പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കരിയർ ഗൈഡൻസ് ആൻറ് കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി "ഹാപ്പി ലേണിങ്" ക്ലാസ് നടത്തി. ഓൺലൈൻ പ്ലാറ്റഫോമിലൂടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. കീഴുപറമ്പ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും മോട്ടിവേറ്ററുമായ ബി.വി. പ്രദീപ് ആണ് ക്ലാസ് കൈകാര്യം ചെയ്തത്. പ്രിൻസിപ്പൽ രാജീവ് ബോസ്, കരിയർ കോർഡിനേറ്റർ കെ. സിന്ധു, അധ്യാപികയായ എൻ. അമ്പിളി എന്നിവർ സംസാരിച്ചു. ലാബ് ടെക്നിക്കൽ അസിസ്റ്റൻറ് വി.കെ. ഷിഹാബുദ്ദീൻ കൃതജ്ഞത രേഖപ്പെടുത്തി. 50-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
No comments:
Post a Comment