പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.-യിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 'കരിയർ പ്ലാനിംഗ്'-നെക്കുറിച്ച് ക്ലാസ് നൽകി. വലപ്പാട് VHSE-യിലെ അധ്യാപകനും, ട്രെയിനറുമായ ശ്രീ.അരുൺ പി. ശങ്കറാണ് ക്ലാസ് എടുത്തത്. ഓരോ വിദ്യാർത്ഥിയും സ്വന്തം അഭിരുചികളും, നൈപുണിയും, താൽപ്പര്യങ്ങളും മനസ്സിലാക്കി കോഴ്സുകൾ തെരെഞ്ഞെടുത്ത്, മികച്ച സ്ഥാപനങ്ങളിൽ നിന്നും മൂല്യങ്ങളോടെ പഠിച്ചിറങ്ങുമ്പോൾ അവനവനും അതോടൊപ്പം സമൂഹത്തിനും ഉയർച്ച ഉണ്ടാകുന്ന കരിയറിൽ എത്തിപ്പെടാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ തരം വ്യക്തിത്വ നിർണ്ണയ രീതികൾ, മികച്ച സ്ഥാപനങ്ങൾ, വിവിധ തരം കോഴ്സുകൾ, സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം വിശദീകരിച്ചു. കരിയർ മാസ്റ്റർ ശ്രീമതി. സിന്ധു.കെ. സ്വാഗതവും പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് ഉദ്‌ഘാടനവും നിർവഹിച്ചു. രണ്ടാം വർഷ വിദ്യാർത്ഥിനി കുമാരി. അനന്യ ഗിരീഷ് നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment