കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഫേസ് റ്റു ഫേസ് സെഷൻ നടത്തി. കേരള ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ലാബറട്ടറി ടെക്‌നീഷ്യനായ ശ്രീ. പി. സുഗീഷ് ആണ് ക്ളാസെടുത്തത്. വി.എച്ച്.എസ്.ഇ. യും പാരാമെഡിക്കൽ കോഴ്‌സും കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച അദ്ദേഹം വിവിധ പാരാമെഡിക്കൽ കോഴ്‌സുകളുടെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു. കരിയർ ഗൈഡൻസ് കോർഡിനേറ്റർ ശ്രീമതി. സിന്ധു.കെ. നേതൃത്വം നൽകി.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Sunday, January 31, 2021
Friday, January 29, 2021
Expert Interaction (MET) - January 28, 2021
Wednesday, January 27, 2021
Expert Interaction (MET) - January 27, 2021
MET കോഴ്‌സിന്റെ Expert Interaction "ഇന്റർനെറ്റ് ഓഫ് തിങ്സ്" ജനുവരി 27-ന് നടന്നു. സോഫ്റ്റ്‌വെയർ കൺസൾട്ടന്റ് ആയ ആൽവിൻ ആൻറണി ക്ലാസ് എടുത്തു.
Tuesday, January 26, 2021
Face to Face I - January 26, 2021
വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഫേസ് റ്റു ഫേസ് സെഷൻ സംഘടിപ്പിച്ചു. ബംഗളുരുവിലെ ജീനോടൈപ്പിക് ടെക്നോളജി മാനേജർ ആയ ശ്രീ. ബ്രിഞ്ജു കുഞ്ഞുമോൻ ക്ലാസെടുത്തു. ഗൂഗിൾ മീറ്റിലൂടെ നടന്ന സെഷനിൽ കരിയർ ഗൈഡൻസ് കോർഡിനേറ്റർ ശ്രീമതി. സിന്ധു.കെ., അധ്യാപകർ, രണ്ടാം വർഷ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Expert Interaction (MET) - January 26, 2021
എൻ.എസ്.ക്യു.എഫ്. പാഠ്യപദ്ധതിയുടെ ഭാഗമായ Expert Interaction "അൾട്രാസൗണ്ട് സ്കാനർ" ജനുവരി 26-ന് വൈകീട്ട് 7 മണിക്ക് നടന്നു. നെഹ്‌റു കോളേജ് ഓഫ് നഴ്സിംഗ്-ലെ അസിസ്റ്റൻറ് പ്രൊഫസറായ ശ്രീ. കെ.പി. ഷാഹുൽ ഹമീദ് ആണ് ക്ളാസെടുത്തത്. അൾട്രാസൗണ്ട്-ൻറെ ഫിസിക്സ്, മെഷീൻ വിവരങ്ങൾ, വിവിധ മോഡുകൾ, കൂടാതെ നൂതനമായ സാങ്കേതിക വിദ്യകൾ ഇവ സെഷനിൽ പ്രതിപാദിച്ചു. ഗൂഗിൾ മീറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടന്ന സെഷൻ 8-മണിക്ക് അവസാനിച്ചു.
Virtual Republic Day Celebration - January 26, 2021
റിപ്പബ്ലിക് ദിനാഘോഷങ്ങളുട്ടെ ഭാഗമായി വിർച്വൽ അസംബ്ലി സംഘടിപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടർ എം. ഉബൈദുള്ള, പി.ടി.എ. പ്രസിഡൻറ് ശ്രീ. കിനാതിയിൽ സാലിഹ്, ടെലിസീരിയൽ നടി ശ്രീമതി. രഞ്ചു, അധ്യാപകർ തുടങ്ങിയവർ ഓൺലൈനായി ആശംസകൾ നേർന്നു. വളണ്ടിയർമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Monday, January 25, 2021
Cyber Security - January 25, 2021
കരിയർ ഗൈഡൻസ് ആൻറ് കൗൺസലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൈബർ സെക്യൂരിറ്റി അവബോധക്ലാസ് നൽകി. സൈബർ ഫോറൻസിക്-ൽ വൈദഗ്ധ്യം നേടിയിട്ടുള്ള മലപ്പുറം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ സി.കെ. ഷാജി ആണ് ക്ലാസ് കൈകാര്യം ചെയ്തത്. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കാനുള്ള സെക്യൂരിറ്റി ടിപ്സ് അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകി. കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ സിന്ധു.കെ., പ്രിൻസിപ്പൽ രാജീവ് ബോസ്, മറ്റ് അധ്യാപകർ, ഒന്ന്, രണ്ട് വർഷ വിദ്യാർത്ഥികൾ എന്നിവർ ക്ലാസിൽ പങ്കെടുത്തു.
Sunday, January 24, 2021
National Girl Child Day: January 24, 2021
"Empowering girls for a bright future"
In order to raise awareness among students about inequalities, discrimination, exploitation faced by the girls in the society, our NSS unit celebrated National girl child day on 24th January 2021.The main aim of this programme is to empower our teenage girls.There was a strong and inspirational awareness class by Sri. Pramod.I.P., Inspector of Police, S.H.O. Tanur Police Station.The class was held on google platform at 7.30 PM. Working as CI for years he shared his own career experiences which showered a spark of becoming courageous and strong women among our girls. After the class there was an interactive session with volunteers which was very helpful and effective.
Smt. Ambili. N., NSS Programme Officer welcomed the gathering, Principal Sri. Rajiv Bose gave felicitation and NSS volunteer Kum. Anusree. P. thanked all the participants.
The volunteers gave excellent feed back to this session.
Saturday, January 23, 2021
കരിയർ പ്ലാനിങ് - ജനുവരി 23, 2021
വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി "കരിയർ പ്ലാനിങ്" വെബിനാർ നടത്തി. മലപ്പുറം ജില്ലാ വിജയഭേരി കോർഡിനേറ്ററും കരിയർ വിദഗ്ധനുമായ ടി.സലിം ക്ലാസ് എടുത്തു. പ്രിൻസിപ്പൽ രാജീവ് ബോസ്, കരിയർ കോർഡിനേറ്റർ കെ. സിന്ധു, വിദ്യാർത്ഥിനി ഇഷ.ഇ. എന്നിവർ സംസാരിച്ചു.
Friday, January 22, 2021
Birthday celebration of poet Sugathakumari - January 22, 2021
Renowned poet Padmasree Sugathakumari's birthday was celebrtated by the NSS unit of GVHSS perinthalmanna on 22nd January 2021."This light,The greenery flowers, wind and The Chirping of birds,I have got a little more time for these".These were the words of state's eminent poet Sugathakumari on her last 86th birthday celebration.
As an environmentalist, themes of mother Nature regularly appeared in her poems. Due to Covid pandemic situation with available students and staff Radhika.M.G, Ambili.N, Sajna Ambalakuth, Thajuneesa the whole NSS team jointly planted 2 saplings of jackfruit and suppotta in the school premises.Student S.Chinmaya recited the poet's famous poem 'Oru thai Nadam nammukkammakku vendi' while planting the saplings.
Our first year NSS volunteers planted variety of saplings at their homes. First year volunteer Manjima.C also recited same poem 'oru thai nadam' and sent in our whatsapp NSS group thus showing sincere gratitude to our pensive poet whose gap is ever unfilled like countless unplanted trees on earth.
Monday, January 18, 2021
Expert Interaction (FHW) - January 18, 2021
Topic:Personal Hygiene and Infection Control-Community Based
The first expert interaction class of our course FHW was held on 18th January, 2021 by Dr. Ranjith.P, Asst. Surgeon CHC Neduva. He took the topic regarding "Personal hygiene and Infection Control-Community based" which was very apt for this Covid time. Principal Sri Rajiv Bose M.P welcomed the gathering.The session was started at 2.00 PM in google meet virtual platform.The session was very interesting and impressive. By 3.15 PM he concluded the topic and interacted with the students, that was very helpful for students to clear their doubts. Many students clarified their doubts. The meet was ended by the vote of thanks of FHW student S.Mamitha.
Saturday, January 9, 2021
ഹാപ്പി ലേണിങ് - ജനവരി 08, 2021
പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കരിയർ ഗൈഡൻസ് ആൻറ് കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി "ഹാപ്പി ലേണിങ്" ക്ലാസ് നടത്തി. ഓൺലൈൻ പ്ലാറ്റഫോമിലൂടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. കീഴുപറമ്പ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും മോട്ടിവേറ്ററുമായ ബി.വി. പ്രദീപ് ആണ് ക്ലാസ് കൈകാര്യം ചെയ്തത്. പ്രിൻസിപ്പൽ രാജീവ് ബോസ്, കരിയർ കോർഡിനേറ്റർ കെ. സിന്ധു, അധ്യാപികയായ എൻ. അമ്പിളി എന്നിവർ സംസാരിച്ചു. ലാബ് ടെക്നിക്കൽ അസിസ്റ്റൻറ് വി.കെ. ഷിഹാബുദ്ദീൻ കൃതജ്ഞത രേഖപ്പെടുത്തി. 50-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
Friday, January 8, 2021
എൻ.എസ്.എസ്. ഓറിയന്റേഷൻ ക്ലാസ് - ജനുവരി 07, 2021
പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഒന്നാം വർഷ എൻ.എസ്.എസ്. വളണ്ടിയർമാർക്കുള്ള ഓറിയന്റേഷൻ ക്ലാസ് ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ കോർഡിനേറ്റർ പി.കെ. മണികണ്ഠൻ ക്ലാസ് കൈകാര്യം ചെയ്തു. വിദ്യാർത്ഥികൾ ഏറ്റെടുത്തു നടത്തിയ പ്രോഗ്രാമിൽ സി.മഞ്ജിമ എൻ.എസ്.എസ്. ഗീതം ആലപിച്ചു. അനന്യ ഗിരീഷ് അധ്യക്ഷത വഹിച്ചു. എസ്. മമിത സ്വാഗതവും ദേവ കൃഷ്ണ നന്ദിയും പറഞ്ഞു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി നേതൃത്വം നൽകി.