Tuesday, December 21, 2021

ഇൻസൈറ്റ് - ഡിസംബർ 21, 2021

പെരിന്തൽമണ്ണ ഗവഃ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി CGCC-യുടെ ആഭിമുഖ്യത്തിൽ ഇൻസൈറ്റ് എന്ന പരിപാടി നടത്തി. അധ്യാപികയും ട്രെയിനറുമായ ഗ്രീഷ്മാ ആശോക് ആണ് വിഷയാവതരണം നടത്തിയത്. സ്വയം തിരിച്ചറിഞ്ഞ്, അവനവന്റെ അഭിനിവേശങ്ങൾക്കനുസരിച്ചുള്ള കരിയർ തെരഞ്ഞെടുക്കുമ്പോൾ അത് അവർക്ക് എക്കാലവും ആത്മസംതൃപ്തി നൽകുന്നു. അതിനായി കുട്ടികൾ ആദ്യം അവനവന്റെ പാഷൻ തിരിച്ചറിയണം. ഉറച്ച അടിസ്ഥാനത്തോടെ മുന്നോട്ട് പോകണം. അതുപോലെ ഓരോ കാര്യങ്ങളെയും വിത്യസ്ത വീക്ഷണകോണിലൂടെ കണ്ട് ഒരു പാട് ചോദ്യങ്ങൾ ചോദിക്കുകയും അങ്ങനെ ക്രിട്ടിക്കൽ തിങ്കിംഗ് ജീവിതത്തിന്റെ ഭാഗമാക്കുകയും വേണം. എല്ലാറ്റിനുമുപരിയായി കാര്യങ്ങളെ പോസിറ്റീവായി കാണാനുള്ള മനോഭാവവും, അധ്വാന ശീലവും കുട്ടികൾ വളർത്തിയെടുക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പരിപാടിയുടെ അവസാനം നൽകുകയുണ്ടായി. 

No comments:

Post a Comment