Saturday, December 4, 2021

രക്തദാനം മഹാദാനം: രക്തദാന ക്യാമ്പ് - ഡിസംബർ 04, 2021

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വി.എച്ച്. എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റ് ഗവ. ബ്ലഡ് ബാങ്ക് പെരിന്തൽമണ്ണയിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. പ്രസ്തുത ചടങ്ങ് സ്കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്‌ രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മാനേജർ ഇ. രാമചന്ദ്രൻ ആശംസ അറിയിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ജോളി ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ സക്കിർ ഹുസൈൻ. പി., വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, സ്കൂൾ  അദ്ധ്യാപകരായ ഷിഹാബുദീൻ, ഹസീന എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർഥികളുടെ ബന്ധുക്കളും രക്തദാനം ചെയ്തു. രക്‌തദാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് ഭാവിയിൽ സമൂഹത്തിന് മാതൃകയായി  രക്തദാനം ചെയ്യാൻ തങ്ങൾ ഓരോരുത്തരും സന്നദ്ധരാണ് എന്ന് എല്ലാ വളന്റിയർസും അറിയിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ. നേതൃത്വം നൽകി.




No comments:

Post a Comment