GGVHSS പെരിന്തൽമണ്ണയിലെ VHSE വിദ്യാർത്ഥികൾക്കായി "ഹാപ്പി ലേണിംഗ്" പ്രോഗ്രാം നടത്തി. അധ്യാപകനും, ട്രെയിനറും, എഴുത്തുകാരനുമായ ശ്രീ. രാജേഷ് വിജയനാണ് സെഷൻ കൈകാര്യം ചെയ്തത്. കൃത്യമായ ലക്ഷ്യം ഉണ്ടെങ്കിൽ അതു നേടുന്നതിനായി കുട്ടികൾ ഏത് പ്രതിസന്ധിയും തരണം ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കൃത്യമായ ലക്ഷ്യം ഉണ്ടാവുക, അവ സാക്ഷാത്കരിക്കുന്നതായി സ്വപ്നങ്ങൾ കാണുക, വിവിധ പഠനരീതികൾ അവലംബിക്കുക, പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കുക, സെൽഫ് അപ്രൈസൽ നടത്തുക, മിതമായ പോഷകാഹാരങ്ങൾ, വ്യായാമം, യോഗ എന്നിവ ജീവിതത്തിൻറെ ഭാഗമാക്കുക എന്നീ നിർദ്ദേശങ്ങൾ അദ്ദേഹം കുട്ടികൾക്ക് നൽകി. VHSE കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രോഗ്രാമിന് ശ്രീമതി. സിന്ധു.കെ. നേതൃത്വം കൊടുത്തു.
No comments:
Post a Comment