ജി വി എച് എസ് എസ് പെരിന്തൽമണ്ണ VHSE വിഭാഗം NSS യൂണിറ്റ് ഭാരതീയ ചികിത്സാ വകുപ്പുമായി ചേർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പെരിന്തൽമണ്ണ ഗവ. ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എ മനോജ്‌കുമാർ നേതൃത്വം നൽകിയ ക്യാമ്പിൽ രോഗനിർണയവും മരുന്നുകളും സൗജന്യമായി നൽകി. പൊതുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടിയ ക്യാമ്പിൽ 200 ഓളം പേർ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ ഡോ. മനോജ് കുമാർ, ഡോ ഹസ്ന എന്നിവർ ആയുർവേദ ചികിത്സയുടെ പ്രാധാന്യം, ജീവിതശൈലീ രോഗങ്ങളിൽ നിന്നുള്ള പ്രതിരോധം, കോവിഡാനന്തര ചികിത്സ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണക്ലാസുകൾ നടത്തി. പി.റ്റി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്, ഹെഡ് മാസ്റ്റർ പി സക്കീർ ഹുസൈൻ, വി.എച്.എസ്.ഇ. പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ്, ഹയർ സെക്കന്ററി പ്രതിനിധി പി.ടി.തോമസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
No comments:
Post a Comment