പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് ആരംഭിച്ചു. പെരിന്തൽമണ്ണ ഗവ. ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എ. മനോജ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ എൻ. അമ്പിളി നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, അധ്യാപക പ്രതിനിധി സജ്‌ന അമ്പലക്കുത്ത്, വളണ്ടിയർ സെക്രട്ടറി എസ്. മമിത എന്നിവർ ആശംസകൾ അർപ്പിച്ചു. ഉച്ചക്ക് ശേഷം ഐസ് ബ്രേക്കിങ് സെഷൻ കുടുംബശ്രീ ബാലസഭ കോർഡിനേറ്റർ ശ്രീ റഹീം യഥാർത്ഥത്തിൽ മഞ്ഞുരുകൽ പോലെ അതിഗംഭീരമാക്കി. ലഹരി വിരുദ്ധ ഭാരതം ജില്ലാ കോർഡിനേറ്റർ ശ്രീ ബി.ഹരികുമാർ നടത്തിയ 'വിമുക്തി' സെമിനാർ കുട്ടികളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. രാത്രി 8 മണിക്ക് വളന്റിയർസ് വീട്ടിൽ എത്തി ക്യാമ്പിന്റെ ഫീഡ് ബാക്ക് നൽകുകയും കുടുംബാംഗങ്ങളുമായി ചേർന്ന് കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
No comments:
Post a Comment