Thursday, November 25, 2021

Positive Parenting - November 25, 2021

GGVHSS പെരിന്തൽമണ്ണയിലെ VHSE വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്  POSITIVE PARENTING, വി.എച്ച്.എസ്.ഇ. CGCC യുടെ നേതൃത്വത്തിൽ Online ആയി നടത്തി. കൊണ്ടോട്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും 2019-ലെ മികച്ച അധ്യാപക പുരസ്കാര ജേതാവുമായ ശ്രീ. ഷബീറലി കുണ്ടുകാവിൽ ആണ് ക്ളാസെടുത്തത്. രക്ഷിതാക്കൾ കുട്ടികൾക്ക് സദാ സംരക്ഷണം നൽകാതെ, സാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്. സമയം, സ്നേഹം, കരുത്ത്, പിന്തുണ, മാതൃക എന്നീ കാര്യങ്ങൾ രക്ഷിതാക്കൾ മക്കൾക്കു നൽകിയാൽ സങ്കീർണ്ണതകളും വെല്ലുവിളികളും നിറഞ്ഞ ഈ കാലഘട്ടത്തിലും നമ്മുടെ മക്കൾക്ക് എല്ലാ അർത്ഥത്തിലും മുന്നേറാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.



Sunday, November 21, 2021

ഷീ ക്യാമ്പ് - നവംബർ 21, 2021

സി.ജി.സി.സി.-യുടെ അഭിമുഖ്യത്തിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.-യിലെ പെൺകുട്ടികൾക്കായി ഷീ ക്യാമ്പ് നടത്തി. പെരിന്തൽമണ്ണ ARMC ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. ജബിൻ  അഷ്‌റഫ് ണ് വിഷയാവതരണം നടത്തിയത്. ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം പെൺകുട്ടികളുടെ ആത്മാഭിമാനത്തേയും, ആത്മവിശ്വാസത്തേയും വർദ്ധിപ്പിക്കുന്നു. പാഠ്യപദ്ധതികൾക്കതീതമായി കൗമാരക്കാരായ പെൺകുട്ടികളുടെ വ്യക്തി ശുചിത്വം, ആരോഗ്യം, ആർത്തവ സംബന്ധമായ കാര്യങ്ങൾ ഇവയുമായി ബന്ധപ്പെട്ട മാനസിക വൈകാരിക പ്രശ്നങ്ങൾ എന്നിവയെ കുറിച്ചൊക്കെ ഡോ. ജബിൻ വിശദീകരിച്ചു. ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത, അവർ ഈ പ്രായത്തിൽ അഭിമുഖികരിക്കുന്ന മാനസിക, ആരോഗ്യ വെല്ലുവിളികൾ, അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ ഇവയെല്ലാം ചർച്ച ചെയ്യപ്പെട്ടു. സെഷന്റെ അവസാനം വിദ്യാർത്ഥിനികളുടെ സംശയങ്ങൾക്കുള്ള മറുപടിയും നൽകി.


Saturday, November 13, 2021

നവീനം 2021 - നവംബർ 13, 2021

കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻറെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്കുള്ള സ്വാഗത സെമിനാർ "നവീനം 2021" പ്രോഗ്രാം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ശ്രീ. കിനാതിയിൽ സാലിഹ് നിർവഹിച്ചു.  NSQF കോഴ്സുകളായ MET, FHW എന്നിവയുടെ പ്രാധാന്യം, ഉപരിപഠന സാധ്യതകൾ, ജോലി സാധ്യതകൾ എന്നിവയെക്കുറിച്ച്‌ കരിയർ മാസ്റ്റർ ശ്രീമതി. സിന്ധു.കെ. വിശദമായി സംസാരിച്ചു.


Wednesday, November 3, 2021

നിയമബോധവത്കരണ വെബിനാർ - നവംബർ 03, 2021

ആസാദി കാ അമൃത് മഹോത്സവിന്റെ  ഭാഗമായി നാഷണൽ ലീഗൽ സർവിസ് അതോറിറ്റിയും, സംസ്‌ഥാന ലീഗൽ സർവീസസ് അതോറിറ്റിയും ദേശവ്യാപകമായി നടത്തി വരുന്ന പാൻ ഇന്ത്യ ലീഗൽ അവയർനെസ് ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, പെരിന്തൽമണ്ണയിലെ കുട്ടികൾക്കു വേണ്ടി നിയമബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. ഷാൻസി നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. 'സ്‌ത്രീ സുരക്ഷയും സൈബർ നിയമങ്ങളും' എന്ന വിഷയത്തിൽ അഡ്വ. ഇന്ദിരാ നായർ ക്ലാസെടുത്തു. പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ വേലു.പി., സ്റ്റാഫ് സെക്രട്ടറി രാധിക. എം.ജി. എന്നിവർ സംസാരിച്ചു.പാരാ ലീഗൽ വോളണ്ടിയർ ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു. 

Sunday, October 24, 2021

സൈബർ അവയർനെസ്സ് ക്ലാസ് - ഒക്ടോബർ 24, 2021

ജി.ജി.വി.എച്ച്.എസ് പെരിന്തൽമണ്ണയിലെ വി.എച്ച്.എസ്.ഇ. വിഭാഗം വിദ്യാർത്ഥികൾക്കുള്ള സൈബർ അവയർനെസ്സ് ക്ലാസ് വിജിലൻസ് & ആൻറി കറപ്ഷൻ വിഭാഗത്തിലെ സീനിയർ ഓഫീസർ ശ്രീ. ജിറ്റ്സ്. പി.ബി.  നടത്തി. ശാസ്ത്ര സാങ്കേതിക രംഗത്തുള്ള മുന്നേറ്റം പുത്തൻ സാങ്കേതികവിദ്യയേയും അതുവഴി പുതിയ  ആശയക്കൈമാറ്റരീതികളിലേക്കും വഴിതെളിക്കുന്നു. സാങ്കേതിക വിദ്യയുടെ വളർച്ചയുടെ കാലഘട്ടത്തിൽ എല്ലാം കമ്പ്യൂട്ടറും മൊബൈലുമായി ബന്ധപ്പെട്ടിരിക്കുന്നു. മൊബൈലിന്റേയും ഇൻറർനെറ്റിന്റെയും അനന്തസാധ്യതകൾ ഈ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ നമ്മൾ മനസ്സിലാക്കിയതുമാണ്. എന്നാൽ ഇൻറർനെറ്റിന്റെ ലോകത്തെ ചതിക്കുഴികളും ഒരുപാടുണ്ട്. സൈബർ ലോകത്തെ  സുരക്ഷിതമായി ഉപയോഗിക്കാനുള്ള അറിവും പക്വതയും നമ്മുടെ വിദ്യാർത്ഥികൾ സ്വായത്തമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ അദ്ദേഹം സംസാരിച്ചു. കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. കരിയർ മാസ്റ്റർ ശ്രീമതി. സിന്ധു.കെ. നേതൃത്വം നൽകി.



Sunday, October 17, 2021

Get Set : Re-skill Webinar "Film Making, Script & Direction" - ഒക്ടോബർ 17, 2022

നവംബർ 1 മുതൽ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് സജ്ജരാക്കുന്നതിനായി വി.എച്ച്.എസ്.ഇ. NSS സ്റ്റേറ്റ് സെൽ ആസൂത്രണം ചെയ്ത "ഗെറ്റ് സെറ്റ് വെബിനാറിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റും പങ്കെടുത്തു. ഫിലിം മേക്കിങ് - സ്ക്രിപ്റ്റ് & ഡയറക്ഷൻ എന്ന വിഷയത്തിലാണ് വെബിനാർ നടന്നത്. സൂം പ്ലാറ്റ്‌ഫോമിൽ നടന്ന വെബിനാർ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ സച്ചിൻ വാര്യർ ഉദ്‌ഘാടനം ചെയ്തു. ജനശ്രദ്ധ നേടിയ നിരവധി സിനിമകളും ഡോക്യുമെന്ററികളും ചെയ്ത വിനോദ് മങ്കര ക്ലാസെടുത്തു. സ്റ്റേറ്റ് കോർഡിനേറ്റർ പി.രഞ്ജിത്ത്, ഡിസ്ട്രിക്ട് കോർഡിനേറ്റർ എൻ.ഫാസിൽ, പി എ.സി. മെമ്പർ സിയോജ്, പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. മറ്റു ജില്ലകളിലെ എൻ.എസ്.എസ്. വളണ്ടിയർമാരുടെ സാന്നിധ്യം കൊണ്ട് പ്രോഗ്രാം ശ്രദ്ധേയമായി.

Thursday, October 14, 2021

തമസോമാ ജ്യോതിർഗമയ

നേത്രദാനത്തെ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന്  നേത്രദാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും കൊച്ചിൻ  ഒഫ്താൽമോളജിക് ക്ലബ് നടത്തിയ നേത്രദാന വീഡിയോ മത്സരത്തിൽ എൻ.എസ്സ്എസ്. വോളന്റിയർ എസ്. മമിതയുടെ വീഡിയോ ശ്രദ്ധേയമായി. നേത്രദാനത്തിന്റെ മഹത്വം വളരെ തന്മയത്വത്തോട് കൂടി മമിത അവതരിപ്പിച്ചു.


Saturday, October 2, 2021

ഗാന്ധി ജയന്തി ദിനാചരണം - ഒക്ടോബർ 02, 2021

ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2-ന് നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്‌സ് പങ്കെടുത്തു. സ്വന്തം വീടും പരിസരവും വൃത്തിയാക്കുകയും മറ്റ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. "ശുചിത്വം വീട്ടിൽ നിന്ന്" എന്നതായിരുന്നു ഈ വർഷത്തെ സന്ദേശം.

Tuesday, September 28, 2021

ആർ.എൻ. മനഴി എൻഡോവ്മെന്റ് വിതരണം - സെപ്റ്റംബർ 28, 2021

എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ആർ.എൻ. മനഴി എൻഡോവ്മെന്റ് വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ പി.ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.സന്തോഷ് കുമാർ അധ്യക്ഷനായി. മോഡൽ സ്‌കൂൾ യു.എ.ഇ. ചാപ്റ്റർ അലുമ്‌നി നൽകുന്ന അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, വി.എച്ച്.എസ്.ഇ. സീനിയർ അധ്യാപിക അമ്പിളി.എൻ., മറ്റ് അധ്യാപകർ പങ്കെടുത്തു.


Monday, September 27, 2021

കൂടെ - എൻ.എസ്.എസ്. പ്രോജക്ട്

എൻ.എസ്.എസ്. ദിനത്തോടനുബന്ധിച്ച് വളണ്ടിയേഴ്‌സ് പിരിച്ചെടുത്ത തുക പെരിന്തൽമണ്ണ പെയിൻ ആന്റ് പാലിയേറ്റിവിന് കൈമാറി. കൊറോണക്കാലത്ത് കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'കൂടെ' പ്രോജക്ടിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ സഹായം നൽകിയത്. പെരിന്തൽമണ്ണ പെയിൻ ആന്റ് പാലിയേറ്റിവിന് വേണ്ടി കുറ്റിരി മാനുപ്പ സ്‌കൂൾ പ്രിന്സിപ്പലിൽ നിന്ന് തുക ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ. പങ്കെടുത്തു.