Thursday, December 30, 2021

പ്രത്യാശ - ക്യാമ്പ് റിപ്പോർട്ട്

സപ്ത ദിന ക്യാമ്പ് -പ്രത്യാശ

രണ്ടാം ദിനം.(25/12/2021)

സപ്ത ദിന ക്യാമ്പിന്റെ രണ്ടാം ദിവസം രാവിലെ 9 മണിക്ക് അസംബ്ലിയോടെ ആരംഭിച്ചു. ക്യാമ്പ് പേപ്പർ "തേങ്ങാപ്പൂള്" ന്റെ പ്രകാശനം പ്രിൻസിപ്പൽ രാജീവ് ബോസ് നിർവഹിച്ചു. തുടർന്ന് വളന്റിയർമാർ സ്‌കൂളിലെ പൂന്തോട്ട പരിപാലനം നടത്തി. ഗ്രൂപ്പ് ആയി തിരിഞ്ഞ് പച്ചക്കറി കൃഷിയിടവും ചുറ്റുപാടും വൃത്തിയാക്കി. തുടർന്ന് കുട്ടികൾക്കായി ഒരുക്കിയ ഡിബേറ്റ് സെഷനിൽ വളന്റിയർസ് അത്യധികം ഉത്സാഹത്തോടെ പങ്കെടുത്തു. ഉച്ചക്ക് ശേഷം താജുന്നീസ ടീച്ചർ നയിച്ച ചവിട്ടി നിർമാണ സെഷൻ ആയിരുന്നു. വീട്ടിൽ നിന്നും കൊണ്ടുവന്ന വേസ്റ്റ് തുണികൾ കൊണ്ട് വളന്റിയർസ് ചവിട്ടികൾ നിർമിച്ചു. വൈകുന്നേരം ക്രിസ്മസ് ആഘോഷങ്ങൾ അതിഗംഭീരമാക്കി. വളന്റിയർ അനന്യ ഗിരീഷ് ക്രിസ്മസ് അപ്പൂപ്പനായി വേഷമണിഞ്ഞു. കേക്ക് മുറിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും വളണ്ടിയർമാർ ആഘോഷത്തിൽ പങ്കെടുത്തു.

മൂന്നാം ദിനം (26/12/2021)

സപ്തദിന ക്യാമ്പിന്റെ മൂന്നാം ദിവസം രാവിലെ 9 മണിക്ക് അസംബ്ലി നടന്നു. ക്യാമ്പ് പേപ്പർ "ചക്കക്കുരു" പ്രകാശനം പൂർവ്വ എൻ.എസ്.എസ്. വളന്റിയർ അസ്‌ലം നിർവഹിച്ചു. എൻ.എസ്.എസ്. വളന്റിയർ ആയി പ്രവർത്തിച്ചതു കൊണ്ട് ജീവിതത്തിൽ തനിക്ക് ഉണ്ടായ മാറ്റങ്ങളെ കുറിച്ച് അസ്‌ലം സംസാരിച്ചു. കൂടാതെ കേടുവന്ന എൽ.ഇ.ഡി. ബുൾബുകൾ എങ്ങനെ നന്നാക്കാം എന്നും പുതിയ എൽ.ഇ.ഡി. ബുൾബുകൾ എങ്ങനെ ഉണ്ടാക്കാം എന്നും മറ്റും പഠിപ്പിച്ച് വിദ്യാർത്ഥികൾക്ക് സംരംഭകത്വപരിശീലനം നൽകി.

തുടർന്ന് വനിതാ-ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് നടത്തുന്ന 'സമജീവനം' പ്രോജക്ടിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ സലിം സെമിനാർ എടുത്തു. വളന്റിയർമാരുടെ ഡിബേറ്റും ഇതിന്റെ ഭാഗമായി നടന്നു. മികച്ച പ്രകടനം കാഴ്ച വെച്ച സെഷൻ ആയിരുന്നു അത്.

ഉച്ചക്ക് ശേഷം വളന്റിയർ അനന്യ ഗിരീഷ് നടത്തിയ സ്കിൽ സെഷൻ "പേപ്പർ ക്രാഫ്റ്റ് നിർമ്മാണ"ത്തിൽ വളന്റിയർസ് എല്ലാവരും നന്നായി പങ്കെടുത്തു. പിന്നീട് പ്രിൻസിപ്പൽ രാജീവ് ബോസിന്റെ നേതൃത്വത്തിൽ രസകരമായ പേപ്പർ ടോയ് മേക്കിങ്ങും നടന്നു. രാത്രി 8:00 മണിക്ക് നടന്ന ഗൂഗിൾ മീറ്റിൽ പി.എ. സി. മെമ്പർ സിയോജ് പങ്കെടുത്തു. വളന്റിയർസ് ക്യാമ്പ് ഫീഡ്ബാക്ക് പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ നടന്നു. 9 മണിയോടു കൂടി ഫീഡ്ബാക്ക്/കൾച്ചറൽ സെഷൻ അവസാനിച്ചു.

നാലാം ദിനം (27/12/2021)

സപ്തദിന ക്യാമ്പിന്റെ നാലാം ദിനത്തിൽ രാവിലെ 9 മണിക്കുള്ള അസംബ്ലിയിൽ അധ്യാപിക സിന്ധു.കെ. ക്യാമ്പ് പേപ്പർ "തീപ്പന്തം" പ്രകാശനം ചെയ്തു. പൂർവ വിദ്യാർത്ഥിനി ഇഫ്രത്തിന്റെ "ബോട്ടിൽ ആർട്ട് സെഷൻ" വളരെ രസകരമായിരുന്നു. വളന്റിയർസ് ഒരു സ്കിൽ കൂടി പഠിച്ചതിൽ  സന്തോഷം പ്രകടിപ്പിച്ചു. ജില്ലാ കോർഡിനേറ്റർ ഫാസിൽ, പി.എ.സി. മെമ്പർ സിയോജ്‌ എന്നിവർ ക്യാമ്പ് സന്ദർശിച്ച് പാട്ടുപാടിയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും NSS തരംഗം അക്ഷരാർത്ഥത്തിൽ വിദ്യാർഥികളിലേക്ക് പകർന്നു.

പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാൻ പി. ഷാജി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സന്തോഷ്‌ കുമാർ, വാർഡ് കൗൺസിലർ  പച്ചീരി ഹുസൈന നാസർ, സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്‌ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.

ഉച്ചക്ക് ശേഷം വളണ്ടിയർമാർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസ് സന്ദർശിച്ചു. നല്ല ഒരു മോക്ക് ഡ്രിൽ ക്ലാസ് വളന്റിയർസിനു ലഭിച്ചു. പി.എ.സി. മെമ്പർ സിയോജ് സാറിന്റെ സാന്നിധ്യത്തിൽ വൈകുന്നേരം 8 മണിക്ക് ഗൂഗിൾ മീറ്റിൽ കലാപരിപാടികളും ഫീഡ്ബാക്ക് സെഷനും നടത്തി.

അഞ്ചാം ദിനം (28/12/2021)

സപ്തദിന ക്യാമ്പിന്റെ അഞ്ചാം ദിവസത്തിൽ രാവിലെ 9 മണിക്കുള്ള അസംബ്ലിയിൽ പ്രിയ ടീച്ചർ ക്യാമ്പ് പേപ്പർ "തേജസ്സ്" പ്രകാശനം ചെയ്തു. വളണ്ടിയർമാർ സ്കൂൾ പരിസരം വൃത്തിയാക്കി. പെരിന്തൽമണ്ണ മുനിസിപ്പൽ വൈസ് ചെയർമാൻ നസീറ ടീച്ചർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ അറിയിച്ചു.

തുടർന്ന് നടന്ന "ഫസ്റ്റ് എയ്ഡ് സി.പി.ആർ. ഡെമോൺസ്ട്രഷൻ" വളരെ ഉപകാരപ്രദമായിരുന്നു. മൗലാന ഹോസ്പിറ്റലിൽ നിന്നു വന്ന ടീം ആണ് സെഷൻ എടുത്തത്. ഉച്ചക്ക് ശേഷം പൂർവ വിദ്യാർത്ഥി ജിജേഷിന്റെ "പ്രോഡക്ട്സ് വിത്ത് കോക്കനട്ട് ഷെൽ സെഷൻ" ആയിരുന്നു. ശ്രമകരമായ സ്‌കിൽ സെഷൻ ആയിരുന്നുവെങ്കിലും വളണ്ടിയർമാർ താൽപര്യത്തോടെ പങ്കെടുത്തു. ശേഷം നടന്ന കലാ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാത്രി 8:00 മണിക്ക് ഗൂഗിൾ മീറ്റിൽ ഫീഡ്ബാക്ക് സെഷൻ നടത്തി.

ആറാം ദിനം (29/12/2021) 

സപ്ത ദിന ക്യാമ്പിന്റെ ആറാം ദിനത്തിൽ രാവിലെ 9 മണിക്ക് അസംബ്ലിയിൽ ക്യാമ്പ് പേപ്പർ "വെട്ടിയിട്ട വാഴത്തണ്ട്" രാധിക ടീച്ചർ പ്രകാശനം ചെയ്തു. "നിരാമയ" മെഡിക്കൽ ക്യാമ്പ് ഗവ. ആയുർവേദ ഹോസ്പിറ്റൽ പെരിന്തൽമണ്ണയുമായി ചേർന്ന് നടത്തി. ഇരുന്നൂറോളം പേര് ക്യാമ്പിൽ പങ്കെടുത്തു. പി. ടി. എ പ്രസിഡന്റ് കിനാതിയിൽ സാലിഹ്‌ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ  സ്കൂൾ ഹെഡ് മാസ്റ്റർ സക്കിർ ഹുസൈൻ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ രാജീവ് ബോ സ് അധ്യക്ഷത വഹിക്കുകയും NSS പ്രോഗ്രാം ഓഫീസർ അമ്പിളി. എൻ സ്വാഗതം അറിയിക്കുകയും ചെയ്തു. വളണ്ടിയർ ലീഡർ എസ്. മമിത നന്ദി പ്രകാശിപ്പിച്ചു. ഉച്ചക്ക് ശേഷം യോഗ ട്രൈനർ സൈനുൽ ആബിദീൻ യോഗ സെഷൻ നടത്തി. രാത്രി 8:00 മണിക്ക് ഗൂഗിൾ മീറ്റ് വഴി കലാപരിപാടികളും ഫീഡ് ബാക്ക് സെഷനും നടത്തി.

ഏഴാം ദിനം (30/12/2021)

സപ്ത ദിന ക്യാമ്പിന്റെ ഏഴാം ദിനത്തിൽ രാവിലെ 9 മണിക്ക് അസംബ്ലിയിൽ ക്യാമ്പ് പേപ്പർ "തിളക്കം" പ്രിൻസിപ്പൽ രാജീവ് ബോസ് പ്രകാശനം ചെയ്തു. സമജീവനം വനിത ശിശു ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങ;ആയ  ഫ്ലാഷ് മോബ്, തെരുവ് നാടകം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. "ലഹരി വിരുദ്ധ മേഖല യെല്ലോ ലൈൻ" സ്കൂൾ പരിസരത്ത് വരച്ചു. ഉച്ചക്ക് ശേഷം ഉള്ള സമാപന സമ്മേളനം വൈസ് ചെയർപേഴ്‌സൺ നസീറ ടീച്ചർ ഉത്ഘാടനം ചെയ്തു. സ്പെഷ്യൽ പ്രൊജക്റ്റ് ആയ "മൈക്രോഗ്രീൻ" വിളവെടുത്തു വളന്റിയർസ്  എല്ലാവർക്കും വിതരണം ചെയ്തു. ഫീഡ് ബാക്ക് നടത്തി. സ്കൂൾ പരിസരം വൃത്തിയാക്കി  "പ്രത്യാശ" ക്യാമ്പ് സമാപിച്ചു.

ക്യാമ്പ് സമാപനം-സ്പെഷ്യൽ പ്രൊജക്റ്റ് ആയ മൈക്രോഗ്രീൻ വളന്റിയർ ഷഹല വൈസ് ചെയർപേഴ്‌സൺ  നസീറ ടീച്ചർക്ക് നൽകുന്നു. 

Wednesday, December 29, 2021

"നിരാമയ" : സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് - ഡിസംബർ 29, 2021

ജി വി എച് എസ് എസ് പെരിന്തൽമണ്ണ VHSE വിഭാഗം NSS യൂണിറ്റ് ഭാരതീയ ചികിത്സാ വകുപ്പുമായി ചേർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പെരിന്തൽമണ്ണ ഗവ. ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എ മനോജ്‌കുമാർ നേതൃത്വം നൽകിയ ക്യാമ്പിൽ രോഗനിർണയവും  മരുന്നുകളും സൗജന്യമായി നൽകി. പൊതുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടിയ ക്യാമ്പിൽ 200 ഓളം പേർ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ ഡോ. മനോജ്‌ കുമാർ, ഡോ ഹസ്ന എന്നിവർ ആയുർവേദ ചികിത്സയുടെ പ്രാധാന്യം, ജീവിതശൈലീ രോഗങ്ങളിൽ നിന്നുള്ള പ്രതിരോധം, കോവിഡാനന്തര ചികിത്സ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണക്ലാസുകൾ നടത്തി. പി.റ്റി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്, ഹെഡ് മാസ്റ്റർ പി സക്കീർ ഹുസൈൻ, വി.എച്.എസ്.ഇ. പ്രിൻസിപ്പൽ എം.പി. രാജീവ്‌ ബോസ്, ഹയർ സെക്കന്ററി പ്രതിനിധി പി.ടി.തോമസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Friday, December 24, 2021

എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് "പ്രത്യാശ" ആരംഭിച്ചു - ഡിസംബർ 24, 2022

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് ആരംഭിച്ചു. പെരിന്തൽമണ്ണ ഗവ. ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എ. മനോജ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ എൻ. അമ്പിളി നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, അധ്യാപക പ്രതിനിധി സജ്‌ന അമ്പലക്കുത്ത്, വളണ്ടിയർ സെക്രട്ടറി എസ്. മമിത എന്നിവർ ആശംസകൾ അർപ്പിച്ചു. ഉച്ചക്ക് ശേഷം ഐസ് ബ്രേക്കിങ് സെഷൻ കുടുംബശ്രീ ബാലസഭ കോർഡിനേറ്റർ ശ്രീ റഹീം യഥാർത്ഥത്തിൽ മഞ്ഞുരുകൽ പോലെ അതിഗംഭീരമാക്കി. ലഹരി വിരുദ്ധ ഭാരതം ജില്ലാ കോർഡിനേറ്റർ ശ്രീ ബി.ഹരികുമാർ നടത്തിയ 'വിമുക്തി' സെമിനാർ കുട്ടികളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. രാത്രി 8 മണിക്ക് വളന്റിയർസ് വീട്ടിൽ എത്തി ക്യാമ്പിന്റെ ഫീഡ് ബാക്ക് നൽകുകയും കുടുംബാംഗങ്ങളുമായി ചേർന്ന് കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.



Wednesday, December 22, 2021

എൻ.എസ്.എസ്. ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു - ഡിസംബർ 22, 2022

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. ക്യാമ്പ് നടത്തുന്നതിന്റെ ഭാഗമായി സംഘാടക സമിതി യോഗം ചേർന്നു. പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്, ജനപ്രതിനിധികൾ, പ്രിൻസിപ്പൽ രാജീവ് ബോസ്, ഹെഡ്മാസ്റ്റർ പി. സക്കീർ ഹുസൈൻ, പ്രോഗ്രാം ഓഫീസർ എൻ. അമ്പിളി, രക്ഷാകർതൃ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 24 മുതൽ 30 വരെയാണ് 'പ്രത്യാശ' എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പോസ്റ്റ് കോവിഡ് സർവേ, മെഡിക്കൽ ക്യാമ്പ്, വിവിധ സ്‌കിൽ സെഷനുകൾ, ഫയർ & സേഫ്റ്റി ഡെമോൺസ്‌ട്രേഷൻ, പ്രഥമ ശുശ്രൂഷ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി നടക്കും.

Tuesday, December 21, 2021

ഇൻസൈറ്റ് - ഡിസംബർ 21, 2021

പെരിന്തൽമണ്ണ ഗവഃ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി CGCC-യുടെ ആഭിമുഖ്യത്തിൽ ഇൻസൈറ്റ് എന്ന പരിപാടി നടത്തി. അധ്യാപികയും ട്രെയിനറുമായ ഗ്രീഷ്മാ ആശോക് ആണ് വിഷയാവതരണം നടത്തിയത്. സ്വയം തിരിച്ചറിഞ്ഞ്, അവനവന്റെ അഭിനിവേശങ്ങൾക്കനുസരിച്ചുള്ള കരിയർ തെരഞ്ഞെടുക്കുമ്പോൾ അത് അവർക്ക് എക്കാലവും ആത്മസംതൃപ്തി നൽകുന്നു. അതിനായി കുട്ടികൾ ആദ്യം അവനവന്റെ പാഷൻ തിരിച്ചറിയണം. ഉറച്ച അടിസ്ഥാനത്തോടെ മുന്നോട്ട് പോകണം. അതുപോലെ ഓരോ കാര്യങ്ങളെയും വിത്യസ്ത വീക്ഷണകോണിലൂടെ കണ്ട് ഒരു പാട് ചോദ്യങ്ങൾ ചോദിക്കുകയും അങ്ങനെ ക്രിട്ടിക്കൽ തിങ്കിംഗ് ജീവിതത്തിന്റെ ഭാഗമാക്കുകയും വേണം. എല്ലാറ്റിനുമുപരിയായി കാര്യങ്ങളെ പോസിറ്റീവായി കാണാനുള്ള മനോഭാവവും, അധ്വാന ശീലവും കുട്ടികൾ വളർത്തിയെടുക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പരിപാടിയുടെ അവസാനം നൽകുകയുണ്ടായി. 

Friday, December 10, 2021

World Human Rights Day - December 10, 2022

ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു വി.എച്ച്.എസ്.ഇ. NSS യൂണിറ്റുകൾ ഒന്നാം വർഷ വളന്റിയർസിന്റെ എൻറോൾമെന്റ് നടത്തി. പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. വിഭാഗം NSS യൂണിറ്റ് വളന്റിയർസിന്റെ എൻറോൾമെന്റ് ബഹുമാനപെട്ട പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്‌ മെഴുകുതിരി കൊളുത്തി നൽകി ഉൽഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ രാജീവ് ബോസ് അധ്യക്ഷസ്ഥാനം വഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ജോളി ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ സക്കിർ ഹുസൈൻ എന്നിവർ വിദ്യാർത്ഥിക്കൾക്ക് മെഴുകുതിരി കൊളുത്തി നൽകുകയും ആശംസ അറിയിക്കുകയും ചെയ്തു. വോളന്റിയർ ഫിദ സി. മനുഷ്യാവകാശ സന്ദേശം നൽകി. എൻ.ഷെഫ്ലിൻ നന്ദി അറിയിച്ചു. രണ്ടാം വർഷ വോളന്റിയർസ് ഒന്നാം വർഷ വളന്റിയർസിന് മെഴുകിതിരി കൊളുത്തി നൽകി. വിദ്യാർത്ഥികൾ ഓരോരുത്തരും മനസിലേക്ക് അതിന്റെ പ്രകാശം ആവാഹിച്ചു എൻറോൾ ചെയ്തു.







Thursday, December 9, 2021

എൻ.എസ്.എസ്. ഓറിയെന്റേഷൻ പ്രോഗ്രാം - ഡിസംബർ 09, 2021

ഒന്നാം വർഷ എൻ.എസ്.എസ്. വിദ്യാർത്ഥികൾക്കുള്ള ഓറിയെന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ ജില്ലാ കോ ഓഡിനേറ്റർ പി.കെ. മണികണ്ഠൻ ക്ലാസെടുത്തു.


Sunday, December 5, 2021

കരിയർ പ്ലാനിംഗ് - ഡിസംബർ 05, 2021

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.-യിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 'കരിയർ പ്ലാനിംഗ്'-നെക്കുറിച്ച് ക്ലാസ് നൽകി. വലപ്പാട് VHSE-യിലെ അധ്യാപകനും, ട്രെയിനറുമായ ശ്രീ.അരുൺ പി. ശങ്കറാണ് ക്ലാസ് എടുത്തത്. ഓരോ വിദ്യാർത്ഥിയും സ്വന്തം അഭിരുചികളും, നൈപുണിയും, താൽപ്പര്യങ്ങളും മനസ്സിലാക്കി കോഴ്സുകൾ തെരെഞ്ഞെടുത്ത്, മികച്ച സ്ഥാപനങ്ങളിൽ നിന്നും മൂല്യങ്ങളോടെ പഠിച്ചിറങ്ങുമ്പോൾ അവനവനും അതോടൊപ്പം സമൂഹത്തിനും ഉയർച്ച ഉണ്ടാകുന്ന കരിയറിൽ എത്തിപ്പെടാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ തരം വ്യക്തിത്വ നിർണ്ണയ രീതികൾ, മികച്ച സ്ഥാപനങ്ങൾ, വിവിധ തരം കോഴ്സുകൾ, സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം വിശദീകരിച്ചു. കരിയർ മാസ്റ്റർ ശ്രീമതി. സിന്ധു.കെ. സ്വാഗതവും പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് ഉദ്‌ഘാടനവും നിർവഹിച്ചു. രണ്ടാം വർഷ വിദ്യാർത്ഥിനി കുമാരി. അനന്യ ഗിരീഷ്  നന്ദി പ്രകാശിപ്പിച്ചു. 

Saturday, December 4, 2021

രക്തദാനം മഹാദാനം: രക്തദാന ക്യാമ്പ് - ഡിസംബർ 04, 2021

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വി.എച്ച്. എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റ് ഗവ. ബ്ലഡ് ബാങ്ക് പെരിന്തൽമണ്ണയിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. പ്രസ്തുത ചടങ്ങ് സ്കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്‌ രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മാനേജർ ഇ. രാമചന്ദ്രൻ ആശംസ അറിയിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ജോളി ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ സക്കിർ ഹുസൈൻ. പി., വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, സ്കൂൾ  അദ്ധ്യാപകരായ ഷിഹാബുദീൻ, ഹസീന എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർഥികളുടെ ബന്ധുക്കളും രക്തദാനം ചെയ്തു. രക്‌തദാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് ഭാവിയിൽ സമൂഹത്തിന് മാതൃകയായി  രക്തദാനം ചെയ്യാൻ തങ്ങൾ ഓരോരുത്തരും സന്നദ്ധരാണ് എന്ന് എല്ലാ വളന്റിയർസും അറിയിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ. നേതൃത്വം നൽകി.




Friday, December 3, 2021

ഹാപ്പി ലേണിംഗ് - ഡിസംബർ 03, 2021

GGVHSS പെരിന്തൽമണ്ണയിലെ VHSE വിദ്യാർത്ഥികൾക്കായി "ഹാപ്പി ലേണിംഗ്" പ്രോഗ്രാം നടത്തി. അധ്യാപകനും, ട്രെയിനറും, എഴുത്തുകാരനുമായ ശ്രീ. രാജേഷ് വിജയനാണ് സെഷൻ കൈകാര്യം ചെയ്തത്. കൃത്യമായ ലക്ഷ്യം ഉണ്ടെങ്കിൽ അതു നേടുന്നതിനായി കുട്ടികൾ ഏത് പ്രതിസന്ധിയും തരണം ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കൃത്യമായ ലക്ഷ്യം ഉണ്ടാവുക, അവ സാക്ഷാത്കരിക്കുന്നതായി സ്വപ്നങ്ങൾ കാണുക, വിവിധ പഠനരീതികൾ അവലംബിക്കുക, പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കുക, സെൽഫ് അപ്രൈസൽ നടത്തുക, മിതമായ പോഷകാഹാരങ്ങൾ, വ്യായാമം, യോഗ എന്നിവ ജീവിതത്തിൻറെ ഭാഗമാക്കുക എന്നീ നിർദ്ദേശങ്ങൾ അദ്ദേഹം കുട്ടികൾക്ക് നൽകി. VHSE കരിയർ ഗൈഡൻസ് സെല്ലിന്റെ  ആഭിമുഖ്യത്തിൽ നടന്ന പ്രോഗ്രാമിന് ശ്രീമതി. സിന്ധു.കെ. നേതൃത്വം കൊടുത്തു.

Thursday, November 25, 2021

Positive Parenting - November 25, 2021

GGVHSS പെരിന്തൽമണ്ണയിലെ VHSE വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്  POSITIVE PARENTING, വി.എച്ച്.എസ്.ഇ. CGCC യുടെ നേതൃത്വത്തിൽ Online ആയി നടത്തി. കൊണ്ടോട്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും 2019-ലെ മികച്ച അധ്യാപക പുരസ്കാര ജേതാവുമായ ശ്രീ. ഷബീറലി കുണ്ടുകാവിൽ ആണ് ക്ളാസെടുത്തത്. രക്ഷിതാക്കൾ കുട്ടികൾക്ക് സദാ സംരക്ഷണം നൽകാതെ, സാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്. സമയം, സ്നേഹം, കരുത്ത്, പിന്തുണ, മാതൃക എന്നീ കാര്യങ്ങൾ രക്ഷിതാക്കൾ മക്കൾക്കു നൽകിയാൽ സങ്കീർണ്ണതകളും വെല്ലുവിളികളും നിറഞ്ഞ ഈ കാലഘട്ടത്തിലും നമ്മുടെ മക്കൾക്ക് എല്ലാ അർത്ഥത്തിലും മുന്നേറാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.



Sunday, November 21, 2021

ഷീ ക്യാമ്പ് - നവംബർ 21, 2021

സി.ജി.സി.സി.-യുടെ അഭിമുഖ്യത്തിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.-യിലെ പെൺകുട്ടികൾക്കായി ഷീ ക്യാമ്പ് നടത്തി. പെരിന്തൽമണ്ണ ARMC ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. ജബിൻ  അഷ്‌റഫ് ണ് വിഷയാവതരണം നടത്തിയത്. ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം പെൺകുട്ടികളുടെ ആത്മാഭിമാനത്തേയും, ആത്മവിശ്വാസത്തേയും വർദ്ധിപ്പിക്കുന്നു. പാഠ്യപദ്ധതികൾക്കതീതമായി കൗമാരക്കാരായ പെൺകുട്ടികളുടെ വ്യക്തി ശുചിത്വം, ആരോഗ്യം, ആർത്തവ സംബന്ധമായ കാര്യങ്ങൾ ഇവയുമായി ബന്ധപ്പെട്ട മാനസിക വൈകാരിക പ്രശ്നങ്ങൾ എന്നിവയെ കുറിച്ചൊക്കെ ഡോ. ജബിൻ വിശദീകരിച്ചു. ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത, അവർ ഈ പ്രായത്തിൽ അഭിമുഖികരിക്കുന്ന മാനസിക, ആരോഗ്യ വെല്ലുവിളികൾ, അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ ഇവയെല്ലാം ചർച്ച ചെയ്യപ്പെട്ടു. സെഷന്റെ അവസാനം വിദ്യാർത്ഥിനികളുടെ സംശയങ്ങൾക്കുള്ള മറുപടിയും നൽകി.


Saturday, November 13, 2021

നവീനം 2021 - നവംബർ 13, 2021

കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻറെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്കുള്ള സ്വാഗത സെമിനാർ "നവീനം 2021" പ്രോഗ്രാം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ശ്രീ. കിനാതിയിൽ സാലിഹ് നിർവഹിച്ചു.  NSQF കോഴ്സുകളായ MET, FHW എന്നിവയുടെ പ്രാധാന്യം, ഉപരിപഠന സാധ്യതകൾ, ജോലി സാധ്യതകൾ എന്നിവയെക്കുറിച്ച്‌ കരിയർ മാസ്റ്റർ ശ്രീമതി. സിന്ധു.കെ. വിശദമായി സംസാരിച്ചു.


Wednesday, November 3, 2021

നിയമബോധവത്കരണ വെബിനാർ - നവംബർ 03, 2021

ആസാദി കാ അമൃത് മഹോത്സവിന്റെ  ഭാഗമായി നാഷണൽ ലീഗൽ സർവിസ് അതോറിറ്റിയും, സംസ്‌ഥാന ലീഗൽ സർവീസസ് അതോറിറ്റിയും ദേശവ്യാപകമായി നടത്തി വരുന്ന പാൻ ഇന്ത്യ ലീഗൽ അവയർനെസ് ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, പെരിന്തൽമണ്ണയിലെ കുട്ടികൾക്കു വേണ്ടി നിയമബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. ഷാൻസി നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. 'സ്‌ത്രീ സുരക്ഷയും സൈബർ നിയമങ്ങളും' എന്ന വിഷയത്തിൽ അഡ്വ. ഇന്ദിരാ നായർ ക്ലാസെടുത്തു. പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ വേലു.പി., സ്റ്റാഫ് സെക്രട്ടറി രാധിക. എം.ജി. എന്നിവർ സംസാരിച്ചു.പാരാ ലീഗൽ വോളണ്ടിയർ ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു. 

Sunday, October 24, 2021

സൈബർ അവയർനെസ്സ് ക്ലാസ് - ഒക്ടോബർ 24, 2021

ജി.ജി.വി.എച്ച്.എസ് പെരിന്തൽമണ്ണയിലെ വി.എച്ച്.എസ്.ഇ. വിഭാഗം വിദ്യാർത്ഥികൾക്കുള്ള സൈബർ അവയർനെസ്സ് ക്ലാസ് വിജിലൻസ് & ആൻറി കറപ്ഷൻ വിഭാഗത്തിലെ സീനിയർ ഓഫീസർ ശ്രീ. ജിറ്റ്സ്. പി.ബി.  നടത്തി. ശാസ്ത്ര സാങ്കേതിക രംഗത്തുള്ള മുന്നേറ്റം പുത്തൻ സാങ്കേതികവിദ്യയേയും അതുവഴി പുതിയ  ആശയക്കൈമാറ്റരീതികളിലേക്കും വഴിതെളിക്കുന്നു. സാങ്കേതിക വിദ്യയുടെ വളർച്ചയുടെ കാലഘട്ടത്തിൽ എല്ലാം കമ്പ്യൂട്ടറും മൊബൈലുമായി ബന്ധപ്പെട്ടിരിക്കുന്നു. മൊബൈലിന്റേയും ഇൻറർനെറ്റിന്റെയും അനന്തസാധ്യതകൾ ഈ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ നമ്മൾ മനസ്സിലാക്കിയതുമാണ്. എന്നാൽ ഇൻറർനെറ്റിന്റെ ലോകത്തെ ചതിക്കുഴികളും ഒരുപാടുണ്ട്. സൈബർ ലോകത്തെ  സുരക്ഷിതമായി ഉപയോഗിക്കാനുള്ള അറിവും പക്വതയും നമ്മുടെ വിദ്യാർത്ഥികൾ സ്വായത്തമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ അദ്ദേഹം സംസാരിച്ചു. കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. കരിയർ മാസ്റ്റർ ശ്രീമതി. സിന്ധു.കെ. നേതൃത്വം നൽകി.



Sunday, October 17, 2021

Get Set : Re-skill Webinar "Film Making, Script & Direction" - ഒക്ടോബർ 17, 2022

നവംബർ 1 മുതൽ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് സജ്ജരാക്കുന്നതിനായി വി.എച്ച്.എസ്.ഇ. NSS സ്റ്റേറ്റ് സെൽ ആസൂത്രണം ചെയ്ത "ഗെറ്റ് സെറ്റ് വെബിനാറിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റും പങ്കെടുത്തു. ഫിലിം മേക്കിങ് - സ്ക്രിപ്റ്റ് & ഡയറക്ഷൻ എന്ന വിഷയത്തിലാണ് വെബിനാർ നടന്നത്. സൂം പ്ലാറ്റ്‌ഫോമിൽ നടന്ന വെബിനാർ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ സച്ചിൻ വാര്യർ ഉദ്‌ഘാടനം ചെയ്തു. ജനശ്രദ്ധ നേടിയ നിരവധി സിനിമകളും ഡോക്യുമെന്ററികളും ചെയ്ത വിനോദ് മങ്കര ക്ലാസെടുത്തു. സ്റ്റേറ്റ് കോർഡിനേറ്റർ പി.രഞ്ജിത്ത്, ഡിസ്ട്രിക്ട് കോർഡിനേറ്റർ എൻ.ഫാസിൽ, പി എ.സി. മെമ്പർ സിയോജ്, പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. മറ്റു ജില്ലകളിലെ എൻ.എസ്.എസ്. വളണ്ടിയർമാരുടെ സാന്നിധ്യം കൊണ്ട് പ്രോഗ്രാം ശ്രദ്ധേയമായി.

Thursday, October 14, 2021

തമസോമാ ജ്യോതിർഗമയ

നേത്രദാനത്തെ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന്  നേത്രദാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും കൊച്ചിൻ  ഒഫ്താൽമോളജിക് ക്ലബ് നടത്തിയ നേത്രദാന വീഡിയോ മത്സരത്തിൽ എൻ.എസ്സ്എസ്. വോളന്റിയർ എസ്. മമിതയുടെ വീഡിയോ ശ്രദ്ധേയമായി. നേത്രദാനത്തിന്റെ മഹത്വം വളരെ തന്മയത്വത്തോട് കൂടി മമിത അവതരിപ്പിച്ചു.


Saturday, October 2, 2021

ഗാന്ധി ജയന്തി ദിനാചരണം - ഒക്ടോബർ 02, 2021

ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2-ന് നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്‌സ് പങ്കെടുത്തു. സ്വന്തം വീടും പരിസരവും വൃത്തിയാക്കുകയും മറ്റ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. "ശുചിത്വം വീട്ടിൽ നിന്ന്" എന്നതായിരുന്നു ഈ വർഷത്തെ സന്ദേശം.

Tuesday, September 28, 2021

ആർ.എൻ. മനഴി എൻഡോവ്മെന്റ് വിതരണം - സെപ്റ്റംബർ 28, 2021

എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ആർ.എൻ. മനഴി എൻഡോവ്മെന്റ് വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ പി.ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.സന്തോഷ് കുമാർ അധ്യക്ഷനായി. മോഡൽ സ്‌കൂൾ യു.എ.ഇ. ചാപ്റ്റർ അലുമ്‌നി നൽകുന്ന അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, വി.എച്ച്.എസ്.ഇ. സീനിയർ അധ്യാപിക അമ്പിളി.എൻ., മറ്റ് അധ്യാപകർ പങ്കെടുത്തു.


Monday, September 27, 2021

കൂടെ - എൻ.എസ്.എസ്. പ്രോജക്ട്

എൻ.എസ്.എസ്. ദിനത്തോടനുബന്ധിച്ച് വളണ്ടിയേഴ്‌സ് പിരിച്ചെടുത്ത തുക പെരിന്തൽമണ്ണ പെയിൻ ആന്റ് പാലിയേറ്റിവിന് കൈമാറി. കൊറോണക്കാലത്ത് കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'കൂടെ' പ്രോജക്ടിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ സഹായം നൽകിയത്. പെരിന്തൽമണ്ണ പെയിൻ ആന്റ് പാലിയേറ്റിവിന് വേണ്ടി കുറ്റിരി മാനുപ്പ സ്‌കൂൾ പ്രിന്സിപ്പലിൽ നിന്ന് തുക ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ. പങ്കെടുത്തു.

Friday, September 24, 2021

NSS ദിനാചരണം - സെപ്റ്റംബർ 24, 2021

എൻ.എസ്.എസ്.  ദിനത്തോടനുബന്ധിച്ച് വളന്റിയേഴ്സ് വിവിധ സേവനപ്രവർത്തനങ്ങൾ നടത്തി. കോവിഡ് മഹാമാരി കാലഘട്ടത്തിൽ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ പറ്റാത്തതിനാൽ  ഓരോ വളന്റിയേഴ്സിന്റെയും ചുറ്റുവട്ടത്തുള്ള  നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷണം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, പക്ഷിമൃഗാദികൾക്ക് ഭക്ഷണം നൽകൽ, വൃദ്ധസദനത്തിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികളിൽ സേവന സന്നദ്ധത, പരിസ്ഥിതിസംരക്ഷണബോധം, സഹജീവികളോടുള്ള സഹാനുഭൂതി, ദേശസ്നേഹം എന്നിവ വളർത്തി എടുക്കാനും ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാനും സഹായിക്കുന്നതായിരുന്നു ദിനാചരണ പ്രവർത്തനങ്ങൾ. പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്, പ്രിൻസിപ്പാൾ രാജീവ് ബോസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ., അധ്യാപകരായ രാധിക.എം.ജി., സിന്ധു. കെ., സറീന.വി.പി., ഷെഫ്‌ലിൻ.എൻ.എ. തുടങ്ങിയവർ നേതൃത്വം നൽകി.


Thursday, September 16, 2021

ഓസോൺ ദിനാചരണം - സെപ്റ്റംബർ 16, 2021

ഓസോൺ ദിനത്തോടനുബന്ധിച്ച് വളണ്ടിയേഴ്‌സ് വിവിധ പോസ്റ്ററുകൾ നിർമിച്ചു. ഓസോൺ പാളികൾ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും അവബോധവും അതിനായി പ്രാവർത്തികമാക്കേണ്ട മാനദണ്ഡങ്ങളും ചൂണ്ടിക്കാണിക്കുന്നതായിരുന്നു പോസ്റ്ററുകൾ.

Tuesday, September 14, 2021

ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ

എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ സ്‌കൂളിൽ ഇൻസ്റ്റാൾ ചെയ്തു. കോവിഡ്-ൻറെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക്  സാനിറ്റൈസറിന്റെ ഉപയോഗം ലഭ്യമാവും. 

Sunday, September 5, 2021

അധ്യാപക ദിനാചരണം - സെപ്റ്റംബർ 05, 2021

കൊറോണ സാഹചര്യത്തിൽ അധ്യാപക ദിനാഘോഷം @ ഹോം നടന്നു. വളണ്ടിയേഴ്‌സ് പോസ്റ്ററുകൾ നിർമിച്ചും, ചെറു പ്രസംഗങ്ങൾ ഓൺലൈനായി നടത്തിയും അധ്യാപക ദിന ഉദ്ധരണികൾ ഉൾപ്പെടുത്തിയ വിഡിയോകൾ, ഗ്രീറ്റിംഗ് കാർഡുകൾ എന്നിവ നിർമിച്ചും അധ്യാപക ദിനം ആഘോഷിച്ചു.

Wednesday, September 1, 2021

മികച്ച വിജയികളെ അനുമോദിച്ചു

2021 മാർച്ച് പ്ലസ് ടു, വി.എച്ച്.എസ്.ഇ. പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പി.എസ്. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പച്ചീരി ഹുസൈന നാസർ അധ്യക്ഷയായി. പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ്, പ്രിൻസിപ്പൽമാരായ മുഹമ്മദ് ബഷീർ, രാജീവ് ബോസ്, ഹെഡ്മാസ്റ്റർ പി.സക്കീർ ഹുസൈൻ, അധ്യാപകരായ പി.ടി. തോമസ്, ബിന്ദു, മോഹൻ കുമാർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മൊമെന്റോ  നല്കിയതോടൊപ്പം വി.എച്ച്.എസ്.ഇ.-യിൽ നിന്ന് സീനിയർ ക്ലാർക്ക് ആയി റിട്ടയർ ചെയ്ത സിബി.ടി.എ. നൽകുന്ന സ്‌പെഷ്യൽ ക്യാഷ് പ്രൈസും വിതരണം ചെയ്തു.