Monday, January 25, 2021

Cyber Security - January 25, 2021

കരിയർ ഗൈഡൻസ് ആൻറ് കൗൺസലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൈബർ സെക്യൂരിറ്റി അവബോധക്ലാസ് നൽകി. സൈബർ ഫോറൻസിക്-ൽ വൈദഗ്ധ്യം നേടിയിട്ടുള്ള മലപ്പുറം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ സി.കെ. ഷാജി ആണ് ക്ലാസ് കൈകാര്യം ചെയ്തത്. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കാനുള്ള സെക്യൂരിറ്റി ടിപ്സ് അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകി. കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ സിന്ധു.കെ., പ്രിൻസിപ്പൽ രാജീവ് ബോസ്, മറ്റ് അധ്യാപകർ, ഒന്ന്, രണ്ട് വർഷ വിദ്യാർത്ഥികൾ എന്നിവർ ക്ലാസിൽ പങ്കെടുത്തു.


No comments:

Post a Comment