പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. ക്യാമ്പ് നടത്തുന്നതിന്റെ ഭാഗമായി സംഘാടക സമിതി യോഗം ചേർന്നു. പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്, ജനപ്രതിനിധികൾ, പ്രിൻസിപ്പൽ രാജീവ് ബോസ്, ഹെഡ്മാസ്റ്റർ പി. സക്കീർ ഹുസൈൻ, പ്രോഗ്രാം ഓഫീസർ എൻ. അമ്പിളി, രക്ഷാകർതൃ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 24 മുതൽ 30 വരെയാണ് 'പ്രത്യാശ' എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പോസ്റ്റ് കോവിഡ് സർവേ, മെഡിക്കൽ ക്യാമ്പ്, വിവിധ സ്‌കിൽ സെഷനുകൾ, ഫയർ & സേഫ്റ്റി ഡെമോൺസ്‌ട്രേഷൻ, പ്രഥമ ശുശ്രൂഷ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി നടക്കും.
No comments:
Post a Comment