Tuesday, December 21, 2021

ഇൻസൈറ്റ് - ഡിസംബർ 21, 2021

പെരിന്തൽമണ്ണ ഗവഃ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി CGCC-യുടെ ആഭിമുഖ്യത്തിൽ ഇൻസൈറ്റ് എന്ന പരിപാടി നടത്തി. അധ്യാപികയും ട്രെയിനറുമായ ഗ്രീഷ്മാ ആശോക് ആണ് വിഷയാവതരണം നടത്തിയത്. സ്വയം തിരിച്ചറിഞ്ഞ്, അവനവന്റെ അഭിനിവേശങ്ങൾക്കനുസരിച്ചുള്ള കരിയർ തെരഞ്ഞെടുക്കുമ്പോൾ അത് അവർക്ക് എക്കാലവും ആത്മസംതൃപ്തി നൽകുന്നു. അതിനായി കുട്ടികൾ ആദ്യം അവനവന്റെ പാഷൻ തിരിച്ചറിയണം. ഉറച്ച അടിസ്ഥാനത്തോടെ മുന്നോട്ട് പോകണം. അതുപോലെ ഓരോ കാര്യങ്ങളെയും വിത്യസ്ത വീക്ഷണകോണിലൂടെ കണ്ട് ഒരു പാട് ചോദ്യങ്ങൾ ചോദിക്കുകയും അങ്ങനെ ക്രിട്ടിക്കൽ തിങ്കിംഗ് ജീവിതത്തിന്റെ ഭാഗമാക്കുകയും വേണം. എല്ലാറ്റിനുമുപരിയായി കാര്യങ്ങളെ പോസിറ്റീവായി കാണാനുള്ള മനോഭാവവും, അധ്വാന ശീലവും കുട്ടികൾ വളർത്തിയെടുക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പരിപാടിയുടെ അവസാനം നൽകുകയുണ്ടായി. 

Friday, December 10, 2021

World Human Rights Day - December 10, 2022

ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു വി.എച്ച്.എസ്.ഇ. NSS യൂണിറ്റുകൾ ഒന്നാം വർഷ വളന്റിയർസിന്റെ എൻറോൾമെന്റ് നടത്തി. പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. വിഭാഗം NSS യൂണിറ്റ് വളന്റിയർസിന്റെ എൻറോൾമെന്റ് ബഹുമാനപെട്ട പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്‌ മെഴുകുതിരി കൊളുത്തി നൽകി ഉൽഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ രാജീവ് ബോസ് അധ്യക്ഷസ്ഥാനം വഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ജോളി ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ സക്കിർ ഹുസൈൻ എന്നിവർ വിദ്യാർത്ഥിക്കൾക്ക് മെഴുകുതിരി കൊളുത്തി നൽകുകയും ആശംസ അറിയിക്കുകയും ചെയ്തു. വോളന്റിയർ ഫിദ സി. മനുഷ്യാവകാശ സന്ദേശം നൽകി. എൻ.ഷെഫ്ലിൻ നന്ദി അറിയിച്ചു. രണ്ടാം വർഷ വോളന്റിയർസ് ഒന്നാം വർഷ വളന്റിയർസിന് മെഴുകിതിരി കൊളുത്തി നൽകി. വിദ്യാർത്ഥികൾ ഓരോരുത്തരും മനസിലേക്ക് അതിന്റെ പ്രകാശം ആവാഹിച്ചു എൻറോൾ ചെയ്തു.







Thursday, December 9, 2021

എൻ.എസ്.എസ്. ഓറിയെന്റേഷൻ പ്രോഗ്രാം - ഡിസംബർ 09, 2021

ഒന്നാം വർഷ എൻ.എസ്.എസ്. വിദ്യാർത്ഥികൾക്കുള്ള ഓറിയെന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ ജില്ലാ കോ ഓഡിനേറ്റർ പി.കെ. മണികണ്ഠൻ ക്ലാസെടുത്തു.


Sunday, December 5, 2021

കരിയർ പ്ലാനിംഗ് - ഡിസംബർ 05, 2021

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.-യിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 'കരിയർ പ്ലാനിംഗ്'-നെക്കുറിച്ച് ക്ലാസ് നൽകി. വലപ്പാട് VHSE-യിലെ അധ്യാപകനും, ട്രെയിനറുമായ ശ്രീ.അരുൺ പി. ശങ്കറാണ് ക്ലാസ് എടുത്തത്. ഓരോ വിദ്യാർത്ഥിയും സ്വന്തം അഭിരുചികളും, നൈപുണിയും, താൽപ്പര്യങ്ങളും മനസ്സിലാക്കി കോഴ്സുകൾ തെരെഞ്ഞെടുത്ത്, മികച്ച സ്ഥാപനങ്ങളിൽ നിന്നും മൂല്യങ്ങളോടെ പഠിച്ചിറങ്ങുമ്പോൾ അവനവനും അതോടൊപ്പം സമൂഹത്തിനും ഉയർച്ച ഉണ്ടാകുന്ന കരിയറിൽ എത്തിപ്പെടാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ തരം വ്യക്തിത്വ നിർണ്ണയ രീതികൾ, മികച്ച സ്ഥാപനങ്ങൾ, വിവിധ തരം കോഴ്സുകൾ, സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം വിശദീകരിച്ചു. കരിയർ മാസ്റ്റർ ശ്രീമതി. സിന്ധു.കെ. സ്വാഗതവും പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് ഉദ്‌ഘാടനവും നിർവഹിച്ചു. രണ്ടാം വർഷ വിദ്യാർത്ഥിനി കുമാരി. അനന്യ ഗിരീഷ്  നന്ദി പ്രകാശിപ്പിച്ചു. 

Saturday, December 4, 2021

രക്തദാനം മഹാദാനം: രക്തദാന ക്യാമ്പ് - ഡിസംബർ 04, 2021

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വി.എച്ച്. എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റ് ഗവ. ബ്ലഡ് ബാങ്ക് പെരിന്തൽമണ്ണയിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. പ്രസ്തുത ചടങ്ങ് സ്കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്‌ രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മാനേജർ ഇ. രാമചന്ദ്രൻ ആശംസ അറിയിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ജോളി ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ സക്കിർ ഹുസൈൻ. പി., വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, സ്കൂൾ  അദ്ധ്യാപകരായ ഷിഹാബുദീൻ, ഹസീന എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർഥികളുടെ ബന്ധുക്കളും രക്തദാനം ചെയ്തു. രക്‌തദാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് ഭാവിയിൽ സമൂഹത്തിന് മാതൃകയായി  രക്തദാനം ചെയ്യാൻ തങ്ങൾ ഓരോരുത്തരും സന്നദ്ധരാണ് എന്ന് എല്ലാ വളന്റിയർസും അറിയിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ. നേതൃത്വം നൽകി.




Friday, December 3, 2021

ഹാപ്പി ലേണിംഗ് - ഡിസംബർ 03, 2021

GGVHSS പെരിന്തൽമണ്ണയിലെ VHSE വിദ്യാർത്ഥികൾക്കായി "ഹാപ്പി ലേണിംഗ്" പ്രോഗ്രാം നടത്തി. അധ്യാപകനും, ട്രെയിനറും, എഴുത്തുകാരനുമായ ശ്രീ. രാജേഷ് വിജയനാണ് സെഷൻ കൈകാര്യം ചെയ്തത്. കൃത്യമായ ലക്ഷ്യം ഉണ്ടെങ്കിൽ അതു നേടുന്നതിനായി കുട്ടികൾ ഏത് പ്രതിസന്ധിയും തരണം ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കൃത്യമായ ലക്ഷ്യം ഉണ്ടാവുക, അവ സാക്ഷാത്കരിക്കുന്നതായി സ്വപ്നങ്ങൾ കാണുക, വിവിധ പഠനരീതികൾ അവലംബിക്കുക, പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കുക, സെൽഫ് അപ്രൈസൽ നടത്തുക, മിതമായ പോഷകാഹാരങ്ങൾ, വ്യായാമം, യോഗ എന്നിവ ജീവിതത്തിൻറെ ഭാഗമാക്കുക എന്നീ നിർദ്ദേശങ്ങൾ അദ്ദേഹം കുട്ടികൾക്ക് നൽകി. VHSE കരിയർ ഗൈഡൻസ് സെല്ലിന്റെ  ആഭിമുഖ്യത്തിൽ നടന്ന പ്രോഗ്രാമിന് ശ്രീമതി. സിന്ധു.കെ. നേതൃത്വം കൊടുത്തു.

Thursday, November 25, 2021

Positive Parenting - November 25, 2021

GGVHSS പെരിന്തൽമണ്ണയിലെ VHSE വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്  POSITIVE PARENTING, വി.എച്ച്.എസ്.ഇ. CGCC യുടെ നേതൃത്വത്തിൽ Online ആയി നടത്തി. കൊണ്ടോട്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും 2019-ലെ മികച്ച അധ്യാപക പുരസ്കാര ജേതാവുമായ ശ്രീ. ഷബീറലി കുണ്ടുകാവിൽ ആണ് ക്ളാസെടുത്തത്. രക്ഷിതാക്കൾ കുട്ടികൾക്ക് സദാ സംരക്ഷണം നൽകാതെ, സാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്. സമയം, സ്നേഹം, കരുത്ത്, പിന്തുണ, മാതൃക എന്നീ കാര്യങ്ങൾ രക്ഷിതാക്കൾ മക്കൾക്കു നൽകിയാൽ സങ്കീർണ്ണതകളും വെല്ലുവിളികളും നിറഞ്ഞ ഈ കാലഘട്ടത്തിലും നമ്മുടെ മക്കൾക്ക് എല്ലാ അർത്ഥത്തിലും മുന്നേറാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.



Sunday, November 21, 2021

ഷീ ക്യാമ്പ് - നവംബർ 21, 2021

സി.ജി.സി.സി.-യുടെ അഭിമുഖ്യത്തിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.-യിലെ പെൺകുട്ടികൾക്കായി ഷീ ക്യാമ്പ് നടത്തി. പെരിന്തൽമണ്ണ ARMC ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. ജബിൻ  അഷ്‌റഫ് ണ് വിഷയാവതരണം നടത്തിയത്. ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം പെൺകുട്ടികളുടെ ആത്മാഭിമാനത്തേയും, ആത്മവിശ്വാസത്തേയും വർദ്ധിപ്പിക്കുന്നു. പാഠ്യപദ്ധതികൾക്കതീതമായി കൗമാരക്കാരായ പെൺകുട്ടികളുടെ വ്യക്തി ശുചിത്വം, ആരോഗ്യം, ആർത്തവ സംബന്ധമായ കാര്യങ്ങൾ ഇവയുമായി ബന്ധപ്പെട്ട മാനസിക വൈകാരിക പ്രശ്നങ്ങൾ എന്നിവയെ കുറിച്ചൊക്കെ ഡോ. ജബിൻ വിശദീകരിച്ചു. ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത, അവർ ഈ പ്രായത്തിൽ അഭിമുഖികരിക്കുന്ന മാനസിക, ആരോഗ്യ വെല്ലുവിളികൾ, അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ ഇവയെല്ലാം ചർച്ച ചെയ്യപ്പെട്ടു. സെഷന്റെ അവസാനം വിദ്യാർത്ഥിനികളുടെ സംശയങ്ങൾക്കുള്ള മറുപടിയും നൽകി.


Saturday, November 13, 2021

നവീനം 2021 - നവംബർ 13, 2021

കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻറെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്കുള്ള സ്വാഗത സെമിനാർ "നവീനം 2021" പ്രോഗ്രാം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ശ്രീ. കിനാതിയിൽ സാലിഹ് നിർവഹിച്ചു.  NSQF കോഴ്സുകളായ MET, FHW എന്നിവയുടെ പ്രാധാന്യം, ഉപരിപഠന സാധ്യതകൾ, ജോലി സാധ്യതകൾ എന്നിവയെക്കുറിച്ച്‌ കരിയർ മാസ്റ്റർ ശ്രീമതി. സിന്ധു.കെ. വിശദമായി സംസാരിച്ചു.


Wednesday, November 3, 2021

നിയമബോധവത്കരണ വെബിനാർ - നവംബർ 03, 2021

ആസാദി കാ അമൃത് മഹോത്സവിന്റെ  ഭാഗമായി നാഷണൽ ലീഗൽ സർവിസ് അതോറിറ്റിയും, സംസ്‌ഥാന ലീഗൽ സർവീസസ് അതോറിറ്റിയും ദേശവ്യാപകമായി നടത്തി വരുന്ന പാൻ ഇന്ത്യ ലീഗൽ അവയർനെസ് ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, പെരിന്തൽമണ്ണയിലെ കുട്ടികൾക്കു വേണ്ടി നിയമബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. ഷാൻസി നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. 'സ്‌ത്രീ സുരക്ഷയും സൈബർ നിയമങ്ങളും' എന്ന വിഷയത്തിൽ അഡ്വ. ഇന്ദിരാ നായർ ക്ലാസെടുത്തു. പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ വേലു.പി., സ്റ്റാഫ് സെക്രട്ടറി രാധിക. എം.ജി. എന്നിവർ സംസാരിച്ചു.പാരാ ലീഗൽ വോളണ്ടിയർ ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു.