സപ്ത ദിന ക്യാമ്പ് -പ്രത്യാശ
രണ്ടാം ദിനം.(25/12/2021)
സപ്ത ദിന ക്യാമ്പിന്റെ രണ്ടാം ദിവസം രാവിലെ 9 മണിക്ക് അസംബ്ലിയോടെ ആരംഭിച്ചു. ക്യാമ്പ് പേപ്പർ "തേങ്ങാപ്പൂള്" ന്റെ പ്രകാശനം പ്രിൻസിപ്പൽ രാജീവ് ബോസ് നിർവഹിച്ചു. തുടർന്ന് വളന്റിയർമാർ സ്‌കൂളിലെ പൂന്തോട്ട പരിപാലനം നടത്തി. ഗ്രൂപ്പ് ആയി തിരിഞ്ഞ് പച്ചക്കറി കൃഷിയിടവും ചുറ്റുപാടും വൃത്തിയാക്കി. തുടർന്ന് കുട്ടികൾക്കായി ഒരുക്കിയ ഡിബേറ്റ് സെഷനിൽ വളന്റിയർസ് അത്യധികം ഉത്സാഹത്തോടെ പങ്കെടുത്തു. ഉച്ചക്ക് ശേഷം താജുന്നീസ ടീച്ചർ നയിച്ച ചവിട്ടി നിർമാണ സെഷൻ ആയിരുന്നു. വീട്ടിൽ നിന്നും കൊണ്ടുവന്ന വേസ്റ്റ് തുണികൾ കൊണ്ട് വളന്റിയർസ് ചവിട്ടികൾ നിർമിച്ചു. വൈകുന്നേരം ക്രിസ്മസ് ആഘോഷങ്ങൾ അതിഗംഭീരമാക്കി. വളന്റിയർ അനന്യ ഗിരീഷ് ക്രിസ്മസ് അപ്പൂപ്പനായി വേഷമണിഞ്ഞു. കേക്ക് മുറിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും വളണ്ടിയർമാർ ആഘോഷത്തിൽ പങ്കെടുത്തു.
മൂന്നാം ദിനം (26/12/2021)
സപ്തദിന ക്യാമ്പിന്റെ മൂന്നാം ദിവസം രാവിലെ 9 മണിക്ക് അസംബ്ലി നടന്നു. ക്യാമ്പ് പേപ്പർ "ചക്കക്കുരു" പ്രകാശനം പൂർവ്വ എൻ.എസ്.എസ്. വളന്റിയർ അസ്‌ലം നിർവഹിച്ചു. എൻ.എസ്.എസ്. വളന്റിയർ ആയി പ്രവർത്തിച്ചതു കൊണ്ട് ജീവിതത്തിൽ തനിക്ക് ഉണ്ടായ മാറ്റങ്ങളെ കുറിച്ച് അസ്‌ലം സംസാരിച്ചു. കൂടാതെ കേടുവന്ന എൽ.ഇ.ഡി. ബുൾബുകൾ എങ്ങനെ നന്നാക്കാം എന്നും പുതിയ എൽ.ഇ.ഡി. ബുൾബുകൾ എങ്ങനെ ഉണ്ടാക്കാം എന്നും മറ്റും പഠിപ്പിച്ച് വിദ്യാർത്ഥികൾക്ക് സംരംഭകത്വപരിശീലനം നൽകി.
തുടർന്ന് വനിതാ-ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് നടത്തുന്ന 'സമജീവനം' പ്രോജക്ടിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ സലിം സെമിനാർ എടുത്തു. വളന്റിയർമാരുടെ ഡിബേറ്റും ഇതിന്റെ ഭാഗമായി നടന്നു. മികച്ച പ്രകടനം കാഴ്ച വെച്ച സെഷൻ ആയിരുന്നു അത്.
ഉച്ചക്ക് ശേഷം വളന്റിയർ അനന്യ ഗിരീഷ് നടത്തിയ സ്കിൽ സെഷൻ "പേപ്പർ ക്രാഫ്റ്റ് നിർമ്മാണ"ത്തിൽ വളന്റിയർസ് എല്ലാവരും നന്നായി പങ്കെടുത്തു. പിന്നീട് പ്രിൻസിപ്പൽ രാജീവ് ബോസിന്റെ നേതൃത്വത്തിൽ രസകരമായ പേപ്പർ ടോയ് മേക്കിങ്ങും നടന്നു. രാത്രി 8:00 മണിക്ക് നടന്ന ഗൂഗിൾ മീറ്റിൽ പി.എ. സി. മെമ്പർ സിയോജ് പങ്കെടുത്തു. വളന്റിയർസ് ക്യാമ്പ് ഫീഡ്ബാക്ക് പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ നടന്നു. 9 മണിയോടു കൂടി ഫീഡ്ബാക്ക്/കൾച്ചറൽ സെഷൻ അവസാനിച്ചു.
നാലാം ദിനം (27/12/2021)
സപ്തദിന ക്യാമ്പിന്റെ നാലാം ദിനത്തിൽ രാവിലെ 9 മണിക്കുള്ള അസംബ്ലിയിൽ അധ്യാപിക സിന്ധു.കെ. ക്യാമ്പ് പേപ്പർ "തീപ്പന്തം" പ്രകാശനം ചെയ്തു. പൂർവ വിദ്യാർത്ഥിനി ഇഫ്രത്തിന്റെ "ബോട്ടിൽ ആർട്ട് സെഷൻ" വളരെ രസകരമായിരുന്നു. വളന്റിയർസ് ഒരു സ്കിൽ കൂടി പഠിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. ജില്ലാ കോർഡിനേറ്റർ ഫാസിൽ, പി.എ.സി. മെമ്പർ സിയോജ് എന്നിവർ ക്യാമ്പ് സന്ദർശിച്ച് പാട്ടുപാടിയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും NSS തരംഗം അക്ഷരാർത്ഥത്തിൽ വിദ്യാർഥികളിലേക്ക് പകർന്നു.
പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാൻ പി. ഷാജി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ, വാർഡ് കൗൺസിലർ പച്ചീരി ഹുസൈന നാസർ, സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
ഉച്ചക്ക് ശേഷം വളണ്ടിയർമാർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസ് സന്ദർശിച്ചു. നല്ല ഒരു മോക്ക് ഡ്രിൽ ക്ലാസ് വളന്റിയർസിനു ലഭിച്ചു. പി.എ.സി. മെമ്പർ സിയോജ് സാറിന്റെ സാന്നിധ്യത്തിൽ വൈകുന്നേരം 8 മണിക്ക് ഗൂഗിൾ മീറ്റിൽ കലാപരിപാടികളും ഫീഡ്ബാക്ക് സെഷനും നടത്തി.
അഞ്ചാം ദിനം (28/12/2021)
സപ്തദിന ക്യാമ്പിന്റെ അഞ്ചാം ദിവസത്തിൽ രാവിലെ 9 മണിക്കുള്ള അസംബ്ലിയിൽ പ്രിയ ടീച്ചർ ക്യാമ്പ് പേപ്പർ "തേജസ്സ്" പ്രകാശനം ചെയ്തു. വളണ്ടിയർമാർ സ്കൂൾ പരിസരം വൃത്തിയാക്കി. പെരിന്തൽമണ്ണ മുനിസിപ്പൽ വൈസ് ചെയർമാൻ നസീറ ടീച്ചർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ അറിയിച്ചു.
തുടർന്ന് നടന്ന "ഫസ്റ്റ് എയ്ഡ് സി.പി.ആർ. ഡെമോൺസ്ട്രഷൻ" വളരെ ഉപകാരപ്രദമായിരുന്നു. മൗലാന ഹോസ്പിറ്റലിൽ നിന്നു വന്ന ടീം ആണ് സെഷൻ എടുത്തത്. ഉച്ചക്ക് ശേഷം പൂർവ വിദ്യാർത്ഥി ജിജേഷിന്റെ "പ്രോഡക്ട്സ് വിത്ത് കോക്കനട്ട് ഷെൽ സെഷൻ" ആയിരുന്നു. ശ്രമകരമായ സ്‌കിൽ സെഷൻ ആയിരുന്നുവെങ്കിലും വളണ്ടിയർമാർ താൽപര്യത്തോടെ പങ്കെടുത്തു. ശേഷം നടന്ന കലാ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാത്രി 8:00 മണിക്ക് ഗൂഗിൾ മീറ്റിൽ ഫീഡ്ബാക്ക് സെഷൻ നടത്തി.
ആറാം ദിനം (29/12/2021)
സപ്ത ദിന ക്യാമ്പിന്റെ ആറാം ദിനത്തിൽ രാവിലെ 9 മണിക്ക് അസംബ്ലിയിൽ ക്യാമ്പ് പേപ്പർ "വെട്ടിയിട്ട വാഴത്തണ്ട്" രാധിക ടീച്ചർ പ്രകാശനം ചെയ്തു. "നിരാമയ" മെഡിക്കൽ ക്യാമ്പ് ഗവ. ആയുർവേദ ഹോസ്പിറ്റൽ പെരിന്തൽമണ്ണയുമായി ചേർന്ന് നടത്തി. ഇരുന്നൂറോളം പേര് ക്യാമ്പിൽ പങ്കെടുത്തു. പി. ടി. എ പ്രസിഡന്റ് കിനാതിയിൽ സാലിഹ് ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ സക്കിർ ഹുസൈൻ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ രാജീവ് ബോ സ് അധ്യക്ഷത വഹിക്കുകയും NSS പ്രോഗ്രാം ഓഫീസർ അമ്പിളി. എൻ സ്വാഗതം അറിയിക്കുകയും ചെയ്തു. വളണ്ടിയർ ലീഡർ എസ്. മമിത നന്ദി പ്രകാശിപ്പിച്ചു. ഉച്ചക്ക് ശേഷം യോഗ ട്രൈനർ സൈനുൽ ആബിദീൻ യോഗ സെഷൻ നടത്തി. രാത്രി 8:00 മണിക്ക് ഗൂഗിൾ മീറ്റ് വഴി കലാപരിപാടികളും ഫീഡ് ബാക്ക് സെഷനും നടത്തി.
ഏഴാം ദിനം (30/12/2021)
സപ്ത ദിന ക്യാമ്പിന്റെ ഏഴാം ദിനത്തിൽ രാവിലെ 9 മണിക്ക് അസംബ്ലിയിൽ ക്യാമ്പ് പേപ്പർ "തിളക്കം" പ്രിൻസിപ്പൽ രാജീവ് ബോസ് പ്രകാശനം ചെയ്തു. സമജീവനം വനിത ശിശു ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങ;ആയ ഫ്ലാഷ് മോബ്, തെരുവ് നാടകം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. "ലഹരി വിരുദ്ധ മേഖല യെല്ലോ ലൈൻ" സ്കൂൾ പരിസരത്ത് വരച്ചു. ഉച്ചക്ക് ശേഷം ഉള്ള സമാപന സമ്മേളനം വൈസ് ചെയർപേഴ്‌സൺ നസീറ ടീച്ചർ ഉത്ഘാടനം ചെയ്തു. സ്പെഷ്യൽ പ്രൊജക്റ്റ് ആയ "മൈക്രോഗ്രീൻ" വിളവെടുത്തു വളന്റിയർസ് എല്ലാവർക്കും വിതരണം ചെയ്തു. ഫീഡ് ബാക്ക് നടത്തി. സ്കൂൾ പരിസരം വൃത്തിയാക്കി "പ്രത്യാശ" ക്യാമ്പ് സമാപിച്ചു.
ക്യാമ്പ് സമാപനം-സ്പെഷ്യൽ പ്രൊജക്റ്റ് ആയ മൈക്രോഗ്രീൻ വളന്റിയർ ഷഹല വൈസ് ചെയർപേഴ്‌സൺ നസീറ ടീച്ചർക്ക് നൽകുന്നു.
No comments:
Post a Comment