Thursday, September 26, 2019

സ്‌കൂൾ തല കലാമേള ഉദ്ഘാടനം

സ്‌കൂൾ തല കലാമേളയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ മുഹമ്മദ് സലിം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ സുന്ദരൻ, പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സ്വാലിഹ്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എം.എസ്.ശോഭ, ഹെഡ്‌മിസ്ട്രസ് വി.എം.സുനന്ദ, വി.എച്ച്.എസ്‌.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് എന്നിവർ പങ്കെടുത്തു.


Wednesday, September 25, 2019

പോസിറ്റീവ് പാരന്റിങ് - സെപ്റ്റംബർ 25, 2019

സ്‌കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് "പോസിറ്റീവ് പാരന്റിങ്" നൽകി. മലപ്പുറം ജില്ലാ കരിയർ, സൗഹൃദ കോർഡിനേറ്റർ പി.ടി.അബ്രഹാം ക്ലാസ് കൈകാര്യം ചെയ്തു. കരിയർ മാസ്റ്റർ അരുൺ.പി.ശങ്കർ, സ്‌കൂൾ പ്രിൻസിപ്പൽ രാജീവ് ബോസ്, അധ്യാപിക അമ്പിളി നാരായണൻ എന്നിവർ സംസാരിച്ചു.  

Mathrubhumi Daily 26-09-2019

സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ 2019

25-09-2019 ന് നടന്ന സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വി.എച്ച്.എസ്.ഇ. യിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ:

ഒന്നാം വർഷം BET - ഗൗതം കൃഷ്‌ണ. സി.
ഒന്നാം വർഷം MLT - ഫാത്തിമ അഫ്‌നാൻ
രണ്ടാം വർഷം BET - അസ്ഫാ മുനാസ് 
രണ്ടാം വർഷം MLT - ഫാത്തിമ ഹിബ

Friday, September 20, 2019

ഇനി മേളകളുടെ കാലം

സ്‌കൂൾതല മേളകൾ സെപ്റ്റംബർ 24 മുതൽ ആരംഭിക്കും. സെപ്റ്റംബർ 24-ന് ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐടി മേളകൾ നടക്കും. 26, 27 തീയതികളിൽ സ്കൂൾതല കലാമേള നടക്കും. 26-ന് പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ ശ്രീ.മുഹമ്മദ് സലിം മേള ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 1-ന് സ്കൂൾതല സ്പോർട്സ് മേളയും നടക്കും.

Monday, September 2, 2019

ലാളിത്യം കൊണ്ട് വ്യത്യസ്തമായ ഒരു ഓണാഘോഷം

കേരളം പ്രളയക്കെടുതികളിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ലളിതമായി ഓണാഘോഷം മതി എന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ആയിരിക്കണം ഓണാഘോഷം എന്നുള്ള ആശയം "ഡിജിറ്റൽ പൂക്കളം" നിർമിച്ച് വിദ്യാർഥികൾ പ്രാവർത്തികമാക്കി. ഓണാഘോഷത്തിനായി കരുതി വെച്ച പണം വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ നാടൻ കലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരുടെ വകയായി പായസവും നൽകി.


Friday, July 19, 2019

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഇനി "ദ ഹിന്ദു" വും

വിദ്യാർത്ഥികളിൽ ഇംഗ്ളീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിൽ "ദ ഹിന്ദു" പത്രം വിതരണം ആരംഭിച്ചു. സ്‌കൂളിലെ പൂർവ-വിദ്യാർത്ഥി കൂട്ടായ്മയായ "എന്റെ വിദ്യാലയം" യു.ഏ.ഇ. ചാപ്റ്റർ ആണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. സ്‌കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ അലുമ്‌നി അസോസിയേഷൻ കൺവീനർ റഫീക്ക് സക്കറിയ സ്‌കൂൾ ലീഡർ അസിൻ ന് പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.

ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എം.എസ്.ശോഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ  വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, ഹെഡ്മിസ്ട്രസ് വി.എം.സുനന്ദ, അധ്യാപകരായ പി.ടി.തോമസ്, കെ.രാമൻ കുട്ടി, എം.ജി.രാധിക, സി.എം.മഞ്ജുഷ, അലുമ്‌നി അസോസിയേഷൻ പ്രതിനിധി ടി.ടി.സക്കീർ എന്നിവർ സംസാരിച്ചു.


Thursday, July 18, 2019

അക്ഷരക്കൂട്ട്: ക്ലാസ് ലൈബ്രറി - ജൂലൈ 18, 2019

വിദ്യാർത്ഥികളിൽ വായനാശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വി.എച്ച്.എസ്.ഇ. ക്ലാസ് ലൈബ്രറി "അക്ഷരക്കൂട്ട്" ആരംഭിച്ചു. പെരിന്തൽമണ്ണ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് വായിക്കാനുള്ള ഒരിടം എന്ന ആശയത്തിൽ ഒരു റീഡിങ് കോർണർ കൂടി ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. ചടങ്ങിൽ വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് അധ്യക്ഷത വഹിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശോഭ.എം.എസ്., ഹെഡ്മിസ്ട്രസ് സുനന്ദ.വി.എം., അധ്യാപകരായ അമ്പിളി നാരായണൻ, ഷെഫ്‌ലിൻ.എൻ.എ., വിദ്യാർത്ഥിനി ആര്യ ശങ്കർ എന്നിവർ സംസാരിച്ചു. 

"അക്ഷരക്കൂട്ടി"ന്റെ നിർവഹണം മുഴുവനായും വിദ്യാർഥികളുടെ ചുമതലയിലാണ്. കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും സമാഹരിച്ച ഇരുനൂറോളം പുസ്തകങ്ങൾ ആണ് ഇപ്പോൾ ലൈബ്രറിയിൽ ഉള്ളത്. പുസ്തകം ഇഷ്യൂ ചെയ്യുന്നതും, സ്റ്റോക്കിൽ ചേർക്കുന്നതും പുസ്തകങ്ങളുടെ ഓഡിറ്റിങ്ങും വിദ്യാർത്ഥികളാണ് നിർവഹിക്കുന്നത്. വായനയോടൊപ്പം ലൈബ്രറിയുടെ പ്രവർത്തനരീതി സ്വയം മനസ്സിലാക്കുക എന്നതും ഈ പ്രവർത്തനത്തിന്റെ ലക്‌ഷ്യം ആണ്.

ദിനപത്രങ്ങളും, ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുക  എന്നതാണ് റീഡിങ് കോർണറിന്റെ ഉദ്ദേശ്യം. വിദ്യാർത്ഥികൾക്ക് വായനയ്ക്കായി വിവിധ മലയാളം ദിനപത്രങ്ങളും ഒരു ഇംഗ്ലീഷ് ദിനപത്രവും ഇപ്പോൾ റീഡിങ് കോർണറിൽ ലഭ്യമാണ്.





Friday, July 5, 2019

വിജയപഥം: രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് - ജൂലൈ 5, 2019

പെരിന്തൽമണ്ണ നഗരസഭയുടെ വിജയപഥം പദ്ധതിയുടെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നൽകി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എം.എസ്‌. ശോഭ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, ഹയർസെക്കണ്ടറി അദ്ധ്യാപകൻ പി.ടി.തോമസ് എന്നിവർ പങ്കെടുത്തു. പെരിന്തൽമണ്ണ മോഡൽ ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകനായ പി.ടി.അബ്രഹാം ക്ലാസെടുത്തു.



Thursday, July 4, 2019

വിജയപഥം: കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് - ജൂലൈ 4, 2019

പെരിന്തൽമണ്ണ നഗരസഭയുടെ വിജയപഥം പദ്ധതിയുടെ ഭാഗമായി 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ളാസുകൾ നൽകി. പെരിന്തൽമണ്ണ മോഡൽ ഹയർസെക്കണ്ടറി അദ്ധ്യാപകനായ പി.ടി.അബ്രഹാം ക്ലാസ് കൈകാര്യം ചെയ്തു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എം.എസ്.ശോഭ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ പി.ടി.തോമസ്, അമ്പിളി നാരായണൻ എന്നിവർ നേതൃത്വം നൽകി.

Monday, July 1, 2019

സൈബർ ലോകത്തിലെ കാണാക്കയങ്ങൾ: സെമിനാർ - ജൂലൈ 1, 2019

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷയെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. സ്റ്റേറ്റ് ഫാക്കൽറ്റി ആയ ജിഷ മനോജ് ക്ലാസെടുത്തു. മുഖ്യാതിഥി ഇ.എം.രാധ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.എം.സുനന്ദ, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എം.എസ്.ശോഭ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർ എസ്.ബിജു സംബന്ധിച്ചു.