Friday, January 8, 2021

എൻ.എസ്.എസ്. ഓറിയന്റേഷൻ ക്ലാസ് - ജനുവരി 07, 2021

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഒന്നാം വർഷ എൻ.എസ്‌.എസ്. വളണ്ടിയർമാർക്കുള്ള ഓറിയന്റേഷൻ ക്ലാസ് ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ കോർഡിനേറ്റർ പി.കെ. മണികണ്ഠൻ ക്ലാസ് കൈകാര്യം ചെയ്തു. വിദ്യാർത്ഥികൾ ഏറ്റെടുത്തു നടത്തിയ പ്രോഗ്രാമിൽ സി.മഞ്ജിമ എൻ.എസ്.എസ്. ഗീതം ആലപിച്ചു. അനന്യ ഗിരീഷ് അധ്യക്ഷത വഹിച്ചു. എസ്. മമിത സ്വാഗതവും ദേവ കൃഷ്ണ നന്ദിയും പറഞ്ഞു. എൻ.എസ്‌.എസ്. പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി നേതൃത്വം നൽകി.



No comments:

Post a Comment