Monday, December 31, 2018

പാർലമെൻററി ലിറ്ററസി ക്ലബ് സെമിനാർ - ഡിസംബർ 31, 2018

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്‌സും പെരിന്തൽമണ്ണ എം.എൽ.എ. ശ്രീ. മഞ്ഞളാംകുഴി അലിയും സംയുക്തമായി സഹകരിച്ച് വിദ്യാലയത്തിൽ സെമിനാർ സംഘടിപ്പിച്ചു. 'അംബേദ്കറും ഇന്ത്യൻ ജനാധിപത്യവും' എന്നതായിരുന്നു വിഷയം. മലപ്പുറം ഗവ: കോളേജ് പൊളിറ്റിക്സ് വിഭാഗം പ്രൊഫസർ ശ്രീ. അഭിലാഷ്.കെ.ജി. പ്രബന്ധം അവതരിപ്പിച്ചു. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിലെ വിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീമതി. എം.എസ്. ശോഭ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. വി.എം.സുനന്ദ, കോർഡിനേറ്റർ ശ്രീ. അശോക് കുമാർ പെരുവ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഭരതൻ പിഷാരടി എന്നിവർ സംബന്ധിച്ചു.


Friday, December 7, 2018

ഹാപ്പി ലേർണിംഗ് - ഡിസംബർ 7, 2018

വിദ്യാർത്ഥികളിൽ പഠനത്തോടുള്ള വിമുഖതയും പരീക്ഷയെ അഭിമുഖീകരിക്കുവാനുള്ള പേടിയും ഒഴിവാക്കുന്നതിനായി സ്‌കൂളിൽ 'ഹാപ്പി ലേർണിംഗ്' പ്രോഗ്രാം സംഘടിപ്പിച്ചു. ജെ.സി.ഐ. നാഷണൽ ട്രെയിനർ  ശ്രീമതി. ജാസ്മിൻ കരീം ക്ലാസ് കൈകാര്യം ചെയ്തു.


Wednesday, December 5, 2018

കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് - ഡിസംബർ 5, 2018

കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി "കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്" നടത്തി. സ്വന്തം അഭിരുചികൾ കണ്ടെത്താനും അതിനനുസരിച്ചുള്ള കരിയർ കണ്ടെത്താനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്‌ഷ്യം. പ്രമുഖ എച്ച്.ആർ. കൺസൾട്ടന്റും ട്രെയ്നറുമായ ശ്രീ. നഹാസ്. എം. നിസ്തർ നേതൃത്വം നൽകി. കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ, പ്രിൻസിപ്പൽ രാജീവ് ബോസ് തുടങ്ങിയവർ പങ്കെടുത്തു.



Monday, December 3, 2018

Quality Improvement Program Plus (QIP+)

QIP+ is a part of special care program focusing the weak students in all subjects to achieve better results. Starting from 3rd December, the needy students are divided into groups on the basis of the target-card prepared for each subjects. We have found extra time for QIP+ daily in the morning without affecting regular class time. During this period, each student is met with individual care and is provided with ample notes. In QIP+ classes, we get a chance for interaction and thus to evaluate every students as to help them improve learning level. We expect to attain academic excellence through the Quality Improvement Program Plus.

Sunday, December 2, 2018

പഠനയാത്ര

2018-19 അധ്യയന വർഷത്തെ വി.എച്ച്.എസ്.ഇ. പഠനയാത്ര രാമക്കൽമേട്, വാഗമൺ എന്നീ സ്ഥലങ്ങളിലായി സംഘടിപ്പിച്ചു. നവംബർ 29-ന് പുറപ്പെട്ട് ഡിസംബർ 2-ന് തിരിച്ചെത്തുന്ന രീതിയിലായിരുന്നു യാത്ര. "ഹരിതം" പ്രോജക്ടിന്റെ ഭാഗമായാണ് പ്രകൃതിയുമായി ഇണങ്ങിചേർന്നുള്ള ഈ പഠനയാത്ര സംഘടിപ്പിച്ചത്. അധ്യാപകരായ അരുൺ ശങ്കർ, ഷിഹാബുദ്ദീൻ, രാധിക, സിന്ധു എന്നിവർ നേതൃത്വം നൽകി. 45 വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്.

Monday, November 26, 2018

ഓൺ-ദ-ജോബ് ട്രെയിനിങ് 2018-19

ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഓൺ-ദ-ജോബ് ട്രെയിനിങ് ഒക്ടോബർ 30 മുതൽ നവംബർ 10 വരെയും രണ്ടാം വർഷ വിദ്യാർത്ഥികളുടെ ഓൺ-ദ-ജോബ് ട്രെയിനിങ് നവംബർ 14 മുതൽ നവംബർ 25 വരെയും നടന്നു. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഓ.ജെ.ടി. പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിലും രണ്ടാം വർഷ വിദ്യാർത്ഥികളുടെ ഓ.ജെ.ടി. പെരിന്തൽമണ്ണ കിംസ്-അൽഷിഫ ഹോസ്പിറ്റലിലുമാണ് സംഘടിപ്പിച്ചത്.

Monday, November 12, 2018

കരിയർ പ്ലാനിംഗ് - നവംബർ 12, 2018

മികച്ച ഉന്നതവിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെപ്പറ്റി വിദ്യാർത്ഥികളെ ബോധവാന്മാരാക്കുകയും ഉചിതമായ ഒരു കരിയർ തിരഞ്ഞെടുക്കുവാൻ അവരെ പ്രാപ്തരാക്കുകയുമാണ് കരിയർ പ്ലാനിങ്ങിന്റെ ഉദ്ദേശ്യം. കരിയർ മേഖലയിലെ വിദഗ്ധനായ ശ്രീ. നഹാസ്. എം. നിസ്താർ ആണ് ക്ലാസ് കൈകാര്യം ചെയ്തത്.

Friday, November 9, 2018

വൊക്കേഷണൽ എക്സ്പോ 2018

2018-19 അധ്യയനവർഷത്തെ കുറ്റിപ്പുറം റീജിയണൽ എക്സ്പോ നവംബർ 9ന് ആലത്തൂർ പുതിയങ്കം ജി.യു.പി. സ്‌കൂളിൽ വെച്ച് നടന്നു. സ്‌കൂളിനെ പ്രതിനിധീകരിച്ച് രണ്ടാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് അഫീഫ്, മുഹമ്മദ് നിസ്സാൻ എന്നിവർ പങ്കെടുത്തു. "മോസ്റ്റ് കരിക്കുലം റിലേറ്റഡ്" വിഭാഗത്തിലാണ് ഇവർ മത്സരിച്ചത്. കേൾവിശക്തി കുറഞ്ഞവർക്ക് മെച്ചപ്പെട്ട കേൾവി നൽകുന്നതിന് സഹായകമായ SAAG (Super Auditory Assistive Gadget) ആയിരുന്നു പ്രദർശിപ്പിച്ചത്. കൂടാതെ ബ്ലഡ് ടെസ്റ്റുകൾ, ഇ.സി.ജി., ബി.പി. പരിശോധനകളും ഉണ്ടായിരുന്നു. 

Saturday, November 3, 2018

സീരീസ് ടെസ്റ്റ്

രണ്ടാം വർഷ വിദ്യാർത്ഥികളുടെ സീരീസ് പരീക്ഷകൾ നവംബർ 3 മുതൽ 7 വരെ നടക്കും. ഒന്നാം വർഷ വിദ്യാർത്ഥികളുടെ സീരീസ് പരീക്ഷകൾ നവംബർ 17 മുതൽ 21 വരെയും നടക്കുന്നതാണ്.

Tuesday, October 30, 2018

ലോക കാഴ്ച ദിനം - ഒക്ടോബർ 30, 2018

ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ അൽ-സലാമ ഹോസ്പിറ്റലിൽ നടന്ന 'ലൂകാസ്റ്റ' യിൽ വി.എച്ച്.എസ്.ഇ. യിലെ റംഷയും സംഘവും നാടൻ പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അധ്യാപികമാർ ജേതാക്കളോടോപ്പം


Tuesday, October 23, 2018

ലോക ഹൃദയ പുനരുജ്ജീവന ദിനം - ഒക്ടോബർ 23, 2018

ഐ.എം.എ.യുടെയും മൗലാനാ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ഹൃദയപുനരുജ്ജീവന പരിശീലനം നൽകി. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും മൗലാനാ സ്‌കൂൾ ഓഫ് പാരാമെഡിക്കൽ സയൻസസിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് പരിശീലനം നൽകിയത്.



Thursday, October 11, 2018

ജീവൻരക്ഷാ പരിശീലനം - ഒക്ടോബർ 11, 2018

ഐ.എം.എ. യുടെയും പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ജീവൻരക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം നൽകി. ഇതിന്റെ തുടർപ്രവർത്തനമായി ഒക്ടോബർ 23-ന് ഹൃദയമർദ്ദന ജീവൻരക്ഷാമാർഗ്ഗത്തെ കുറിച്ച് ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്‌കൂൾ അസംബ്ലിയിൽ വെച്ച് ക്ലാസ് നൽകുകയും ചെയ്യും.



Wednesday, October 10, 2018

പോസിറ്റിവ് പാരന്റിങ് - ഒക്ടോബർ 10, 2018

വിദ്യാർത്ഥികളും രക്ഷാകർത്താക്കളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നത് ലക്ഷ്യമിട്ട് സ്‌കൂളിൽ 'പോസിറ്റിവ് പാരന്റിങ്' ക്ലാസ് നൽകി.  കീഴുപറമ്പ് സ്‌കൂളിലെ എം.എൽ.ടി. അധ്യാപകനും സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണുമായ ശ്രീ. ഷബീർ അലി ആണ് ക്ലാസ് കൈകാര്യം ചെയ്തത്. ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കളെ ഉൾപ്പെടുത്തിയാണ് ക്ലാസ് സംഘടിപ്പിച്ചത്. മക്കളോട് സംസാരിക്കേണ്ടതിന്റെയും അവരുടെ പ്രശ്നങ്ങൾ കേൾക്കേണ്ടതിന്റെയും പ്രാധാന്യം രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ ക്ലാസ് സഹായകമായി.



Tuesday, October 9, 2018

ഫേസ് ടു ഫേസ് - ഒക്ടോബർ 9, 2018

വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് സ്വയംതൊഴിൽ നേടുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി ഒരു സംരംഭകനെ ഉൾപ്പെടുത്തിയുള്ള ക്ലാസ് ആണ് "ഫേസ് ടു ഫേസ്". വി.എച്ച്.എസ്.ഇ. അലുമ്നിയും യുവസംരംഭകനുമായ ശ്രീ. ആസിഫ് അലി ആണ് വിദ്യാർത്ഥികളുമായി സംവദിച്ചത്.


Friday, October 5, 2018

നയി താലിം

ഗാന്ധിജി വിഭാവനം ചെയ്ത പ്രവർത്താനാധിഷ്ഠിത വിദ്യാഭ്യാസപദ്ധതിയായ "നയി താലിം", ശുചിത്വ ഓഡിറ്റിങ്ങോടു കൂടി ആരംഭിച്ചു. സെപ്റ്റംബർ 29-ന് കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കറിന്റെ നേതൃത്വത്തിൽ ആരോഗ്യശുചീകരണ ക്ലാസ് നടന്നു.

അങ്ങാടിപ്പുറം വള്ളുവനാടൻ സാംസ്കാരിക വേദിയുടെ സഹകരണത്തോടു കൂടി  “I Challenge Plastic Bottle” എന്ന പദ്ധതി സ്കൂളിൽ നടത്തി. ഒക്ടോബർ 2 വരെ വിദ്യാർത്ഥികൾക്ക് കിട്ടാവുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുവാനും അത് സ്കൂളിൽ സ്ഥാപിച്ച കളക്ഷൻ ബാഗിൽ നിക്ഷേപിക്കുവാനും നിർദ്ദേശിച്ചു. സാംസ്കാരിക വേദി പ്രവർത്തകർ ഇത് സ്‌കൂളിൽ നിന്ന് നേരിട്ട് ശേഖരിച്ച് കൊണ്ടുപോവുകയും ചെയ്‌തു.

ഒക്ടോബർ 1-ന് വിദ്യാർത്ഥികൾക്കായി സോപ്പ് നിർമ്മാണപരിശീലനം നടത്തി. ഈ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സോപ്പ് നിർമാണത്തിൽ ഏർപ്പെട്ടു. കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ നേതൃത്വം നൽകി.

ഒക്ടോബർ  5-ന് സ്‌കൂളിൽ നിർമ്മിച്ച സോപ്പുകൾ വിദ്യാർഥികൾ പ്രിൻസിപ്പലിന് കൈമാറി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സ്വയം തൊഴിൽ, കുടിൽ വ്യവസായം എന്നിവയുടെ പ്രാധാന്യത്തെ പറ്റി ചടങ്ങിൽ പ്രിൻസിപ്പൽ സംസാരിച്ചു.







Thursday, October 4, 2018

സ്‌കൂൾ പാർലമെന്ററി ലിറ്ററസി ക്ലബ്

ഒക്ടോബർ 3-ന് സ്കൂൾ പാർലമെന്ററി ലിറ്ററസി ക്ലബിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് നിർവഹിച്ചു. "രഘുപതി രാഘവ രാജാറാം" എന്ന പ്രാര്ഥനാ ഗീതത്തോടെ ആരംഭിച്ച ചടങ്ങിന് മുഹമ്മദ് ഹാഷിം സ്വാഗതവും കുമാരി ഫാത്തിമത്ത് ഷാദിയ നന്ദിയും പറഞ്ഞു.

സ്കൂൾ പാർലമെന്ററി ലിറ്ററസി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സിനിമാ പ്രദർശനം സംഘടിപ്പിച്ചു. റിച്ചാർഡ് ആറ്റൻബറോയുടെ "ഗാന്ധി" ആണ് പ്രദർശിപ്പിച്ചത്. അന്ന് തന്നെ “ഗാന്ധി സ്‌മൃതി” പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. പാർലമെന്ററി ലിറ്ററസി ക്ലബ് കോർഡിനേറ്റർ ശ്രീ. അബ്ദുൾ റഷീദ് നേതൃത്വം നൽകി.

ഒക്ടോബർ 4-ന് ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി “ഗാന്ധി ക്വിസ്” നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.




Thursday, September 27, 2018

ശുചിത്വ പ്രതിജ്ഞ - സെപ്റ്റംബർ 27, 2018

ഹരിതകേരളം മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ഹരിതോത്സവം പരിപാടിയുടെ ഭാഗമായി സ്‌കൂൾ അസംബ്ലിയിൽ ശുചിത്വ പ്രതിജ്ഞ നടന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 1 വരെ സ്‌കൂളിൽ ശുചിത്വ ഓഡിറ്റിംഗും നടക്കും.


Monday, September 24, 2018

ഇൻസൈറ്റ് - സെപ്റ്റംബർ 24, 2018

വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും ആശയവിനിമയപാടവവും മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച പ്രോഗ്രാമാണ് ഇൻസൈറ്റ്. കുട്ടികൾക്ക് തങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റി കണ്ടെത്താൻ സഹായിക്കുവാനും അത് വളരെ ആത്മവിശ്വാസത്തോടെ പ്രകടമാക്കാൻ അവരെ പ്രാപ്തരാക്കുവാനും ഈ ക്ലാസ് സഹായകമായി. കോഴിക്കോട് മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലെ വൈസ് പ്രിൻസിപ്പൽ ആയ ശ്രീ. ഷനജ്‌ലാൽ ക്ലാസ് കൈകാര്യം ചെയ്തു.


Saturday, September 22, 2018

കരിയർ സ്ളേറ്റ്‌

ഉപരിപഠന തൊഴിൽ സാധ്യതകൾ വിദ്യാർത്ഥികളുടെ ക്ലാസ് മുറികളിലേക്ക് നേരിട്ടെത്തിക്കുന്ന പദ്ധതിയാണ് കരിയർ സ്‌ളേറ്റ്. സ്‌കൂളിലെ കരിയർ ഗൈഡൻസ് ആൻറ് കൗൺസലിംഗ് സെല്ലിൻറെ ആഭിമുഖ്യത്തിലാണ് പ്രവർത്തനം. കരിക്കുലം, ഉപരിപഠനം, കരിയർ, ഉൾപ്രേരകം എന്നിങ്ങനെ നാല് ഭാഗങ്ങളുള്ള 'കരിയർ സ്ളേറ്റി'ൽ വരുന്ന വിഷയങ്ങൾ അധ്യാപകർ കുട്ടികളുമായി ആശയവിനിമയം നടത്തുന്നു.


Tuesday, September 18, 2018

രണ്ടാം സീരീസ് ടെസ്റ്റുകൾ ആരംഭിച്ചു.

'ലക്ഷ്യ' പ്രോജക്ടിന്റെ ഭാഗമായി രണ്ടാം സീരീസ് ടെസ്റ്റുകൾ ആരംഭിച്ചു. സെപ്റ്റംബർ 18 മുതൽ 26 വരെയാണ് സീരീസ് ടെസ്റ്റുകൾ നടക്കുക.

Monday, September 3, 2018

പ്രളയത്തിൽ സാന്ത്വനമായി വി.എച്ച്.എസ്.ഇ. യും

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ദുരിതബാധിതർക്ക് പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. കൈത്താങ്ങായി. വിദ്യാർത്ഥികളും ജീവനക്കാരും സമാഹരിച്ച 13550/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. മാതൃഭൂമിയുടെ "നന്മ" പദ്ധതിയുമായി സഹകരിച്ച് പ്രളയദുരിതത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കൂൾ കിറ്റുകളും കൊടുത്തു. പഠനോപകരണങ്ങളും സ്‌കൂൾബാഗും ഉൾപ്പെട്ട കിറ്റുകളാണ് ശേഖരിച്ച് നൽകിയത്.



Friday, July 27, 2018

വിജയപഥം പോസിറ്റീവ് പാരന്റിംഗ് ക്ലാസ് - ജൂലൈ 27, 2018

വിജയപഥം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായുള്ള പോസിറ്റിവ് പാരന്റിങ് ക്ലാസ് സംഘടിപ്പിച്ചു. ചെർപ്പുളശ്ശേരി ഗവ: സ്‌കൂൾ അധ്യാപികയായ ശ്രീമതി. സ്മിത ക്ലാസ് എടുത്തു.

Thursday, July 26, 2018

വിജയപഥം മോട്ടിവേഷൻ ക്ലാസ് - ജൂലൈ 26, 2018

വിജയപഥം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് നടത്തി. മോട്ടിവേഷൻ ട്രെയ്‌നറായ ശ്രീ. സിറാജുദ്ദീൻ ക്ലാസ് കൈകാര്യം ചെയ്തു. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.

Tuesday, July 24, 2018

അലർട്ട് - രക്ഷാകർത്താക്കൾക്കുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ്

ഇനി കുട്ടികളുടെ ക്ലാസ് സംബന്ധമായ വിവരങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി രക്ഷിതാക്കൾക്ക് ലഭിക്കും. പെരിന്തൽമണ്ണ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടപ്പിലാക്കുന്ന  'അലർട്ട്' ന്റെ ഭാഗമായാണ് ഇത് സാധ്യമാക്കുന്നത്. 'അലർട്ട്' സംവിധാനത്തിന്റെ ഭാഗമായി രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. ഈ ഗ്രൂപ്പ് വഴി കുട്ടികളുടെ അക്കാദമിക കാര്യങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കുന്നത്തിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വാട്ട്സ്ആപ്പ് സംവിധാനമുള്ള എല്ലാ രക്ഷാകർത്താക്കളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Monday, July 23, 2018

വിജയോത്സവം 2018 - ജൂലൈ 23, 2018

2017-18 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നിന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ പി.ടി.എ. യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങിൽ ബഹു. എം.എൽ.എ. ശ്രീ. മഞ്ഞളാംകുഴി അലി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. നഗരസഭാ ചെയർമാൻ ശ്രീ. എം. മുഹമ്മദ് സലിം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. കിഴിശ്ശേരി മുസ്തഫ, വാർഡ് കൗൺസിലർ ശ്രീ. തെക്കത്ത് ഉസ്മാൻ, പി.ടി.എ. പ്രസിഡൻറ് ശ്രീ. മുഹമ്മദ് ഹനീഫ,  പി.ടി.എ. വൈസ് പ്രസിഡൻറ് ശ്രീ. ഖാലിദ്, പ്രിന്സിപ്പൽമാരായ ശ്രീമതി. എം.എസ്. ശോഭ, ശ്രീ. രാജീവ് ബോസ്, ഹെഡ്മിസ്ട്രസ് ശ്രീമതി. വി.എം.സുനന്ദ തുടങ്ങിയവർ പങ്കെടുത്തു.



Monday, July 16, 2018

ഇമ്പ്രൂവ്മെന്റ് പരീക്ഷക്കുള്ള പരിശീലനം ആരംഭിച്ചു.

പ്രീടെസ്റ്റിംഗ് നടത്തി കുട്ടികളെ വിവിധ ഗ്രൂപ്പുകൾ ആയി തിരിച്ച് പരിശീലനം നൽകുന്ന 'സ്‌പെഷ്യൽ കോച്ചിങ്' ആരംഭിച്ചു. 2018 ജൂലൈ 16 മുതൽ 30 വരെ ക്ലാസ് സമയത്തെ ബാധിക്കാത്ത തരത്തിൽ ആണ് പ്രത്യേക പരിശീലനം. ഇംഗ്ലീഷ്, സയൻസ് വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. 'ലക്ഷ്യ' എന്ന സ്‌കൂൾ പ്രോജക്ടിന്റെയും പെരിന്തൽമണ്ണ നഗരസഭയുടെ 'വിജയപഥം' പദ്ധതിയുടെയും ഭാഗമായാണ് ഈ പ്രവർത്തനം.

Saturday, July 14, 2018

മഴയാത്ര - ജൂലൈ 14, 2018

അധ്യാപകശാക്തീകരണത്തിനും സഹവർത്തിത്വം ഊട്ടിയുറപ്പിക്കുന്നതിനുമായി  സംഘടിപ്പിച്ച "മഴയാത്ര" ഒരു വേറിട്ട അനുഭവമായി. "ഹരിതം" എന്ന സ്‌കൂൾ പ്രോജക്ടിന്റെ ഭാഗമായി അതിരപ്പിള്ളി ഡി.എം.സി. യുമായി  സഹകരിച്ചാണ് ഇത് സംഘടിപ്പിച്ചത്. തുമ്പൂർമൂഴി, അതിരപ്പിള്ളി, വാഴച്ചാൽ, മഴക്കാലത്തു മാത്രം രൂപപ്പെടുന്ന ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത്, ആനക്കയം, ഷോളയാർ അണക്കെട്ട് എന്നിവ ഉൾപ്പെടുന്നതായിരുന്നു യാത്ര. സ്‌കൂൾ ജീവനക്കാരെല്ലാം പങ്കെടുത്ത "ജംഗിൾ സഫാരി" പ്രകൃതിരമണീയമായ കാഴ്ചകളും  നാടൻവിഭവങ്ങൾ ഉൾക്കൊള്ളിച്ച ഭക്ഷണവും മഴയും നാനാവർണക്കുടകളും   എല്ലാം ചേർന്ന് അവിസ്മരണീയമായി.

Wednesday, July 11, 2018

തേർഡ് ബെൽ

വിദ്യാർത്ഥികളെ സംബന്ധിച്ചുള്ള വിവരങ്ങൾ യഥാസമയം എസ്.എം.എസ്. വഴി രക്ഷാകർത്താക്കളെ അറിയിക്കുവാനുള്ള പദ്ധതിയാണ് "തേർഡ് ബെൽ". വിദ്യാലയത്തിലെ വിവിധ പരിപാടികളും വിദ്യാർത്ഥികളുടെ പരീക്ഷാസ്കോറുകളും ഹാജർ വിവരങ്ങളും രക്ഷാകർത്താക്കളിലേക്കെത്തിക്കാൻ ഈ  സംവിധാനം ഉപയോഗപ്പെടുത്തുന്നു.

Monday, July 2, 2018

സ്റ്റുഡൻറ് ഡയറി

അധ്യാപക രക്ഷാകർതൃ വിദ്യാർത്ഥി ബന്ധം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഡയറി വിതരണം ചെയ്തു. പെരിന്തൽമണ്ണ നഗരസഭയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സ്‌കൂളിനെ കുറിച്ചുള്ള വിവരങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, സമയക്രമം എന്നിവ ഉൾക്കൊള്ളുന്ന ഡയറിയിൽ കുട്ടിയുടെ അക്കാദമിക നിലവാരം, ലീവ്, പാഠ്യഅനുബന്ധപ്രവർത്തനങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമുണ്ട്. സ്‌കൂളിന്റെ സാംസ്കാരിക പദ്ധതിയായ 'ഡ്യൂ ഡ്രോപ്പ്സ്' ന്റെ ഭാഗമായാ ണ് സ്റ്റുഡന്റ് ഡയറി നൽകിയത്.




സീരീസ് ടെസ്റ്റുകൾ ആരംഭിച്ചു

'ലക്ഷ്യ' പ്രോജക്ടിന്റെ ഭാഗമായി സീരീസ് ടെസ്റ്റുകൾ ആരംഭിച്ചു. 2018 ജൂലൈ 2 മുതൽ 7 വരെയാണ് ആദ്യ സീരീസ് ടെസ്റ്റ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായാണ് ഈ പ്രോജക്ട്. എല്ലാ മാസവും പൊതുപരീക്ഷയുടെ എല്ലാ പ്രാധാന്യത്തോടും കൂടി വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കുകയും അവരുടെ സ്‌കോർ വിശകലനം ചെയ്ത് രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു.

Thursday, June 21, 2018

വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ക്ളാസുകൾ ആരംഭിച്ചു

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഒന്നാം വർഷ വി.എച്ച്.എസ്.ഇ. ക്ളാസുകൾ ആരംഭിച്ചു. സ്‌കൂളിൽ നടന്ന ലളിതമായ പ്രവേശനോത്സവത്തിൽ രണ്ടാം വർഷ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു. എം.എൽ.ടി. അധ്യാപിക അമ്പിളി. എൻ. ചടങ്ങിന് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ രാജീവ് ബോസ് ആമുഖപ്രഭാഷണം നടത്തി. അധ്യാപകരായ ഉഷ.പി.കെ., സിന്ധു. കെ., രശ്‌മി. കെ., രാധിക.എം.ജി., അരുൺ ശങ്കർ, ഷെഫ്ളിൻ. എൻ.എ., ഷിഹാബുദ്ദീൻ. വി.കെ. എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര യോഗ ദിനം - ജൂൺ 21, 2018

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗ പരിശീലകനായ ശ്രീ. സൈനുലാബ്ദീൻ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകി. അധ്യാപകരായ അമ്പിളി. എൻ., അരുൺ ശങ്കർ,  ഷിഹാബുദ്ദീൻ. വി.കെ. എന്നിവർ നേതൃത്വം നൽകി.






Tuesday, June 19, 2018

വായനാദിനം - ജൂൺ 19, 2018

മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും  ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. ഹയർസെക്കന്ററി വിഭാഗം മലയാളഅദ്ധ്യാപകനും എഴുത്തുകാരനുമായ ശ്രീ. അശോക് കുമാർ പെരുവ മുഖ്യാഥിതിയായിരുന്നു. വായന അന്യം നിന്ന് പോകുന്ന ഈ കാലഘട്ടത്തിൽ വായനയുടെ പ്രാധാന്യവും വിവിധ ഘട്ടങ്ങളിൽ ഉള്ള വായനയുടെ വളർച്ച, മാറ്റങ്ങൾ എന്നിവയും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. വി.എച്ച്. എസ്. ഇ. പ്രിൻസിപ്പാൾ രാജീവ്‌ ബോസ് , കരിയർ മാസ്റ്റർ അരുൺ ശങ്കർ, അധ്യാപകരായ രാമൻ പി. പി., രാധിക എം. ജി. തുടങ്ങിയവർ സംസാരിച്ചു. വി. എച്ച്. എസ്. ഇ. "ഡ്യൂ ഡ്രോപ്‌സ്" കോർഡിനേറ്റർ  ഷിഹാബുദീൻ. വി. കെ. നേതൃത്വം നൽകി.

കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ സ്വാഗതം ആശംസിക്കുന്നു

അധ്യക്ഷ പ്രസംഗം പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്

മുഖ്യാതിഥി ശ്രീ. അശോക് കുമാർ പെരുവ സംസാരിക്കുന്നു

ശ്രീമതി. രാധിക. എം.ജി. സംസാരിക്കുന്നു

ശ്രീ. രാമൻ പി.പി. സംസാരിക്കുന്നു



Thursday, June 14, 2018

കുട്ടികളുടെ മരം - ജൂൺ 14, 2018

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്‌തു. വിദ്യാർത്ഥികൾ സ്‌കൂളിൽ വൃക്ഷത്തൈകൾ നടുകയും അവ പരിപാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. 'കുട്ടികളുടെ മരം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് തൈകൾ നൽകിയത്. പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് പ്രവർത്തനങ്ങൾക്ക് തുടക്കവുമായി. 'ഹരിതം' പദ്ധതിയുടെ കോഡിനേറ്ററായ ശ്രീമതി. രശ്മി. കെ. നേതൃത്വം നൽകി.



Wednesday, June 13, 2018

നവനീനം സ്വാഗത സെമിനാർ - ജൂൺ 13, 2018

വി.എച്ച്.എസ്.ഇ. കോഴ്‌സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള സ്വാഗത സെമിനാർ 'നവനീനം - 2018, വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. വി. മുഹമ്മദ് ഹനീഫ സെമിനാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. കെ.എ. ഖാലിദ്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് എന്നിവർ സംസാരിച്ചു. കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ വിഷയാവതരണം നടത്തി. രണ്ടാം വർഷ വിദ്യാർത്ഥിനി കുമാരി. അശ്വതി. സി.ആർ. നന്ദി പ്രകാശിപ്പിച്ചു.

കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ ക്ലാസെടുക്കുന്നു 

പി.ടി.എ പ്രസിഡൻറ് ശ്രീ. വി. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്യുന്നു


പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് സംസാരിക്കുന്നു