‌സൈറ്റിൽ നിന്നും അലോട്ട്മെൻറ് സ്ലിപ്പ് ഡൗൺലോഡ് ചെയ്തെടുത്ത് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 ന് 2 മണിക്ക് മുൻപായി സ്‌കൂളിൽ എത്തി പ്രവേശനം നേടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.vhscap.kerala.gov.in സന്ദർശിക്കുക.
Wednesday, July 29, 2020
വി.എച്ച്.എസ്.ഇ. 2020-21 പ്രവേശന നടപടികൾ ആരംഭിച്ചു
Covid -19 പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ മുഴുവൻ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലേക്കും ഓൺലൈൻ സംവിധാനത്തിലാണ് പ്രവേശന നടപടികൾ തീരുമാനിച്ചിട്ടുള്ളത്.
മെഡിക്കൽ ഉപകരണങ്ങളുടെ inspection, maintenance, repair ഇവ ചെയ്യുകയാണ് ജോലി. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ ജോലി സാധ്യത.



